- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകുന്ന അഫോർഡബിൾ ഹൗസിങ് ബില്ലിന് അംഗികാരം; ആദ്യമായി വീടു വാങ്ങുന്നവർക്ക് 30 ശതമാനം വരെ സർക്കാർ സഹായം; പുതിയതായി നടപ്പിലാക്കുന്ന നിയമം അറിയാം
രാജ്യത്തെ വീടു പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഫോർഡബിൾ ഹൗസിങ് ബില്ലിന് അംഗികാരമായി. പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമർശനങ്ങൾക്കിടെ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ആണ് ബില്ലിന് അംഗീകാരമായത്.
ക്യാബിനറ്റ് ഏകകണ്ഠമായി അംഗീകരിച്ച ഭവന പദ്ധതി ഉടൻ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ ബില്ലിനെതിരെ നിശിത വിമർശനവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. സെൻട്രൽ ബാങ്കും ഇഎസ്ആർഐയും ഈ സ്‌കീമിനെ വിമർശിച്ച് നേരത്തേ രംഗത്ത് വന്നിരുന്നു.
നാല് കാര്യങ്ങളാണ് ബില്ലിലുള്ളത്. ഒന്ന് സർക്കാർ നേരിട്ട് നിർമ്മിക്കുന്ന വില കുറഞ്ഞ വീടുകൾ,National cost-rental scheme,ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള shared equity scheme,എല്ലാ പുതിയ ഡെവലപ്മെന്റുകൾക്കും 10% social housing, 10% affordable housing എന്നിവ നിർബന്ധമാക്കൽ എന്നിവയാണ് ബില്ലിൽ ഉൾപ്പെടുക.
പുതിയ ബിൽ പ്രകാരം അഫോർഡബിൾ ഹൗസിംഗിലുൾപ്പെടുന്ന വീടുകൾക്ക് രാജ്യത്തുടനീളം സർക്കാർ വിലനിയന്ത്രണം ഏർപ്പെടുത്തും.സർക്കാരിന് 30% പങ്കാളിത്തമുള്ള ഷെയേർഡ് ഇക്വിറ്റി സ്‌കീമിൽപ്പെടുന്ന വീടുകൾക്ക് രാജ്യത്തെമ്പാടുമായി ഏഴ് വ്യത്യസ്ത വിലകളായിരിക്കും ഇതു പ്രകാരം ഏർപ്പെടുത്തുക.സ്‌കീമിലൂടെ ഡബ്ലിനിൽ 450,000 യൂറോ വില വരുന്ന ഒരു വീട്, 90,000 മാസവരുമാനമുള്ള ദമ്പതികൾക്ക് വരെ പ്രാപ്യമാകുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് ഓരോ വർഷവും 33,000 വീടുകൾ വീതം നിർമ്മിക്കപ്പെടണമെന്നാണ് കണക്ക്.ബില്ലിലെ വിവാദമായ equity scheme പ്രകാരം ആദ്യമായി വീട് വാങ്ങുന്നവർക്ക്, സർക്കാരിന്റെ സഹായമായി ഭവനവിലയുടെ 30% വരെ ലഭിക്കും. അതേസമയം ഈ പദ്ധതിക്ക് സെൻട്രൽ ബാങ്ക് അംഗീകരം ലഭിക്കേണ്ടതുണ്ട്.30% വരെ എന്നാണ് പറയുന്നതെങ്കിലും ശരാശരി 20% ആയിരിക്കും സഹായം ലഭിക്കുകയെന്ന് മന്ത്രി തന്നെ പറയുന്നുണ്ട്.
ഇതുവഴി മോർട്ട്ഗേജ് തുക കുറയുകയും, അങ്ങനെ ആളുകൾക്ക് വീടുകൾ വാങ്ങാനുള്ള കഴിവ് വർദ്ധിക്കുകയും ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്.സ്‌കീമിനെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായിട്ടില്ലെങ്കിലും, സ്‌കീം പ്രകാരം വീട് വാങ്ങുന്നവർ ആദ്യ അഞ്ച് വർഷം തുകയൊന്നും സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതില്ല. എന്നാൽ പിന്നീട് ചെറിയ തുകകളായി ഈ സഹായം ഓരോ വർഷവും സർക്കാരിന് തിരിച്ച് അടയ്ക്കണം. വാടക പോലെയുള്ള സംവിധാനമാകും ഇത്.