- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അള്ളാഹു കഴിഞ്ഞാൽ ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിലാണ്', സുഷമയോട് സഹായം അഭ്യർത്ഥി പാക് യുവാവ്; ഇന്ത്യ നിങ്ങളുടെ പ്രതീക്ഷ ഇല്ലാതാക്കില്ല, ഉടൻ വിസ അനുവദിക്കുമെന്ന് മറുപടി ട്വീറ്റ് ചെയത് സുഷമയും
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രിയാണെങ്കിലും പാക്കിസ്ഥാനികൾക്കും ഏറെ പ്രിയങ്കരിയാണ് സുഷമ സ്വരാജ്. മനുഷ്യത്ത പരമായ പരിഗണന അർഹിക്കുന്നിടത്ത് ഉടനടി ഇടപെടുക എന്നതാണ് സുഷമയുടെ ശൈലി. അതുകൊണ്ട് തന്നെ അദ്ദേഹം എല്ലാവർക്കും പ്രിയങ്കരിയാണ് താനും. നിരവധി പാക്കിസ്ഥാനികൾക്ക് ചികിത്സ തേടി ഇന്ത്യയിലെത്താൻ സുഷമയുടെ സഹായം തേടിയിരുന്നു. അത്തരത്തിൽ വീണ്ടും സഹായം അഭ്യർത്ഥിച്ച് യുവാവിന് സഹായം വാഗ്ദാനം ചെയ്ത് സുഷമ വീണ്ടും താരമായി. പാക് യുവതിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാൻ അടിയന്തര മെഡിക്കൽ വിസ അനുവദിച്ചാണ് സുഷമ പാക്കിസ്ഥാൻകാരുടെ മനം കവർന്നത്. അടിയന്തര ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോവുന്നതിന് വേണ്ടി തന്റെ സഹോദരിക്ക് മെഡിക്കൽ വിസ അനുവദിക്കണമെന്ന് ഷാസെയ്ബ് ഇഖ്ബാൽ എന്ന പാക്കിസ്ഥാൻ യുവാവാണ് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെ ആയിരുന്നു അഭ്യർത്ഥന. 'അള്ളാഹു കഴിഞ്ഞാൽ നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ, മെഡിക്കൽ വിസ അനുവദിക്കാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയെ അനുവദിക്കൂ എന്നായിരുന്നു', ഷാസെയ്ബ
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രിയാണെങ്കിലും പാക്കിസ്ഥാനികൾക്കും ഏറെ പ്രിയങ്കരിയാണ് സുഷമ സ്വരാജ്. മനുഷ്യത്ത പരമായ പരിഗണന അർഹിക്കുന്നിടത്ത് ഉടനടി ഇടപെടുക എന്നതാണ് സുഷമയുടെ ശൈലി. അതുകൊണ്ട് തന്നെ അദ്ദേഹം എല്ലാവർക്കും പ്രിയങ്കരിയാണ് താനും. നിരവധി പാക്കിസ്ഥാനികൾക്ക് ചികിത്സ തേടി ഇന്ത്യയിലെത്താൻ സുഷമയുടെ സഹായം തേടിയിരുന്നു. അത്തരത്തിൽ വീണ്ടും സഹായം അഭ്യർത്ഥിച്ച് യുവാവിന് സഹായം വാഗ്ദാനം ചെയ്ത് സുഷമ വീണ്ടും താരമായി.
പാക് യുവതിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാൻ അടിയന്തര മെഡിക്കൽ വിസ അനുവദിച്ചാണ് സുഷമ പാക്കിസ്ഥാൻകാരുടെ മനം കവർന്നത്. അടിയന്തര ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോവുന്നതിന് വേണ്ടി തന്റെ സഹോദരിക്ക് മെഡിക്കൽ വിസ അനുവദിക്കണമെന്ന് ഷാസെയ്ബ് ഇഖ്ബാൽ എന്ന പാക്കിസ്ഥാൻ യുവാവാണ് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെ ആയിരുന്നു അഭ്യർത്ഥന.
'അള്ളാഹു കഴിഞ്ഞാൽ നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ, മെഡിക്കൽ വിസ അനുവദിക്കാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയെ അനുവദിക്കൂ എന്നായിരുന്നു', ഷാസെയ്ബ് ഇക്‌ബാലിന്റെ അഭ്യർത്ഥന.'ഇന്ത്യ നിങ്ങളുടെ പ്രതീക്ഷയെ ഇല്ലാതാക്കില്ല. ഉടൻ വിസ അനുവദിക്കു'മെന്ന് ഷാസെയ്ബിന്റെ ട്വീറ്റിനോട് സുഷമാ സ്വരാജ് പ്രതികരിച്ചു.
സാജിദ ഭക്ഷ് എന്ന യുവതിക്ക് വേണ്ടിയാണ് സഹോദരനായ ഷാസെയ്ബ് ഇക്‌ബാൽ വിസ അനുവദിക്കണമെന്ന് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്. രണ്ട് വർഷം മുൻപ് ഹരിയാനയിലെ മെഡന്റ ആശുപത്രിയിൽ വച്ചായിരുന്നു സാജിദയുടെ ശസ്ത്രക്രിയ. തുടർന്ന് ഇപ്പോഴുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാനായാണ് സാജിദയ്ക്ക് ഇന്ത്യയിലേക്ക് വരേണ്ടത്. തനിക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാജിദയും ട്വിറ്ററിലൂടെ സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.
മനുഷ്യത്വപരമായ കാര്യങ്ങളെ പോലും ഇന്ത്യ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക് യുവതിക്ക് വിസ അനുവദിച്ചു കൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.