തിരുവനന്തപുരം: കാർഷിക സർവ്വകലാശാലയുടെ ചാലക്കുടി അഗ്രോണോമിക് ഗവേഷണ കേന്ദ്രം മേധാവി പ്രൊഫസർ ഇ ശ്രീനിവാസൻ മാനഭംഗ കേസിൽ ജയിൽ അഴികൾക്കുള്ളിലായി 5 ദിവസം പിന്നിട്ടിട്ടും പകരം മേധാവിയെ നിയമിക്കാതെയും ശ്രീനിവാസനെതിരെ നടപടി എടുക്കാതെയും കാർഷിക വാഴ്‌സിറ്റി. മേധാവിയില്ലാതെ ചാലക്കുടി ഗവേഷണ കേന്ദ്രത്തിലെ ദൈനം ദിന പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഒക്ടോബറിൽ നൽകേണ്ട ശമ്പളം മുടങ്ങാനും സാധ്യത .

സർവകലാശാലയുടെ സ്റ്റാട്യൂട് എസ് ആർ ഓ നമ്പർ 293/72 പാർട്ട് നാല് വകുപ്പ് 19 പ്രകാരം ക്രിമിനൽ കുറ്റത്തിന് 48 മണിക്കൂറിൽ അധികം യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ കഴിഞ്ഞാൽ അയാളെ സസ്പെൻഡ് ചെയ്തിരിക്കണം . മാധ്യമങ്ങൾ രേഖാമൂലം വാർത്ത നൽകി നാലു ദിവസം കഴിഞ്ഞിട്ടും സർവകലാശാല അറിഞ്ഞ മട്ടേയില്ല . യൂണിവേഴ്‌സിറ്റി ഗവേഷണ വിഭാഗം ഡയറക്ടറുടെ ഭരണ നിയന്ത്രണത്തിലാണ് ചാലക്കുടി ഗവേഷണ കേന്ദ്രം .

പത്രവാർത്ത വന്നിട്ടും ഇതേക്കുറിച്ചു അന്വേഷിക്കാനോ റിപ്പോർട്ട് നൽകാനോ ഗവേഷണ വിഭാഗം മേധാവി ഇത് വരെ തയ്യാറായിട്ടില്ല. അതേസമയം ചാലക്കുടി പൊലീസ് ശനിയാഴ്ച കേസിന്റെ എഫ് ഐ ആർ ന്റെ പകർപ്പ് രജിസ്ട്രാർക്ക് തപാലിൽ അയച്ചു . ചാലക്കുടി ഗവേഷണ കേന്ദ്രത്തിൽ ഇതിന്റെ പകർപ്പ് നൽകിയത് വെള്ളാനിക്കരയിൽ ശനിയാഴ്ച എത്തിച്ചിട്ടുണ്ടു .ശ്രീനിവാസൻ ഓടിക്കൊണ്ടിരുന്ന ബസിൽ ലിംഗം പുറത്തെടുത്തു പെൺകുട്ടിയുടെ പുറകിൽ ഉരച്ചു എന്നാണ് എഫ് ഐ ആർ ൽ പറഞ്ഞിരിക്കുന്നത് .

വെള്ളാനിക്കര ഹോർട്ടികൾചർ കോളേജിലെ കമ്പ്യൂട്ടർ ലാബിൽ താൽകാലിക ജോലിയിലുണ്ടായിരുന്ന ക്ലാസ് 4 ജീവനക്കാരിയെ സമാന രീതിയിൽ പീഡിപ്പിച്ചതിന് 2011 ഫെബ്രുവരി 21ന് ശ്രീനിവാസനെ സസ്പെൻഡ് ചെയ്തിരുന്നു. അന്നും സർവകലാശാലയിലെ ഉദ്യോഗസ്ഥ പ്രമുഖരുടെ സഹായത്തോടെ 6മാസം തികയുന്നതിനു മുൻപ് 2011 ജൂലൈ 4 നു ശ്രീനിവാസൻ തിരികെ ജോലിയിൽ കയറി . ശ്രീനിവാസനെ രക്ഷിക്കാൻ 3 അന്വേഷണങ്ങൾക്കു യൂണിവേഴ്‌സിറ്റി ഉത്തരവിട്ടതോടെ പരാതിക്കാരിയായ യുവതി മനം മടുത്തു പരാതി പിൻവലിക്കുകയായിരുന്നു

ഇത് ചൂണ്ടിക്കാട്ടി ശ്രീനിവാസൻ ഹൈ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സംഘടിപ്പിക്കുകയായിരുന്നു .യൂണിവേഴ്സിറ്റി നടത്തിയ ആദ്യ അന്വേഷണത്തിൽ യുവതി മൊഴി ശ്രീനിവാസനെതിരെ മൊഴി നൽകിയിരുന്നു .അതിൽ നടപടിയെടുക്കാതെ വീണ്ടും വീണ്ടും അന്വേഷണം നടത്തുകയായിരുന്നു യൂണിവേഴ്‌സിറ്റി .ഇത്ര വലിയ കുറ്റം ചെയ്തിട്ടും അന്ന് പൊലീസിൽ പരാതി കൈമാറാൻ സർവ്വകലാശാല തയ്യാറായില്ല .

ശ്രീനിവാസന്റെ എല്ലാ പൂർവ ചരിത്രവും അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സർക്കാരിന്റെ കാലത്തു 2016 ഡിസംബറിൽ രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് ശ്രീനിവാസനെ പ്രമുഖ ഗവേഷണ കേന്ദ്രമായ ചാലക്കുടി അഗ്രോണോമിക് റിസർച്ച് സ്റ്റേഷന്റെ മേധാവിയായി സർവകലാശാല നിയമിച്ചത് . എടിഐ ഒന്നാം വർഷ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ ഇപ്പോൾ അറസ്റ്റു ചെയ്തത്. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.

കോളേജിൽ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്റ്റോപ്പിൽ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസൻ കയറിയപ്പോൾ മുതൽ തന്നെ കുട്ടിയെ ശല്യപ്പെടുത്താൻ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാൾ പെരുമാറിയത്.

ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ഉരസുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പൊലീസിൽ നൽകിയ പരാതി. ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിനി അദ്ധ്യാപകന് നേരെ കയർത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവർ ചേർന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച അദ്ധ്യാപകനെ ബസിൽ ഉണ്ടായിരുന്നവർ ചേർന്ന് പിടിച്ച് നിർത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു.

കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ശ്രീനിവാസൻ ഇടത് അദ്ധ്യാപക സംഘടനയിലെ പ്രധാന പ്രവർത്തകൻ ആണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഈ സർക്കാരിന്റെ കാലത്ത് ചാലക്കുടി കാർഷിക ഗവേഷണത്തിന്റെ മേധാവിയായി എത്തിയത്.