- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽ ദിനാഘോഷത്തിൽ പ്രതിയുടെ കുടുംബാംഗങ്ങളും ജൂനിയർ വക്കീലന്മാരും; ഉപയോഗിച്ചിരുന്നതു ജീവനക്കാർക്കു വേണ്ടിയുള്ള ശുചിമുറി; പ്രാഥമിക കൃത്യങ്ങൾക്ക് ആറിനു മുൻപേ പുറത്തിറങ്ങി ഒറ്റയ്ക്കു കുളിമുറി ഉപയോഗിക്കാം; കഴിക്കാൻ പുറമെ നിന്നുള്ള ഭക്ഷണവും വെള്ളവും; കൊലക്കേസിൽ റിമാൻഡിലായ ഉദയഭാനു വക്കീലിന് ഇരിങ്ങാലക്കുട ജയിലിൽ വിഐപി പരിഗണന; ജയിലർമാർക്ക് പണി കിട്ടും
തൃശൂർ : വിവിഐപി അഭിഭാഷകനാണ് അഡ്വക്കേറ്റ് ഉദയഭാനു. ഹൈക്കോടതിയിൽ ഒന്നാം നമ്പർ ക്രിമിനൽ അഭിഭാഷകൻ. ഈ പരിഗണനകൾ ചാലക്കുടിയിൽ ഭൂമിദല്ലാൾ രാജീവ് കൊല്ലപ്പെട്ട കേസിൽ ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനുവിനും ലഭിച്ചു. ഇത് വിവാദമായപ്പോൾ ജയിൽ വകുപ്പ് അന്വേഷണം നടത്തി. ചട്ടലംഘനടങ്ങൾ കണ്ടെത്തുകയും ചെയ്തു. അങ്ങനെ ഉദയഭാനുവിന് ജയിലിൽ 'വിഐപി' പരിഗണനയെന്നതിൽ സ്ഥിരീകരണം വരികയാണ്. വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസൺ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ജയിൽവകുപ്പ് സംഘം നടത്തിയ പരിശോധനയിൽ ചട്ടലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. താഴേത്തട്ടിലുള്ള ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി വന്നേക്കും. റിപ്പോർട്ട് ഉടൻ ജയിൽ ഡിജിപിക്കു സമർപ്പിക്കും. ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കാൻ സർക്കാരും ജയിൽ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജയിൽദിനാഘോഷത്തിൽ ഉദയഭാനുവിന്റെ കുടുംബാംഗങ്ങളും ജൂനിയർ വക്കീലുമാരും പങ്കെടുത്തു. തടവുകാരനൊപ്പം ജയിൽദിനാഘോഷത്തിൽ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതു ചട്ടവിരുദ്ധമെന്നതാണ്
തൃശൂർ : വിവിഐപി അഭിഭാഷകനാണ് അഡ്വക്കേറ്റ് ഉദയഭാനു. ഹൈക്കോടതിയിൽ ഒന്നാം നമ്പർ ക്രിമിനൽ അഭിഭാഷകൻ. ഈ പരിഗണനകൾ ചാലക്കുടിയിൽ ഭൂമിദല്ലാൾ രാജീവ് കൊല്ലപ്പെട്ട കേസിൽ ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനുവിനും ലഭിച്ചു. ഇത് വിവാദമായപ്പോൾ ജയിൽ വകുപ്പ് അന്വേഷണം നടത്തി. ചട്ടലംഘനടങ്ങൾ കണ്ടെത്തുകയും ചെയ്തു.
അങ്ങനെ ഉദയഭാനുവിന് ജയിലിൽ 'വിഐപി' പരിഗണനയെന്നതിൽ സ്ഥിരീകരണം വരികയാണ്. വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസൺ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ജയിൽവകുപ്പ് സംഘം നടത്തിയ പരിശോധനയിൽ ചട്ടലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. താഴേത്തട്ടിലുള്ള ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി വന്നേക്കും. റിപ്പോർട്ട് ഉടൻ ജയിൽ ഡിജിപിക്കു സമർപ്പിക്കും. ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കാൻ സർക്കാരും ജയിൽ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജയിൽദിനാഘോഷത്തിൽ ഉദയഭാനുവിന്റെ കുടുംബാംഗങ്ങളും ജൂനിയർ വക്കീലുമാരും പങ്കെടുത്തു. തടവുകാരനൊപ്പം ജയിൽദിനാഘോഷത്തിൽ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതു ചട്ടവിരുദ്ധമെന്നതാണ് പ്രധാന കണ്ടെത്തൽ. ഉദയഭാനു ഉപയോഗിച്ചിരുന്നതു ജയിൽ ജീവനക്കാർക്കു വേണ്ടിയുള്ള ശുചിമുറിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. മറ്റു തടവുകാരെ പ്രാഥമിക കൃത്യങ്ങൾക്കായി വിടുന്നത് രാവിലെ ആറു മണിക്ക്. ഉദയഭാനുവിനു മാത്രം ആറിനു മുൻപേ പുറത്തിറങ്ങാം. ഒറ്റയ്ക്കു കുളിമുറി ഉപയോഗിക്കാനുള്ള സൗകര്യത്തിനാണിത്. പുറമെനിന്നുള്ള ഭക്ഷണവും വെള്ളവും സ്ഥിരമായി ഉദയഭാനുവിന് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബർ 29ന് ചാലക്കുടി തവളപ്പാറയിൽ കോൺവെന്റിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് രാജീവ് കൊല്ലപ്പെട്ടത്. ഉദയഭാനുവും രാജീവും തമ്മിലുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇവർ തമ്മിൽ തെറ്റിയതോടെ ഉദയഭാനുവിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജീവ് കോടതിയെയും സമീപിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാലു പേരെയും ചക്കര ജോണി, രഞ്ജിത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ രാജീവിന്റെ സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ചു. ബന്ദിയാക്കാൻ ഏൽപ്പിച്ചവരാണ് അപായപ്പെടുത്തിയത്. ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.