കാബൂൾ: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടു.

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ് ടിച്ച ശേഷം അക്രമികൾ കാമ്പസിനുള്ളിൽ കടന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം നിരവധി പേർ ക്ലാസ് മുറികളിൽ കുടുങ്ങി. സ്‌ഫോടനങ്ങളും വെടിവെയ്പും ഏറെനേരം നീണ്ടു.

വെടിവെയ്പിൽ പരിക്കേറ്റ 14 പേരെ കാബൂളിലെ എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില ക്ലാസുകളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ സമീപത്തെ യു.എൻ ഓഫീസിന്റെ വശത്ത് കൂടി രക്ഷപെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 2006 ൽ ആരംഭിച്ച യൂണിവേഴ്‌സിറ്റിയിൽ 1700 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെ ഈ മാസം എട്ടിന് ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു