- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധ കപ്പലിൽ നിന്നു മറ്റൊരു കപ്പലിലേക്ക് കയറിൽ തൂങ്ങി എംഎൽഎ; സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ വൈറലായി; എം.വിജിന് നാവികസേനയുടെ അഭിനന്ദനം
കണ്ണൂർ: നാവികരെ അത്ഭുതപ്പെടുത്തി കൊണ്ട് യുവ എംഎൽഎ നടത്തിയ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കല്യാശ്ശേരി എംഎൽഎ എം.വിജിനാണ് കടലിൽ ഒരു യുദ്ധ കപ്പലിൽ നിന്നു മറ്റൊരു യുദ്ധ കപ്പലിലേക്ക് കയറിൽ തൂങ്ങി യാത്ര നടത്തിയത് നാവികസേനയുടെ പ്രവർത്തനങ്ങൾ ജനപ്രതിനിധികളുമായി പങ്കു വയ്ക്കുന്ന പരിപാടിക്കായി എംഎൽഎമാരുടെ സംഘത്തിൽ കൊച്ചി നാവിക അക്കാദമിയിൽ പോയപ്പോഴാണ് നാവികർ മാത്രം നടത്തി വരുന്ന സാഹസിക യാത്ര നടത്താൻ എംഎൽഎക്ക് അവസരം ലഭിച്ചത്. ഈ ദൃശ്യം അദ്ദേഹം സ്വന്തം ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് നിരവധി പേർ ഷെയർ ചെയ്തത്.
എംഎൽഎമാരുടെ സംഘത്തിനു രണ്ടു ദിവസം നേവിയുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കാൻ അവസരം ലഭിച്ചിരുന്നു. രണ്ടാം ദിവസം പുറംകടലിൽ നേവിയുടെ യുദ്ധ കപ്പലിൽ യാത്ര ചെയ്യാനുള്ള അവസരമായിരുന്നു. അതാണ് വിജിൻ ഉപയോഗപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് യുവ ജനപ്രതിനിധികൾ ഈ സാഹസത്തിനു മുതിർന്നില്ല.
അടിയന്തര സാഹചര്യത്തിൽ ഒരു കപ്പലിൽ നിന്നു മറ്റൊരു കപ്പലിലേക്ക് റോപ് ഉപയോഗിച്ച് സാഹസികമായി നേവി ഉദ്യോഗസ്ഥരെ മാറ്റുന്ന പരിശീലനം എംഎൽഎമാരുടെ സംഘത്തിനു വേണ്ടി അവതരിപ്പിച്ചിരുന്നു. ഇതിൽ താൽപര്യമുണ്ടോയെന്ന് നേവി ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടിയായി വിജിൻ ധൈര്യപൂർവ്വം രംഗത്തുവരികയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്