- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് യാത്രക്കിടെ സീറ്റു കിട്ടാതെ നിന്ന വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു; ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഇ ശ്രീനിവാസൻ അറസ്റ്റിൽ; വൃത്തികെട്ട രീതിയിൽ പെരുമാറി പിടിക്കപ്പെടുമെന്നായപ്പോൾ ഇറങ്ങിയോടി; ബസ് യാത്രക്കാർ കൈയോടെ പിടികൂടി; സി.പി.എം അദ്ധ്യാപക സംഘടനയിലെ പ്രധാനി ക്ലാസ് ഫോർ ജീവനക്കാരിയെ പീഡിപ്പിച്ചും കുപ്രസിദ്ധൻ
തൃശ്ശൂർ: ബസ് യാത്രക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പരസ്യമായി മാനഭംഗപ്പെടുത്തിയ കോളേജ് പ്രൊഫസർ അറസ്റ്റിൽ. കാർഷിക സർവകലാശാലയുടെ ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രം പ്രഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടിൽ ശ്രീനിവാസനെ(55) യാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ കേന്ദ്രം മേധാവി കീടിയാണ് ഇയാൾ. ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയായ നേതാവാണ് പിടിയിലായ ഇയാൾ. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം: കോളേജിൽ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്റ്റോപ്പിൽ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസൻ കയറിയപ്പോൾ മുതൽ തന്നെ കുട്ടിയെ ശല്യപ്പെടുത്താൻ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാൾ പെരുമാറിയത്. ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ഉരസുകയായിരുന്നുവെന്നാണ് വിദ്യാ
തൃശ്ശൂർ: ബസ് യാത്രക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പരസ്യമായി മാനഭംഗപ്പെടുത്തിയ കോളേജ് പ്രൊഫസർ അറസ്റ്റിൽ. കാർഷിക സർവകലാശാലയുടെ ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രം പ്രഫസറായ മറ്റത്ത് എടത്തൂട്ട് വീട്ടിൽ ശ്രീനിവാസനെ(55) യാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷണ കേന്ദ്രം മേധാവി കീടിയാണ് ഇയാൾ. ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയിലെ പ്രധാനിയായ നേതാവാണ് പിടിയിലായ ഇയാൾ.
ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം: കോളേജിൽ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്റ്റോപ്പിൽ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസൻ കയറിയപ്പോൾ മുതൽ തന്നെ കുട്ടിയെ ശല്യപ്പെടുത്താൻ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാൾ പെരുമാറിയത്.
ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ഉരസുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പൊലീസിൽ നൽകിയ പരാതി. ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിനി അദ്ധ്യാപകന് നേരെ കയർത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവർ ചേർന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച അദ്ധ്യാപകനെ ബസിൽ ഉണ്ടായിരുന്നവർ ചേർന്ന് പിടിച്ച് നിർത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു. കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പീഡനക്കേസിൽ ശ്രീനിവാസനെ പിടിക്കുന്നത് ഇത് ആദ്യമല്ല. 2010 ഫെബ്രുവരിയിൽ മണ്ണൂത്തി കാർഷിക സർവകലാശാലയിൽ ജോലി ചെയ്തു കൊണ്ടിരുന്ന ശ്രീനിവാസൻ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ക്ലാസ് ഫോർ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവവും നിലവിലുണ്ട്. എന്നാൽ അന്നത്തെ കോളേജ് അധികാരികൾ ഇടപെട്ട് അദ്ധ്യാപകന് ട്രാൻസ്ഫർ നൽകി സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നു. ഈ സംഭവത്തിലാണ് മണ്ണൂത്തി കോളേജിൽ നിന്നും ട്രാൻസ്ഫർ ആയി ചാലക്കുടി കാർഷിക കോളേജിലെക്ക് ശ്രീനിവാസൻ എത്തിയത്.
ശ്രീനിവാസൻ ഇടത് അദ്ധ്യാപക സംഘടനയിലെ പ്രധാന പ്രവർത്തകൻ ആണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഈ സർക്കാരിന്റെ കാലത്ത് ചാലക്കുടി കാർഷിക ഗവേഷണത്തിന്റെ മേധാവിയായി എത്തിയത്. മണ്ണൂത്തി സർവകലാശാലയിൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ നിന്നും രക്ഷപെട്ടതും ഈ സ്വാധീനം ഉപയോഗിച്ച് തന്നെയാണ്. മുൻപുള്ള ആരോപണങ്ങൾ പുറത്ത് അറിയാതെ തേഞ്ഞ് മാഞ്ഞ് പോയതിനാൽ ഇപ്പോഴും സമൂഹത്തിൽ ഉന്നതനായി നടക്കുകയായിരുന്നു. വിവാഹിതനായ ശ്രീനിവാസന്റെ ഭാര്യ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യപികയാണ്.
അദ്ധ്യാപകനെ പോസ്‌കോ വകുപ്പ് 7ഉം 8 ഉം ഐപിസി 354 വകുപ്പും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസനെ തൃശൂർ പോസ്‌കോ കോടതിയിൽ ഹാജരാക്കി. അദ്ധ്യാപകന് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നതായും കേസുമായി മുന്നോട്ട് പോകുമെന്നും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.