- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസൻസോൾ ഉപതിരഞ്ഞെടുപ്പിനിടെ സംഘർഷം; തൃണമൂൽ പ്രവർത്തകർ മർദിച്ചെന്ന പരാതിയുമായി ബിജെപി വനിതാ സ്ഥാനാർത്ഥി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോൾ ലോക്സഭാ മണ്ഡലത്തിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്ന പരാതിയുമായി ബിജെപി സ്ഥാനാർത്ഥി. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ബിജെപി വനിതാ സ്ഥാനാർത്ഥിയായ അഗ്‌നിമിത്ര പോളിനെ മർദിക്കുകയും നേതാക്കളുടെ കാറിനെതിരേ കല്ലെറിയുകയും ചെയ്തുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പോളിങ് ബൂത്തിൽ നിന്ന് പുറത്തുപോകാൻ തന്നോട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടതായും ബൂത്തിലുണ്ടായിരുന്ന നേതാക്കളെ തൃണമൂൽ പ്രവർത്തകർ ചോദ്യം ചെയ്തതായും അഗ്‌നിമിത്ര പറഞ്ഞു. എന്നാൽ ഇതിനെ എതിർത്തതിനെ തുടർന്ന് അഗ്‌നിമിത്രയെ തൃണമൂൽ പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.
'മുളവടിയും കല്ലും ഉപയോഗിച്ചാണ് തൃണമൂൽ പ്രവർത്തകർ ഞങ്ങളെ ആക്രമിച്ചത്. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ഞങ്ങളെ ഇല്ലാതാക്കാൻ എത്ര ശ്രമിച്ചാലും ബിജെപി ഇവിടെ ഉണ്ടാകുമെന്നും അഗ്‌നിമിത്ര പറഞ്ഞു. പൊലീസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും അവർ ആരോപിച്ചു.
ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുൽ സുപ്രിയോ രാജിവെച്ച് തൃണമൂൽ കോൺഗ്രസിലേക്ക് പോയ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശത്രുഘ്നൻ സിൻഹയും ബിജെപിയുടെ അഗ്‌നിമിത്ര പോളും തമ്മിലാണ് പ്രധാന മത്സരം.




