- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരു പറഞ്ഞു താലിബാൻ നന്നാകുമെന്ന്? എന്ത് സംഭവിച്ചാലും താലിബാൻ ഒരിക്കലും മാറില്ല; അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഭരണകൂടം ഏർപ്പെടുത്തുന്നത് തനി കാടൻ നിയമങ്ങൾ, ലംഘിച്ചാൽ കടുത്ത ശിക്ഷയും; ഒടുവിൽ നിരോധനം സിനിമകളിലും നാടകങ്ങളിലും സ്ത്രീകൾ അഭിനയിക്കുന്നതിന്
കാബൂൾ: താലിബാൻ നന്നാകുമെന്ന് കുരതി കേരളത്തിൽ അടക്കം ആരാധകർ ഇഷ്ടം പോലെയായിരുന്നു. പ്രാകൃതമായ മതനിയമം പേറുന്ന താലിബാനികൾ അഫ്ഗാൻ ജനതയുടെ ജീവിതം കൊടും ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ദിവസം ചെല്ലും തോറും അതിന് ആ കിരാത നിയമങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ തടവറയിലേക്ക് നയിക്കുന്നു.
അഫ്ഗാനിസ്ഥാനിൽ മതനിയമങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ് താലിബാൻ. സ്ത്രീകൾ അഭിനയിക്കുന്ന എല്ലാ ടെലിവിഷൻ ഷോകളുടെയും പ്രദർശനം ഉടനടി നിറുത്തിവയ്ക്കണമെന്ന കർശന നിർദ്ദേശം. സിനിമകളിലും നാടകങ്ങളിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുകയാണ് ഇവിടുത്തെ ഭരണകൂടം. താലിബാൻ ഭരണകൂടം രാജ്യത്തെ ചാനലുകൾക്ക് നൽകിക്കഴിഞ്ഞു. ഇതുലംഘിച്ചാൽ ചാനൽ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിനൊപ്പം ഉടമകൾ കടുത്ത ശിക്ഷകൾക്കും വിധേയരാകേണ്ടിവരും. വനിതാ മാധ്യമപ്രവർത്തകൾ വാർത്താ ബുള്ളറ്റിൻ അവതരിപ്പിക്കുമ്പോൾ ഹിജാബ് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇതിനൊപ്പം മതവിരുദ്ധമോ താലിബാൻ വിരുദ്ധമോ ആയ ഒന്നും വാർത്തകളിൽ ഉണ്ടാവാനും പാടില്ല. ഇപ്പോൾ പുറപ്പെടുവിക്കുന്നത് മതപരമായ നിർദ്ദേശങ്ങൾ മാത്രമാണെന്നും നിയമങ്ങൾ അല്ലെന്നുമാണ് താലിബാൻ വക്താക്കൾ പറയുന്നത്. പുതിയ നിർദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകൾ അഭിനയിക്കാൻ പാടില്ല. നെഞ്ച് മുതൽ കാൽമുട്ടുവരെ വസ്ത്രം ധരിച്ച നിലയിൽ മാത്രമെ പുരുഷന്മാരെ ടെലിവിഷൻ ചാനലുകളിൽ കാണിക്കാവൂ. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുക്കുന്നത്. അധികാരത്തിൽ വന്നതിനു പിന്നാലെ വനിതാക്ഷേമ വകുപ്പ് താലിബാൻ നിർത്തലാക്കിയിരുന്നു. വകുപ്പിന്റെ ആസ്ഥാന മന്ദിരം പുതുതായി രൂപവത്കരിച്ച സദാചാര വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുമേൽ കടുത്ത നിയന്ത്രണങ്ങളാണ് മുമ്പ് താലിബാൻ ഏർപ്പെടുത്തിയിട്ടുള്ളത്.
തങ്ങളുടെ ഭരണത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് അധികാരങ്ങളും അവകാശങ്ങളും ഉണ്ടാവും എന്ന് തുടരെത്തുടരെ പറഞ്ഞിരുന്ന താലിബാനാണ് ഇപ്പോൾ കളംമാറ്റിച്ചവിട്ടിയത്.1996-2001 കാലഘട്ടത്തിൽ അഫ്ഗാൻ ഭരണം താലിബാൻ കൈയാളിയിരുന്നപ്പോൾ സിനിമയും ടിവിയും രാജ്യത്ത് പൂർണമായും നിരോധിച്ചിരുന്നു.
ടെലിവിഷനോ സിനിമയോ കാണുന്നത് പൊറുക്കാനാവാത്ത കുറ്റമായി കണക്കാക്കി കഠിന ശിക്ഷ നടപ്പാക്കിയിരുന്നു. പരസ്യമായ ചാട്ടയടിയും ടെലിവിഷൻ സെറ്റുകൾ നശിപ്പിക്കുന്നതും ഇത്തരക്കാർക്കുള്ള ചെറിയ ശിക്ഷയായിരുന്നു. 'വോയ്സ് ഓഫ് ഷരിയ' എന്ന റേഡിയോ സ്റ്റേഷൻ മാത്രമാണ് എല്ലാവർക്കും കേൾക്കാൻ അനുമതി ഉണ്ടായിരുന്നത്. അധികാരത്തിൽ നിന്ന് താലിബാൻ പുറത്തായതോടെ രാജ്യത്ത് സിനിമയും ടെലിവിഷനുമാെക്കെ തിരികെ വന്നു.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ടെലിവിഷൻ ഷോകളും അഫ്ഗാനിൽ പ്രദർശിപ്പിച്ചിരുന്നു.രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കില്ലെന്നാണ് ഇക്കുറി അധികാരത്തിലെത്തിയപ്പോൾ താലിബാൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ എല്ലാം പഴയപോലെ തന്നെയാണെന്ന് അല്പദിവസത്തിനകം തന്നെ വ്യക്തമായി. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ വീട്ടിൽ കയറി വെടിവച്ചുകൊല്ലുന്നത് പതിവായി.
സർവകലാശാലകളിൽ പെൺകുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും കോളേജുകളിലെയും സ്‌കൂളുകളിലെയും ക്‌ളാസുകളിൽ എങ്ങനെ ഇരിക്കണം എന്നതിനെക്കുറിച്ചും കടുത്ത നിർദ്ദേശങ്ങൾ താലിബാൻ പുറപ്പെടുവിച്ചിരുന്നു. ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നും ഒറ്റയ്ക്ക് കാറിൽ യാത്രചെയ്യരുതെന്നുമുള്ള പഴയ നിർദ്ദേശങ്ങളും പുതിയ താലിബാൻ ഭരണാധികാരികൾ നടപ്പാക്കിയിരുന്നു.
മറുനാടന് ഡെസ്ക്