- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ കവർന്ന മകനെ ദൈവം ഈ അമ്മയ്ക്ക് മടക്കി കൊടുത്തത് രണ്ട് പേരക്കുട്ടികളുടെ രൂപത്തിൽ: 27-ാം വയസ്സിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ച യുവാവിന് രണ്ടു വർഷത്തിനു ശേഷം ഇരട്ടക്കുട്ടികൾ ജനിച്ചു
പൂണെ: ഈ അമ്മയുടെ ജീവിത്തതിലെ എല്ലാ പ്രതീക്ഷകളും ആ മകനെ ചുറ്റിപ്പറ്റിയായിരുന്നു. എഞ്ചിനീയറിങിന് ശേഷം ബിരുദാനന്തര ബിരുദം പഠിക്കാനായി ജർമനിയിലേക്ക് പ്രതമേഷ് പറക്കാൻ തയ്യാറായപ്പോൾ ഈ അമ്മയുടെ സന്തോഷം പത്തിരട്ടിയായി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ജർമനിയിലേക്ക് പറക്കുന്നതിന് മുന്നേ 27കാരനായ പ്രതമേഷ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു. അന്നു മുതൽ രാജശ്രീ എന്ന ഈ അമ്മയുടെ ജീവിതം മുഴുവനും ആ മകനെ കുറിച്ച് ഓർത്ത് ഉരുകുകയായിരുന്നു. എന്നാൽ മരണത്തിന് രണ്ടു വർഷത്തിനിപ്പുറം കുടുംബത്തിലേക്ക് സന്തോഷം തിരികെ കൊണ്ടു വന്നിരിക്കുകയാണ് പ്രതമേഷ്. മരിച്ച് രണ്ടു വർഷത്തിനിപ്പുറം ഇരട്ട കുട്ടികൾ പിറന്നിരിക്കുകയാണ് പ്രതമേഷിന്. മരണത്തിനിപ്പുറവും മകന്റെ വേരുകൾ ഈ ഭൂമിയിൽ ഉണ്ടാകണമെന്ന രാജശ്രീയുടെ നിശ്ചയ ദാർഢ്യമാണ് പ്രതമേഷിന്റെ മരണത്തിന് രണ്ടു വർഷങ്ങൾക്കിപ്പുറം മകന്റെ മക്കളുടെ കുഞ്ഞി്കകാൽ കാണാനുള്ള ഭാഗ്യം ഇവർക്ക് ലഭിച്ചത്. അതുമാത്രമല്ല ഇരട്ടകളായ ഒരു ആൺകുട്ടിയും പെൺകുട്ടിയും ആണ് ഉണ്ടായതെന്നതും ഇവരുടെ സന്തോഷം ഇരട
പൂണെ: ഈ അമ്മയുടെ ജീവിത്തതിലെ എല്ലാ പ്രതീക്ഷകളും ആ മകനെ ചുറ്റിപ്പറ്റിയായിരുന്നു. എഞ്ചിനീയറിങിന് ശേഷം ബിരുദാനന്തര ബിരുദം പഠിക്കാനായി ജർമനിയിലേക്ക് പ്രതമേഷ് പറക്കാൻ തയ്യാറായപ്പോൾ ഈ അമ്മയുടെ സന്തോഷം പത്തിരട്ടിയായി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ജർമനിയിലേക്ക് പറക്കുന്നതിന് മുന്നേ 27കാരനായ പ്രതമേഷ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു.
അന്നു മുതൽ രാജശ്രീ എന്ന ഈ അമ്മയുടെ ജീവിതം മുഴുവനും ആ മകനെ കുറിച്ച് ഓർത്ത് ഉരുകുകയായിരുന്നു. എന്നാൽ മരണത്തിന് രണ്ടു വർഷത്തിനിപ്പുറം കുടുംബത്തിലേക്ക് സന്തോഷം തിരികെ കൊണ്ടു വന്നിരിക്കുകയാണ് പ്രതമേഷ്. മരിച്ച് രണ്ടു വർഷത്തിനിപ്പുറം ഇരട്ട കുട്ടികൾ പിറന്നിരിക്കുകയാണ് പ്രതമേഷിന്.
മരണത്തിനിപ്പുറവും മകന്റെ വേരുകൾ ഈ ഭൂമിയിൽ ഉണ്ടാകണമെന്ന രാജശ്രീയുടെ നിശ്ചയ ദാർഢ്യമാണ് പ്രതമേഷിന്റെ മരണത്തിന് രണ്ടു വർഷങ്ങൾക്കിപ്പുറം മകന്റെ മക്കളുടെ കുഞ്ഞി്കകാൽ കാണാനുള്ള ഭാഗ്യം ഇവർക്ക് ലഭിച്ചത്. അതുമാത്രമല്ല ഇരട്ടകളായ ഒരു ആൺകുട്ടിയും പെൺകുട്ടിയും ആണ് ഉണ്ടായതെന്നതും ഇവരുടെ സന്തോഷം ഇരട്ടിയാക്കി.
മകന് ബ്രെയിൻട്യൂമറാണെന്നും അവസാന സ്‌റ്റേജിലായതിനാൽ ഇനി ഒരിക്കലും അവന്റെ ജീവിതം തിരിച്ചു പിടിക്കാൻ കഴിയില്ലെന്നും മനസ്സിലായതോടെയാണ് മകന്റെ ബീജം ഇവർ സൂക്ഷിച്ചു വെച്ചത്. ഈ അമ്മയുടെ ദുഃഖം കണ്ട ഡോക്ടർമാരാണ് മകന്റെ ബീജം സൂക്ഷിച്ചു വെയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് അവർ അംഗീകരിക്കുകയും ചെയ്തു.
2016ലാണ് പ്രതമേഷിന് കാൻസർ സ്ഥിരീകരിക്കുന്നത്. മാസങ്ങൾക്കിപ്പുറം അവൻ മരിക്കുകയും ചെയ്തു. മകന്റെ ജീവിതത്തിന് ശേഷം മകൾ ധ്യാന ശ്രീ മാത്രമായിരുന്നു കൂട്ട്. എന്നാൽ ജ്യേഷ്ഠൻ മരിച്ചതോടെ ധ്യാന ശ്രീയുംം വീട്ടിൽ നിശബ്ദയായി. മനസ്സിൽ ഒരു സങ്കടക്കടലുമായി ജീവിക്കവേയാണ് സൂക്ഷിച്ചു വെച്ച ബീജത്തിലൂടെ മകൻ വീണ്ടും പുനർജനിക്കട്ടേ എന്ന് അവർ തീരുമാനിക്കുന്നത്.
താൻ തന്നെ ആ ഭ്രൂണത്തെ ഗർഭത്തിൽ പേറാമെന്ന തീരുമാനത്തിലായിരുന്നു അവർ. എന്നാൽ പ്രായം തടസ്സമായി. തുടർന്നാണ് അകന്ന ബന്ധു ഗർഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിക്കുന്നത്. അങ്ങനെ ബന്ധുവായ സ്ത്രീയുടെ കാരുണ്യത്താൽ മറ്റൊരു ഗർഭപാത്രത്തിൽ പ്രതമേഷിന്റെ ജീവന് തുടർച്ചയുണ്ടാവുകയായിരുന്നു. അതും ഇരട്ടക്കുട്ടികൾ ഒരാണും ഒരു പെണ്ണും. ആൺകുട്ടിക്ക് മകന്റെ പേരിട്ടു. പ്രതമേഷ്. പെൺകുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അർഥം.