- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ സജ്ജമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ റെഡി; ചൈനയും പാക്കിസ്ഥാനും മാത്രമല്ല യൂറോപ്യൻ രാജ്യങ്ങൾ പോലും ഇനി ഇന്ത്യൻ മിസൈൽ വലയുടെ പരിധിയിൽ; അഗ്നി-5 ഇന്ത്യയെ ഉയർത്തുന്നത് ലോകത്തെ വൻ ശക്തികളുടെ പട്ടികയിലേക്ക്
ന്യൂഡൽഹി: ചൈനയെയും യൂറോപ്പിലെ ചില മേഖലയെയും ലക്ഷ്യമിടാൻ കരുത്തുള്ള 5000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവസജ്ജമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ 'അഗ്‌നി 5' വൈകാതെ ഇന്ത്യൻ സേനയുടെ ഭാഗമാകും. പൊഖ്റാനിൽ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയതിന് 20 വർഷങ്ങൾക്ക് ശേഷമാണ് അഗ്‌നി 5 ഇന്ത്യയുടെ ഭാഗമാകുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡിന്റെ (എസ്എഫ്‌സി) ഭാഗമാകുന്നതിനു മുന്നോടിയായുള്ള അന്തിമ മിസൈൽ പരീക്ഷണം താമസിയാതെ നടക്കും. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) നിർമ്മിക്കുന്ന മിസൈലിന്റെ വിവിധ ഘട്ട പരീക്ഷണങ്ങൾ 2012 ഏപ്രിൽ മുതൽ പുരോഗമിക്കുകയാണ്. ഏറ്റവുമൊടുവിൽ ജനുവരി 18നു നടന്ന പരീക്ഷണം പൂർണ വിജയമായിരുന്നു. ആണവസജ്ജമായ രണ്ട് അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അഗ്‌നി അഞ്ച് സേനയുടെ ഭാഗമാകുന്നത് ഇന്ത്യയ്ക്കു കരുത്തു പകരും. 5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ചൈനയേയും പാക്കിസ്ഥാനേയും പൂർണമാ
ന്യൂഡൽഹി: ചൈനയെയും യൂറോപ്പിലെ ചില മേഖലയെയും ലക്ഷ്യമിടാൻ കരുത്തുള്ള 5000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവസജ്ജമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ 'അഗ്‌നി 5' വൈകാതെ ഇന്ത്യൻ സേനയുടെ ഭാഗമാകും. പൊഖ്റാനിൽ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയതിന് 20 വർഷങ്ങൾക്ക് ശേഷമാണ് അഗ്‌നി 5 ഇന്ത്യയുടെ ഭാഗമാകുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡിന്റെ (എസ്എഫ്‌സി) ഭാഗമാകുന്നതിനു മുന്നോടിയായുള്ള അന്തിമ മിസൈൽ പരീക്ഷണം താമസിയാതെ നടക്കും.
കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) നിർമ്മിക്കുന്ന മിസൈലിന്റെ വിവിധ ഘട്ട പരീക്ഷണങ്ങൾ 2012 ഏപ്രിൽ മുതൽ പുരോഗമിക്കുകയാണ്. ഏറ്റവുമൊടുവിൽ ജനുവരി 18നു നടന്ന പരീക്ഷണം പൂർണ വിജയമായിരുന്നു. ആണവസജ്ജമായ രണ്ട് അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അഗ്‌നി അഞ്ച് സേനയുടെ ഭാഗമാകുന്നത് ഇന്ത്യയ്ക്കു കരുത്തു പകരും.
5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ചൈനയേയും പാക്കിസ്ഥാനേയും പൂർണമായും പരിധിയിലാക്കാനാകും. മിസൈലിന്റെ രണ്ടാമത്തെ ട്രയൽ ഉടനെ തന്നെ നടക്കും. മിസൈൽ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനുള്ള ആദ്യ ട്രയൽ ജനുവരി 18ന് നടന്നിരുന്നു. മിസൈൽ വികസിപ്പിക്കുന്ന സമയത്ത്, 2012 ഏപ്രിലിൽ നാല് തവണ പരീക്ഷിച്ച് ശേഷി ഉറപ്പു വരുത്തിയിരുന്നു. രണ്ടാമത്തെ പരീക്ഷണം ഉടൻ നടത്തും. ആദ്യത്തെ പരീക്ഷണം ജാനുവരി 18ന് നടത്തിയിരുന്നു. നേരത്തെ പരീക്ഷണങ്ങൾ പോലെ തന്നെ ഇതും വിജയകരമാണെങ്കിൽ അഗ്നി 5 യൂണിറ്റും അതിന്റെ മിസൈലുകളും സേനയുടെ ഭാഗമാകും.
നിലവിൽ പൃഥ്വി 2 (350 കിലോമീറ്റർ), അഗ്നി 1 (700 കി.മി), അഗ്നി 2 (2000 കി.മീ), അഗ്നി 3 (3000 കി.മീ) എന്നിവ ഇതിനോടകം തന്നെ സ്ട്രാറ്റജിക് കമാൻഡ് ഫോഴ്സിന്റെ ഭാഗമാണ്. ഇന്ത്യ വികസിപ്പിച്ചെടുത്ത ആണവായുധങ്ങൾ സംരക്ഷിക്കുക,സൂക്ഷിക്കുക,പ്രയോഗിക്കുക എന്നതിനായി രൂപവത്കരിക്കപ്പെട്ട വിഭാഗമാണ് സ്ട്രാറ്റജിക് കമാൻഡ് ഫോഴ്സ്. സുഖോയ് 30 വിമാനങ്ങൾ, മിറാഷ് 2000 വിമാനങ്ങളും ജാഗ്വാറും ആണവപോർമുന വഹിക്കാൻ ശേഷിയുള്ളതായി മാറ്റിയിട്ടുണ്ട്. അതേസമയം മൂന്നാമത്തെ ആണവ ഘട്ടത്തെ പ്രതിനിധീകരിക്കുന്നത് സോളിറ്ററി ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐ.എൻ.എസ് അരിഹന്താണ്. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ ആണവ തിരിച്ചടിക്ക് ഐഎൻഎസ് അരിഹന്താണ് മികച്ചതായി പരിഗണിക്കപ്പെടുന്നത്.
ചൈന മുതൽ യൂറോപ്പിന്റെ ചില ഭാഗങ്ങൾ കടന്ന് ആഫ്രിക്ക വരെ ആക്രമണ പരിധിയുള്ള മിസൈലാണ് അഗ്‌നി 5. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ആണവ കമാൻഡ് അഥോറിറ്റിയുടെ കർശനമായ അവലോകത്തിനു ശേഷമാവും അഗ്‌നി 5ന്റെ കൈമാറ്റം എന്നാണ് പ്രതിരോധ മന്ത്രാലയം നൽകുന്ന സൂചന. കൈമാറിക്കഴിഞ്ഞ് ആക്രമണത്തിനായി വിന്യസിക്കാൻ വീണ്ടും ഒരു വർഷത്തെ പ്രവർത്തനങ്ങൾ ബാക്കിയുണ്ട്. അമ്പതു ടണ്ണാണ് അഗ്‌നിയുടെ ഭാരം. 1.5 ടൺ ആണവായുധം വഹിക്കാൻ ശേഷിയുണ്ട്.