തിരുവനന്തപുരം: യു.എ.ഇയിൽ നിന്ന് നയതന്ത്ര മാർഗം മതഗ്രന്ഥം ഇറക്കുമതി ചെയ്തതിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കറുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

''സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുൽത്താനല്ലാതെ? ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ? നമ്പർ വൺ കേരളം നമ്പർ വൺ കൊച്ചാപ്പ.''- ജയശങ്കർ പോസ്റ്റ് ചെയ്തു.