- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ എസ് എസ് എഫ് നേതാവ് മരിച്ചു; അഫ് ലാഹ് ഫറാസിന്റെ ജീവനെടുത്ത് ശ്വാസകോശത്തിനുണ്ടായ പരിക്ക്; കൊല്ലപ്പെട്ടത് എസ് എസ് എഫ് ചമ്പാട് സെക്ടർ സെക്രട്ടറി
തലശേരി: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. എസ് എസ് എഫ് ചമ്പാട് സെക്ടർ സെക്രട്ടറി താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ് ലാഹ് ഫറാസ് (19) ആണ് തലശ്ശേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ്. ഇയാൾ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മറ്റൊരു വാഹനത്തിന്റെ അടിയിൽ സ്‌കൂട്ടർ കയറിയതിനെ തുടർന്നുണ്ടായ ഇടിയിൽ ശ്വാസ കോശം പൂർണമായും തകർന്നിരുന്നു.
ചമ്പാട് ആമിനാസിൽ ആസിഫ് തലശ്ശേരി ഗുൽദസ്തയിലെ ഫാസില ദമ്പതികളുടെ മകനാണ്
സഹോദരങ്ങൾ: ഐമൻ ഫഹാവ്, ആമിന, ആദം . ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചമ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Next Story