- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016ൽ സമ്പൂർണ ജൈവകൃഷി ലക്ഷ്യമിടുമ്പോഴും രാസവളവും കീടനാശിനിയും കൈവിടാനാകാതെ കൃഷിവകുപ്പ്; എൻഡോസൾഫാൻ മാരകമാണോ എന്ന ചോദ്യത്തിൽ മിണ്ടാട്ടമില്ലാതെ കാർഷിക ശാസ്ത്രജഞർ
കാസർകോട്: കീടനാശിനിയായ എൻഡോസൾഫാൻ മാരകമാണോ എന്ന ചോദ്യത്തിനു മുന്നിൽ കാർഷിക ശാസ്ത്രജഞർക്ക് മിണ്ടാട്ടമില്ല. കണ്ണൂർ ജില്ലയിലെ പറശിനിക്കടവിൽനടന്ന സംസ്ഥാന കാർഷികരംഗം 'കനൽ 20015 ' ശിൽപശാലയിലെ ചോദ്യത്തിനു മുന്നിലാണ് ശാസ്ത്രലോകം പകച്ചു നിന്നത്. എൻഡോസൾഫാൻ വിഷയത്തിൽ മറുപടി നൽകാതെ ശിൽപശാല പിരിയുകയും ചെയ്തു. 2016 ഓടെ സമ്പൂർണ ജൈവകാർഷിക സംസ്ഥാനമാ
കാസർകോട്: കീടനാശിനിയായ എൻഡോസൾഫാൻ മാരകമാണോ എന്ന ചോദ്യത്തിനു മുന്നിൽ കാർഷിക ശാസ്ത്രജഞർക്ക് മിണ്ടാട്ടമില്ല. കണ്ണൂർ ജില്ലയിലെ പറശിനിക്കടവിൽനടന്ന സംസ്ഥാന കാർഷികരംഗം 'കനൽ 20015 ' ശിൽപശാലയിലെ ചോദ്യത്തിനു മുന്നിലാണ് ശാസ്ത്രലോകം പകച്ചു നിന്നത്. എൻഡോസൾഫാൻ വിഷയത്തിൽ മറുപടി നൽകാതെ ശിൽപശാല പിരിയുകയും ചെയ്തു.
2016 ഓടെ സമ്പൂർണ ജൈവകാർഷിക സംസ്ഥാനമാക്കാൻ കേരളം ഒരുങ്ങുകയാണെന്ന് കൃഷിവകുപ്പിന്റെ തലവന്മാർ ശിൽപശാലയുടെ ആദൃ ദിനം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ശിൽപശാലയിൽ പങ്കെടുത്തവർക്ക് സംശയങ്ങളുടെ പെരുമഴയായിരുന്നു.
ഇടവേളകളിലും മറ്റും കൃഷി ഉദ്യോഗസ്ഥരെക്കണ്ട് പ്രതിനിധികളായ മാദ്ധ്യമപ്രവർത്തകരും കർഷകരും സംശയങ്ങളുന്നയിച്ചു. മിതമായി രാസവളവും കീടനാശിനിയും പ്രയോഗിച്ചാൽ കുഴപ്പമില്ലെന്ന് കൃഷി ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്നാൽ വേദിയിലാകട്ടെ ജൈവവളത്തിനും ജൈവകീടനാശിനിക്കും വേണ്ടി അവർ മത്സരിച്ചു സംസാരിക്കുകയും ചെയ്തു. അതിനിടെയാണ് ശിൽപശാലയിൽ എൻഡോസൾഫാൻ ചോദ്യമുയരുന്നത്.
തത്വത്തിൽ എൻഡോസൾഫാനെന്ന കീടനാശിനിയെ കൃഷി ശാസ്ത്രജ്ഞർ അവഗണിക്കുന്നില്ലെന്ന് അവരുടെ നിലപാടിലൂടെ വ്യക്തമാണ്. എന്നാൽ ആരെയോ ഭയന്ന് സത്യം വെളിപ്പെടുത്താനാവുന്നുമില്ല. രഹസ്യസംഭാഷണത്തിൽ എൻഡോസൾഫാനെ എതിർക്കുന്ന ശാസ്ത്രജ്ഞർ വിരളമാണ്.
കീടനാശിനി ഉൽപ്പാദനത്തിന്റെ ആഗോളകുത്തക യൂറോപ്യൻ രാജ്യങ്ങൾക്കാണ്. ഇത് മൊത്തം ഉൽപ്പാദനത്തിന്റെ അറുപതു ശതമാനത്തോളം വരും. എൻഡോസൾഫാൻ പേറ്റന്റ് ഇല്ലാത്ത കീടനാശിനിയായതിനാൽ ഏതു രാജൃത്തും അത് ഉൽപ്പാദിപ്പിക്കാം. കീടനാശിനികളുടെ ആഗോള കുത്തകകൾക്കു വേണ്ടിയുള്ള കിടമത്സരത്തിന്റെ ഫലമാണ് എൻഡോസൾഫാൻ വിരുദ്ധ സമരങ്ങളെന്നും ആക്ഷേപമുണ്ട്.
മതവിശ്വാസംപോലെ എതിർക്കപ്പെടാനാവാത്ത അവസ്ഥയാണ് എൻഡോസൾഫാൻ വിഷയത്തിലുള്ളത്. സർക്കാരും മാദ്ധ്യമങ്ങളും ഉണ്ടാക്കിയ ബോധവത്കരണത്തിനെതിരേ ശബ്ദമുയർത്താൻ കാർഷിക ശാസ്ത്രത്തിനും കഴിയാതിരിക്കയാണ്.
ജൈവകൃഷിക്കുപയോഗിക്കുന്ന വളങ്ങളുടെ നിലവാരത്തെക്കുറിച്ച് സർക്കാരിനോ കൃഷിവകുപ്പിനോ ഒന്നും പറയാനില്ല. ആർക്കും ഉണ്ടാക്കി വിൽക്കാമെന്ന അവസ്ഥയാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. സ്വകാര്യ ജൈവവളങ്ങൾ കേരളത്തിലെ മാദ്ധ്യമ പരസ്യങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ അതിലെ മൂലകങ്ങളിലെ കുറവുമൂലം കർഷകനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ആർക്കും പരാതിയില്ല.
2016-ൽ സമ്പൂർണ ജൈവകൃഷി പ്രഖ്യാപിച്ചിട്ടുള്ള കൃഷി വകുപ്പ് ഗ്രാമപഞ്ചായത്തുകൾ മുഖേന ഗുണഭോക്താക്കളെ തിരഞ്ഞെടുത്തുവരുന്നുണ്ട്. ഇതിൽ ജൈവ വളത്തോടൊപ്പം തെങ്ങൊന്നിന് ഒരു കി.ഗ്രാം പൊട്ടാഷും നേന്ത്രവാഴയ്ക്ക് രാസവളവും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലെ വിരോധാഭാസം കർഷകർതന്നെ തിരിച്ചറിഞ്ഞിരിക്കയാണ്. രാസവള-കീടനാശിനി പ്രയോഗം മൂലം പച്ചക്കറി വിഷലിപ്തമാണെന്ന് പ്രഖൃാപിക്കുമ്പോൾ, സി.എഫ് എൽ ബൾബുകൾ മൂലം കേരളത്തിന്റെ ജലം മെർക്കുറി മാലിന്യത്തിൽ അകപ്പെടുന്നതിൽ ആശങ്ക കാണുന്നില്ല. എൻഡോസൾഫാൻ കീടനാശിനി വിഷയത്തിൽ ശാസ്ത്രലോകം പ്രതികരിച്ച് സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കയാണ്.