- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടച്ച് തീർത്ത ലോണിന് വർഷങ്ങൾക്ക് ശേഷം ജപ്തി നോട്ടീസ് കിട്ടിയ ഷോക്കിലാണ് കൊച്ചുത്രേസ്യ; ലോൺ എത്രയും പെട്ടെന്ന് തിരിച്ചടച്ചില്ലെങ്കിൽ ബാങ്കിന്റെ നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിപ്പ്; കാര്യം അറിയാൻ ബാങ്കിലേക്ക് വിളിച്ച മകനോട് ബാങ്കിനെ കബളിപ്പിച്ച് ജീവിക്കാമെന്ന് കരുതണ്ടായെന്നും നിന്നെയൊക്കെ കോടതി കയറ്റുമെന്നും അഗളി എസ്‌ബിഐ ബാങ്കിന്റെ ഭീഷണി
അഗളി: കൃത്യമായി പലിശയും മുതലും അടച്ച് തീർത്ത് ഈടുവെച്ച ആധാരം കൈപറ്റിയ കാർഷിക ലോണിന്മേൽ രണ്ട് വർഷങ്ങൾക്ക് ശേഷം അഗളി എസ് ബി ഐ ബാങ്കിന്റെ നോട്ടീസ്. അട്ടപ്പാടി ചിറ്റൂർ വെങ്ങക്കടവ് വീട്ടിൽ കൊച്ചുത്രേസ്യ ചാക്കോക്കെതിരെയാണ് അഗളി എസ് ബി ഐ ബ്രാഞ്ച് ലോൺ തിരിച്ചടക്കണമെന്നും ഇല്ലെങ്കിൽ ബാങ്കിന്റെ നടപടികൾ നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചുത്രേസ്യ അവരുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി 2016ൽ അഗളി എസ്‌ബിഐ ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ കാർഷിക വായ്പയെടുത്തിരുന്നു. 2016 ഡിസംബറിൽ പലിശടക്കം 1,12,300 രൂപയടച്ച് ലോൺ തീർക്കുകയും പണയമായി ബാങ്കിൽ നൽകിയിയിരുന്ന ആധാരമടക്കമുള്ള രേഖകൾ തിരിച്ച് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് കൊച്ചു ത്രേസ്യ ബാങ്കുമായി യാതൊരു ഇടപാടുകളും നടത്തിയിരുന്നുമില്ല. പിന്നീട് ഇത്രയും കാലം കഴിഞ്ഞ് ഈ വർഷം ജനുവരിയിലാണ് കൊച്ചു ത്രേസ്യയെ ബാങ്കിലേക്ക് വിളിപ്പിച്ച് നിങ്ങളുടെ പേരിലുള്ള കാർഷിക ലോൺ എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം ബാങ്കിന്റെ നടപടികൾ ന
അഗളി: കൃത്യമായി പലിശയും മുതലും അടച്ച് തീർത്ത് ഈടുവെച്ച ആധാരം കൈപറ്റിയ കാർഷിക ലോണിന്മേൽ രണ്ട് വർഷങ്ങൾക്ക് ശേഷം അഗളി എസ് ബി ഐ ബാങ്കിന്റെ നോട്ടീസ്. അട്ടപ്പാടി ചിറ്റൂർ വെങ്ങക്കടവ് വീട്ടിൽ കൊച്ചുത്രേസ്യ ചാക്കോക്കെതിരെയാണ് അഗളി എസ് ബി ഐ ബ്രാഞ്ച് ലോൺ തിരിച്ചടക്കണമെന്നും ഇല്ലെങ്കിൽ ബാങ്കിന്റെ നടപടികൾ നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്.
കൊച്ചുത്രേസ്യ അവരുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി 2016ൽ അഗളി എസ്‌ബിഐ ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ കാർഷിക വായ്പയെടുത്തിരുന്നു. 2016 ഡിസംബറിൽ പലിശടക്കം 1,12,300 രൂപയടച്ച് ലോൺ തീർക്കുകയും പണയമായി ബാങ്കിൽ നൽകിയിയിരുന്ന ആധാരമടക്കമുള്ള രേഖകൾ തിരിച്ച് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് കൊച്ചു ത്രേസ്യ ബാങ്കുമായി യാതൊരു ഇടപാടുകളും നടത്തിയിരുന്നുമില്ല. പിന്നീട് ഇത്രയും കാലം കഴിഞ്ഞ് ഈ വർഷം ജനുവരിയിലാണ് കൊച്ചു ത്രേസ്യയെ ബാങ്കിലേക്ക് വിളിപ്പിച്ച് നിങ്ങളുടെ പേരിലുള്ള കാർഷിക ലോൺ എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം ബാങ്കിന്റെ നടപടികൾ നേരിടേണ്ടി വരുമെന്നും പറഞ്ഞത്.
തനിക്കിവിടെ ലോൺ ഇല്ലെന്നും മുമ്പുണ്ടായിരുന്ന ലോൺ തീർപ്പാക്കി ഈടായി നൽകിയിരുന്ന രേഖകളെല്ലാം തിരികെ വാങ്ങിയിട്ടുണ്ടെന്നും കൊച്ചുത്രേസ്യ പറയുകയും പരാതി എഴുതി നൽകുകയും ചെയ്തിരുന്നു. അന്ന് ബാങ്ക് അധികൃതർ അത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിഴവ് കൊണ്ട് സംഭവിച്ചാതാകം എന്ന് പറഞ്ഞ് പരിഹരിച്ചെങ്കിലും പിന്നീട് ഇന്നലെ വീണ്ടും കൊച്ചു ത്രേസ്യയെ തേടി ബാങ്കിന്റെ നോട്ടീസ് വന്നിരിക്കുകയാണ്. നിങ്ങൾ ബാങ്കിൽ നിന്നെടുത്ത ഒരു ലക്ഷം രൂപയുടെ കാർഷിക വായ്പ പലിശയടക്കം 1,08,123 രൂപ 15 ദിവസത്തിനുള്ളിൽ തിരിച്ചടക്കണമെന്ന് കാണിച്ച്. അല്ലാത്ത പക്ഷം ബാങ്ക് നടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തിൽ പറയുന്നു. ഇത് അന്വേഷിക്കാനായി ബാങ്കിലേക്ക് വിളിച്ച കൊച്ചുത്രേസ്യയുടെ മകൻ സജീഷീനോട് ബാങ്കിൽ നിന്നും ഭീഷണിപ്പെടുത്തിയതായും ബാങ്കിനെ കബളിപ്പിച്ച് ജീവിക്കാമെന്ന് കരുതണ്ടായെന്നും നിന്നെയൊക്കെ കോടതി കയറ്റുമെന്നും ബാങ്കിൽ നിന്നും പറഞ്ഞതായി സജീഷ് മറുനാടനോട് പറഞ്ഞു.
2016ൽ എല്ലാ രേഖകളും തിരിച്ച് വാങ്ങി ലോൺ തീർപ്പാക്കുകയും പിന്നീട് നാളിതുവരെ ബാങ്കുമായി യാതൊരു ഇടപാടുകളും നടത്താതിരിക്കുകയും ചെയ്ത ആളിന്റെ പേരിൽ എങ്ങനെയാണ് ലോണുണ്ടാവുക. അന്ന് പണയെപ്പെടുത്തിയിരുന്ന വസ്തുവിന്റെ ആധാരം ഇപ്പോൾ തങ്ങളുടെ കയ്യിലുണ്ട്. ആ വസ്തു പിന്നീട് ഭാഗം വെക്കുക പോലും ചെയ്തു. 2016ന് ശേഷം ബാങ്കിൽ അമ്മ ഇതുവരെ ലോണിനൊരു അപേക്ഷ പോലും നൽകിയിട്ടില്ല. അപേക്ഷയോ പണയമോ നൽകാത്ത ആൾക്കെങ്ങനെയാണ് ബാങ്ക് ലോൺ നൽകുന്നത്. ബാങ്കിൽ തങ്ങളുടെ യാതൊരു രേഖകളും ലോണിനായുള്ള അപേക്ഷകളുമില്ലെന്നും സജീഷ് പറയുന്നു.
അതേ സമയം എസ് ബി ഐ കാർഷിക ലോണിന് 4 ശതമാനം പലിശയാണെന്നാണ് പറയുന്നതെങ്കിലും അഗളി ബ്രാഞ്ച് പലരിൽ നിന്നും 12 ശതമാനം വരെ പലിശ ഈടാക്കിയതായും പരാതിയുണ്ട്. എന്നാൽ ബ്ാങ്കിൽ അന്വോഷിക്കുമ്പോൾ പറയുന്നത് 4 ശതമാനം മാത്രമേ പലിശ ഈടക്കുകയൊള്ളൂ എന്നും പലിശ ഇനത്തിൽ തിരിച്ചടച്ച ബാക്കി തുക ലോണെടുത്ത ആളുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ നൽകുമെന്നുമാണ്. എന്നാൽ നാളിതുവരെയായും ഇത്തരത്തിൽ 12 ശതമാനമൊക്കെ പലിശയടച്ച ആർക്കും 4 ശതമാനത്തിൽ കൂടുതലുള്ള തുക തിരികെ ലഭിച്ചിട്ടില്ലെന്നാണ് വാസ്തവം