- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗേറ്റിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ ഇടിച്ചു, ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിച്ചു; കേന്ദ്ര ആരോഗ്യമന്ത്രിയെ മർദിച്ച് ആശുപത്രി ജീവനക്കാർ; മന്ത്രിക്ക് മർദനമേറ്റത് ആശുപത്രിയിൽ രോഗിയുടെ വേഷത്തിലെത്തിയപ്പോൾ; മാറേണ്ടത് ജീവനക്കാരല്ല വ്യവസ്ഥിതിയാണെന്ന് മന്ത്രിയുടെ തുറന്ന് പറച്ചിൽ
ന്യൂഡൽഹി: രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോഴും നിലനിൽക്കുന്ന അനീതി തുറന്ന് കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ വാക്കുകൾ.ഒരു സാധാരണ രോഗിയുടെ വേഷത്തിൽ ആശുപത്രിയിലെത്തിയപ്പോൾ തനിക്ക് അനുഭവപ്പെട്ട ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.ആശപത്രയിലെത്തിയ തന്നെ ജീവനക്കാർ മർദ്ദിച്ചതായും അധിക്ഷേപിച്ചതായും വെളിപ്പെടുത്തിയ മന്ത്രി താൻ ആശുപത്രിയിൽ കണ്ട സംഭവങ്ങളും വെളിപ്പെടുത്തി.
മിന്നൽ പരിശോധനയുടെ ഭാഗമായി സാധാരണ രോഗിയുടെ വേഷത്തിൽ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെത്തിയപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ ജീവനക്കാർ കൈകാര്യം ചെയ്തത്.ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയിൽ മന്ത്രി തന്നെയാണ് കൈയേറ്റവിവരം വെളിപ്പെടുത്തിയത്.
മന്ത്രിതന്നെയാണ് ആശുപത്രിയുടെ യഥാർഥ അവസ്ഥ അറിയാൻ വേഷംമാറിയെത്തിയ തന്നെ ഗേറ്റിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ ഇടിച്ചതായും ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.ഒട്ടേറെ രോഗികൾ സ്ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നത് കണ്ടെത്തി. തന്റെ മകനുവേണ്ടി ഒരു സ്ട്രെച്ചർ എടുക്കണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന എഴുപത്തിയഞ്ചുകാരിയെ കണ്ടു. '1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയിൽ ഒരാൾപോലും അവരുടെ സഹായത്തിനെത്തിയില്ല. ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തിൽ സംതൃപ്തനല്ലെന്നും മന്ത്രി വ്യക്തമാക്കി.
എനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. ജീവനക്കാരനെ പുറത്താക്കിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്ന് മറുപടി നൽകിയതായും മാണ്ഡവ്യ പറഞ്ഞു.ആശുപത്രിയും അവിടുത്തെ ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓർമപ്പെടുത്തി. ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ഡോക്ടർമാർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
മറുനാടന് മലയാളി ബ്യൂറോ