- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉപരോധത്തിലൂടെ താലിബാനെ ഒറ്റപ്പെടുത്താനുള്ള പദ്ധതിക്ക് തടസ്സമായി ചൈന; താലിബാനെ ചൈന പരസ്യമായി തന്നെ അംഗീകരിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; വിമത സൈന്യം കാബൂൾ ഉടൻ പിടിച്ചെടുത്തേക്കും; നയതന്ത്ര ഉദ്യോഗസ്ഥരെ മടക്കി കൊണ്ടു പോകാൻ യുഎസ് സൈന്യം; സമാധാനത്തിന് സാധ്യത തേടി യുഎന്നും; അഫ്ഗാനിൽ താലിബാനിസം
കാബൂൾ: കാബുളും ഉടൻ താലിബാൻ പിടിച്ചെടുക്കും. ഇതോടെ അഫ്ഗാൻ പൂർണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാകും. അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് വിട്ടശേഷമാണ് താലിബാൻ ഇരച്ചു കയറുന്നത്. ഏതായാലും താലിബാനെ അംഗീകരിക്കാൻ ചൈന തയ്യാറെടുക്കുന്നുവെന്ന്ി റിപ്പോർട്ടുണ്ട്. അഫ്ഗാനിലെ 12 പ്രവിശ്യാ തലസ്ഥാനങ്ങൾ ഇതിനോടകം കീഴടക്കിയ താലിബാൻ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും കീഴ്‌പ്പെടുത്തിയിരുന്നു.
താലിബാനെ ചൈന അംഗീകരിക്കുമെന്നി് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ് റിപ്പോർട്ട് ചെയ്യുന്നത്. താലിബാന് ചൈനീസ് സഹായം കിട്ടുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പാക്കിസ്ഥാനും താലിബാനൊപ്പമാകും നിലയുറപ്പിക്കുക. ഇതെല്ലാം ഗൗരവത്തോടെ തന്നെ അമേരിക്ക കാണുന്നുണ്ട്. എന്നാൽ ഇനി അഫ്ഗാനിൽ നേരിട്ടുള്ള ഇടപെടലിന് ഇല്ലെന്നതാണ് അമേരിക്കൻ നിലപാട്. അത് താലിബാന് കാര്യങ്ങൾ എളുപ്പമാകും. താലിബാനെതിരെ അന്താരാഷ്ട്ര ഉപരോധമാണ് അമേരിക്കയുടെ മനസ്സിൽ. ഇതിന് തിരിച്ചടിയാണ് ചൈനയുടെ സഹകരണ മനോഭാവം.
അതിനിടെയ താലിബാനെ ചെറുത്തു തോൽപ്പിക്കുക ഇനി അത്ര എളുപ്പമാകില്ലെന്ന് ബ്രിട്ടൺ അടക്കം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണഅ അവിടെ നിനി്‌ന് ആളുകളെ ഒഴിപ്പിക്കാൻ ബ്രിട്ടീഷ് സൈന്യത്തെ അയച്ചത്. അതിനിടെ അഫ്ഗാനിസ്താൻ പിടിച്ചടക്കി കൊണ്ടിരിക്കുന്ന താലിബാൻ രാജ്യത്തെ സ്ത്രീകളെ തങ്ങളുടെ പോരാളികളെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. കൈവിട്ട സ്ഥിതിയിലാണ് കാര്യങ്ങൾ. അതിനിടെ ഇടപെടലിന് അന്താരാഷ്ട്ര സമൂഹവും ശ്രമിക്കുന്നുണ്ട്.
അഫ്ഗാനിലെ 34 പ്രവിശ്യകളിൽ പതിനെട്ടും താലിബാൻ നിയന്ത്രണത്തിലായി. താലിബാൻ മുന്നേറ്റത്തെ തുടർന്ന്, നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുപോകാൻ യു.എസ്. സൈന്യം കാബൂളിലെത്തി. ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാൻ ബ്രിട്ടനും സൈനിക നീക്കങ്ങൾ തുടങ്ങി. മറ്റ് യൂറോപ്യൻ രാജ്യങ്ങളും എംബസികൾ താൽക്കാലികമായി അടച്ച് ജീവനക്കാരെ തിരിച്ചുകൊണ്ടുപോവുകയാണ്. അഫ്ഗാനിസ്ഥാനിൽ സ്ഥിതി നിയന്ത്രണാധീതമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അക്രമം അവസാനിപ്പിച്ച് താലിബാൻ സമാധാന ചർച്ചകൾക്ക് തയാറാകണമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
പിടിച്ചെടുത്ത പ്രദേശങ്ങളിലെ അഫ്ഗാൻ സൈനികരെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. സാധാരണക്കാർക്കു നേരെയും ഇവർ ആക്രമണം നടത്തുന്നു. ആക്രമണത്തെ തുടർന്ന് ജനങ്ങൾ തലസ്ഥാനമായ കാബൂളിലേക്ക് പലായനം ചെയ്യുകയാണ്. അവിവാഹിതരായ സ്ത്രീകളെ തങ്ങളുടെ പോരാളികളെക്കൊണ്ട് താലിബാൻ ബലമായി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്ന താലിബാൻ സർക്കാർ ജീവനക്കാരും സാധാരണക്കാരും സൈനികരും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് വിപരീതമാണ് താലിബാന്റെ പ്രവർത്തനങ്ങളെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. പിടികൂടുന്ന സൈനികരെ താലിബാൻ വധിക്കുന്നതായി കാബൂളിലെ യുഎസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും യുദ്ധകുറ്റം ചുമത്തപ്പെടുമെന്നും യുഎസ് എംബസി മുന്നറിയിപ്പ് നൽകി.
മറുനാടന് മലയാളി ബ്യൂറോ