സ്ട്രിയ - ഹംഗറിയുടെ ആർച്ച് ഡ്യൂക്കായിരുന്ന ഫ്രാൻസിസ് ഫെർണാണ്ടിനെ സെർബിയൻ ദേശീയവാദിയായിരുന്ന ഗാർവിലോ പ്രിൻസിഫ് വധിച്ചു. ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടുവാനുള്ള പെട്ടന്നുള്ള കാരണം അതിന് മുൻപേ യുദ്ധത്തിന് രാജ്യങ്ങൾ തയ്യാറെടുത്തിരുന്നു. കേരള ഹൈക്കോടതിയിലെ അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും തമ്മിലുള്ള പ്രശ്‌നങ്ങൾ ഇത്ര രൂക്ഷമാകുവാൻ കൊടുകാര്യസ്ഥത ധാരാളം.

ചൊവ്വാഴ്ച (19. 7. 2016) ഉച്ചയ്ക്ക് തുടങ്ങിയ ചെറിയ ഉരസ്സൽ വൈകുന്നേരം കല്ലേറിലേക്ക്, ഒരു യുവ അഭിഭാഷകന്റെ കൈയൊടിഞ്ഞു. ബുധനാഴ്ച രാവിലെ ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷൻ പൊതുയോഗം. മാദ്ധ്യമ റൂം അടച്ചുപൂട്ടുവാൻ ആവശ്യപ്പെടുന്നു. ഉച്ചയ്ക്ക് വീണ്ടും പൊതുയോഗം. ഇതിനിടെ ഹൈക്കോടതിക്ക് മുമ്പിൽ മാദ്ധ്യമ പ്രവർത്തകരുടെ ജാഥയും, വെല്ലുവിളിയും ഇതിന് പൊലീസ് അകമ്പടിയും. ഇതെല്ലാം സിസിടിവിയിൽ കണ്ട് അനന്ദിക്കുന്ന അധികൃതർ. ആ സമയത്ത് ഒന്നും പൊലീസ് മേധാവികൾക്കോ, ഹൈക്കോടതി അധികൃതർക്കോ, പൊതു നിരത്തിൽ യോഗമോ, ധർണ്ണയോ പാടില്ല എന്നുള്ള നിയമോപാധികളോ, വിധികളോ ഓർമ്മയിൽ വരുന്നില്ല. ക്രിമിനൽ നടപടികൾ വകുപ്പുകൾ 133 മുതൽ 145, തീർത്തും അജ്ഞാതം. ടിവിയിൽ അടിപിടി കണ്ട് ആസ്വദിക്കുന്ന അധികൃതർ. അഭിഭാഷകർ, തങ്ങളുടെ ബുദ്ധിമുട്ടുകൾ, അധികൃതരെ അറിയിക്കുന്നു. അധികൃതർ അവഗണിച്ചു. അവസാനം പൊതു നിരത്തിൽ കൂട്ടയടി. ഈ സമയത്തും അധികൃതർ മാദ്ധ്യമ സുഹൃത്തുക്കളുമായി ചായ രസിച്ച് കുടിക്കുന്നു, വൈകുന്നേരം അഭിഭാഷക പൊതുയോഗം കോടതി ബഹിഷ്‌കരണ തീരുമാനം.

പത്രമാദ്ധ്യമങ്ങളിലും, ടിവി ചാനലുകളിലും വാർത്തകളുടെ പെരുമഴ, ''അഭിഭാഷക കലാപം, അഭിഭാഷകർ അഴിഞ്ഞാടി'' അഭിഭാഷക ഭാഗം വിശദീകരിക്കുവാൻ ആരുമില്ല, യുവ അഭിഭാഷകർ സോഷ്യൽ മീഡിയകളിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു. പത്രമാദ്ധ്യമങ്ങളിലെ വാർത്ത റിപ്പോർട്ടിങ്, അടിയന്തിരാവസ്ഥ കാലത്തെ വാർത്ത വിതരണ വകുപ്പിന്റെ പ്രസ്സ് റിലീസുകൾക്ക് തുല്ല്യം. തികച്ചും ഏകപക്ഷീയം. വ്യാഴാഴ്ച, കോടതി ബഹിഷ്‌ക്കരണം. തിരുവനന്തപുരത്ത് കൂട്ടയടി. മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ.

ക്രിമിനൽ നടപടിക്രമം വകുപ്പുകൾ 133 മുതൽ 145 വരെ അധികൃതരെ പഠിപ്പിക്കുവാൻ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് വേണ്ടി വന്നു. റോഡിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കുന്നതും യോഗം ചേരുന്നതും കുറ്റകരമാണെന്ന് അറിവില്ലാത്ത ഹൈക്കോടതിയും അധികൃതരും പൊലീസ് മേധാവികളും. എത്ര ദയനീയം നിയമത്തിന്റെ നൂലിഴ കീറിമുറിക്കുന്നവർക്ക് സാമാന്യ ബുദ്ധി ഇല്ലെന്നുണ്ടോ? 4+4=8 എന്ന് കണ്ടു പിടിക്കുവാൻ ലോഗോരിതം ടേബിൾ വേണോ?

മാദ്ധ്യമ റിപ്പോർട്ടിംഗിനും മാദ്ധ്യമ ലേഖകർക്കും വേണ്ടി, ചട്ടങ്ങൾ ഉണ്ടാക്കണമെന്ന് കാണിച്ച് ഫയൽ ചെയ്ത പൊതു താൽപ്പര്യ ഹർജിയിലെ ഹർജിക്കാരന്റെ അഭിഭാഷകനാണ് ലേഖകൻ. കേസ് ഇപ്പോഴും നിലവിലുണ്ട്. അതിൽ ഒരു ഇംഗ്ലീഷ് പത്രമാദ്ധ്യ ലേഖകന്റെ വാർത്ത റിപ്പോർട്ടിങ് ഹർജിക്കാരനും, അഭിഭാഷകനും തങ്ങളുടെ വാർത്തകൾ കൊടുക്കുവാൻ തന്നെ സമീപിച്ചിട്ടുണ്ടെന്ന്. എത്ര നല്ല റിപ്പോർട്ടിങ്?

അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പൊതു ജനത്തിന്റെയും തങ്ങളുടെ പേരുകളും പടവും മാദ്ധ്യമങ്ങളിൽ വരുവാനുള്ള അഭിവാജ്ഞ മാദ്ധ്യമ പ്രവർത്തകർ ചൂഷണം ചെയ്യുന്നില്ലേ. എന്ന് സംശയം. അതിന്റെ പരിണിതഫലങ്ങളാണ് ഇതെല്ലാം?

എന്തായാലും, ഭൂതത്താനെ കുടത്തിൽ നിന്നും തുറന്നു വിട്ടു. ഭൂതത്താനെ തിരിച്ച് കുടത്തിൽ അടയ്ക്കുവാൻ, മാന്ത്രികനായ ജസ്റ്റിസ് കുര്യൻ ജോസഫിനെ കഴിയൂ. അദ്ദേഹം. ഡൽഹിയിൽ നിന്ന് നേരിട്ടു വരട്ടെ. വരുമെന്ന് പ്രതീക്ഷിക്കുന്നു.

(കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ലേഖകൻ. ആനുകാലിക സംഭവങ്ങളെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നു അഡ്വ. ജോൺസൺ മനയാനി നിരവധി പൊതുതാല്പര്യ ഹർജികൾ നൽകി വിജയം നേടിയിട്ടുള്ള അഭിഭാഷകൻ കൂടിയാണ്.)