- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജബന്ദിലെ പൊലീസ് ഇടപെടൽ ആശയക്കുഴപ്പമായെന്ന് വിലയിരുത്തൽ; കൂടുതൽ പ്രതിഷേധക്കാരെ അകത്താക്കി പ്രക്ഷോഭം തളർത്താൻ നീക്കം; ഉത്തരേന്ത്യയിൽ അറസ്റ്റിലായത് നാലായിരത്തോളം പേർ; ആന്ധ്രയിലും നടപടി; സമരത്തിന് ഇറങ്ങിയവർക്ക് സൈന്യത്തിൽ ജോലി ഇല്ല; സത്യവാങ്മൂലം വാങ്ങി ആളിനെ എടുക്കാൻ പ്രതിരോധ വകുപ്പ്; അഗ്നിപഥിൽ വിജ്ഞാപനം എത്തുമ്പോൾ
ന്യൂഡൽഹി: സേനയിലേക്കുള്ള നിയമനത്തിനായി പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സംഘർഷങ്ങളുണ്ടാക്കിയവരെ കണ്ടെത്താൻ കേന്ദ്രം. ഇതുവരെ നാലായിരത്തോളം അറസ്റ്റുകൾ നടന്നു. ഇതിൽ എഴുന്നോറോളം പേരും കുടുങ്ങിയത് ബീഹാറിലാണ്. അഗ്നിപഥ് വ്യാജ ബന്ദ് ആഹ്വാനത്തിന് പിന്നിലും ഉത്തരേന്ത്യൻ ലോബികളാണ്. ഇക്കാര്യത്തിൽ ചില സംസ്ഥാനത്തെ പൊലീസ് നടത്തിയ മുന്നൊരുക്കം അശയകുഴപ്പമായി. കേരളത്തിൽ അടക്കമുള്ള ജാഗ്രതാ നിർദ്ദേശം ബന്ദ് യാഥാർത്ഥ്യമാണോ എന്ന തോന്നലുണ്ടാക്കി. ഈ സാഹചര്യത്തിൽ കൂടിയാണ് നടപടികൾ കർശനമാക്കിയത്. അറസ്റ്റിലാകുന്നവർക്ക് ഇനി സൈനിക ജോലി കിട്ടുകയുമില്ല.
തിന് 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കിംവദന്തികൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും 10 പേരെ അറസ്റ്റ് ചെയ്തു. വസ്തുതാ അന്വേഷണത്തിനായി കേന്ദ്രസർക്കാർ 87997 11259 എന്ന നമ്പർ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർ അറസ്റ്റിലാകുന്ന വിവരവും പുറത്തു വന്നത്. ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ അഗ്‌നിപഥിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ വാട്‌സാപ് പോലുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരുമ്പോഴാണു സർക്കാർ നടപടി.
ഇതേത്തുടർന്ന് ബിഹാർ സർക്കാർ ജൂൺ 19 വരെ 12 ജില്ലകളിലെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അറസ്റ്റിലായ പ്രതിഷേധക്കാരുടെ മൊബൈൽ ഫോണുകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ കോച്ചിങ് സെന്ററുകളുടെ പങ്ക് വ്യക്തമാക്കുന്നതായി പട്നയിലെ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതും കേസിൽ നിർണ്ണായകമാകും. കോച്ചിങ് സെന്ററുകൾക്കെതിരെ കർശന നടപടി വരും. യുവാക്കൾക്ക് ജോലി നഷ്ടമുണ്ടാകുമെന്ന പ്രചരണമുണ്ടാക്കിയത് ഇവരാണ്. ഇവർക്ക് പിന്നിൽ ദേശദ്രോഹ സംഘടനകൾ ഉണ്ടോ എന്നും പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സംഭവിച്ചതെന്നാണ് നിഗമനം. ഇതിന് പി്ന്നിലെ ബുദ്ധിയെ കണ്ടെത്താനാണ് നീക്കം.
അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ യുവാക്കളെ പ്രേരിപ്പിച്ചെന്നാരോപിച്ച് ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലെ നരസരോപേട്ട് പട്ടണത്തിലെ കോച്ചിങ് സ്ഥാപനത്തിന്റെ ഉടമ അവുല സുബ്ബ റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൂറുകണക്കിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി 'ഹക്കിംപേട്ട് ആർമി സോൾജേഴ്സ്' എന്ന വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ആരോപണം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് എല്ലാ അംഗങ്ങൾക്കും ഈ ഗ്രൂപ്പിൽ സന്ദേശങ്ങൾ അയച്ചെന്നും കണ്ടെത്തി.
പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് കാണിച്ച് ഉദ്യോഗാർഥികൾ രേഖാമൂലം സത്യവാങ്മൂലം സമർപ്പിക്കണം. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടക്കും. അതിന് ശേഷമാകും ജോലി നൽകൽ. കൂടുതൽ ആനുകൂല്യങ്ങൾ അഗ്നിപഥിൽ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളിൽ നിന്ന് സ്വീകരിക്കും. അതിനിടെ ഇന്ന് അഗ്നിപഥിൽ വിജ്ഞാപനം സൈന്യം ഇറക്കും. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകാനും സാധ്യത ഏറെയാണ്.
ഉത്തരേന്ത്യയിൽ പോലും ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പൊലീസ് ഭാരത് ബന്ദ് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയത് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിൽ പോലും മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം നിർദ്ദേശം കേരളത്തിലും നൽകുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്‌നിപഥ് വിഷയത്തിൽ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാൽ കേരളത്തിൽ ഇത്തരത്തിൽ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിർദ്ദേശം നൽകിയത്.
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവൻ സമയവും സേവനസന്നദ്ധരായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെ.എസ്.ആർ.ടി.സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഞായാറാഴ്ച രാത്രി മുതൽതന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏർപ്പെടുത്തും.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ