- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിന്റെ അടുത്ത വ്യവസായമാകാൻ കൃഷി ഒരുങ്ങുന്നു; അദാനി മുതൽ ബിൽഗേറ്റ്സ് വരെ ഇപ്പോൾ ഏറ്റവും കൂടുതൽ നിക്ഷേപിക്കുന്നത് കൃഷി ഭൂമിയിൽ; കാർഷിക നിയമത്തിലെ മാറ്റത്തിന്റെ ആഗോള നിയമം ചികയുമ്പോൾ ബിൽഗേറ്റ്സ് അമേരിക്കയിലെ ഏറ്റവും വലിയ ഭുഉടമയായതും ചർച്ചയാകുന്നു
വാഷിങ്ങ്ടൺ: ഇന്ത്യയിലെ കാർഷിക നിയമവും കർഷകസമരവുമൊക്കെ ലോകശ്രദ്ധ നേടു മ്പോൾ കാർഷിക നിയമത്തിന്റെ മാറ്റത്തിന് പിന്നിലെ വസ്തുതകൾ ആഗോളതലത്തിൽ തന്നെ ചർച്ചചെയ്യപ്പെടുകയാണ്.അദാനി, അംബാനി തുടങ്ങിയ കോടീശ്വരന്മാർ വരെ വ്യവസായം വിട്ട് കൃഷിയിൽ തങ്ങളുടെ നിക്ഷേപം വർധിപ്പിക്കമ്പോൾ വ്യക്തമാകുന്നു വസ്തുത അവർ വ്യവസാ യം ഉപേക്ഷിക്കുന്നു എന്നല്ല, മറിച്ച് വരുന്നകാലത്ത് ഏറ്റവും വലിയ വ്യവസായമായി കൃഷി മാറു ന്നു എന്നതുതന്നെയാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാം എന്നുഅടിവരയിടുന്ന കാർഷികബില്ല് വിരൽചുണ്ടുന്നതും ഇതിലേക്ക് തന്നെ.
ഇ മാറ്റം ബലപ്പെടുത്തുന്നതാണ് കഴിഞ്ഞദിവസം ഉണ്ടായ ബിൽഗേറ്റ്സിന്റെ വെളിപ്പെടുത്തൽ. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് 18 സംസ്ഥാനങ്ങളിൽ 242,000 ഏക്കർ വാങ്ങിയ ശേഷം യുഎസിലെ ഏറ്റവും വലിയ കൃഷിസ്ഥലത്തിന്റെ സ്വകാര്യ ഉടമയാണെന്നാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.ലൂസിയാനയിൽ 69,071 ഏക്കർ, അർക്കൻസാസിൽ 47,927 ഏക്കർ, അരിസോണയിൽ 25,750 ഏക്കർ, നെബ്രാസ്കയിൽ 20,588 ഏക്കർ, വാഷിങ്ടൺ സംസ്ഥാനത്ത് 16,097 എന്നിങ്ങനെയാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.
ബിൽഗേറ്റ്സ് കൃഷിസ്ഥലത്ത് ഇത്രയധികം നിക്ഷേപം നടത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്ത മല്ല. മാത്രമല്ല ലാൻഡ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ ഇദ്ദേഹത്തിന്റെ കയ്യി ലുള്ള ഭൂമിയുടെ വിശദാംശങ്ങൾ വിരളവുമാണ്.കാലിഫോർണിയ, ഇല്ലിനോയിസ്, അയോവ, ലൂസിയാന, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കുറഞ്ഞത് ഒരു ഏക്കർ കൃഷിസ്ഥലം കമ്പനി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ടുകൾ.2018 ൽ ഗേറ്റ്സ് തന്റെ സ്വന്തം സംസ്ഥാനമായ വാഷിങ്ടണിൽ 16,000 ഏക്കർ വാങ്ങിയതായും റിപ്പോർട്ടുണ്ട്. ഹോർസ് ഹെവൻ ഹിൽസ് മേഖലയിലെ 14,500 ഏക്കർ ഭൂപ്രദേശം ഉൾപ്പെടെ, 2010 ൽ 75 മില്യൺ ഡോളർ നൽകിയ ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 171 മില്യൺ ഡോളറിന് വാങ്ങിയതാണെന്നും ഇദ്ദേഹത്തി ന്റെ അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇത്രയും കാർഷിക ഭൂമി കയ്യിലുണ്ടെങ്കിലും എല്ലാത്തരം ഭുവുടമകളെയും പരിഗണിക്കുമ്പോൾ യുഎസിലെ മൊത്തത്തിലുള്ള സ്വകാര്യ ഭൂവുടമകളിൽ ആദ്യ നുറുസ്ഥാനങ്ങളിൽ പോലും ബിൽഗേറ്റസില്ല.2.2 ദശലക്ഷം ഏക്കർ ഉടമസ്ഥതയിലുള്ള ലിബർട്ടി മീഡിയയുടെ ചെയർമാൻ യുഎസ് വ്യവസായി ജോൺ മലോണിന് ആണ് ഇ പട്ടികയിൽ ആദ്യം.ഇതിനുപുറമെ 121 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ നാലാമത്തെ സമ്പന്നനായ ടെക് മുഗൾ, ഒരു വലിയ കാർഷിക പോർട്ട്ഫോളിയോ നിശബ്ദമായി കെട്ടിപ്പടുത്തു.
ഇത്രയും കോടീശ്വരന്മാർ വരെ കൃഷിസ്ഥലത്ത് തങ്ങളുടെ നിക്ഷേപം വർധിപ്പിക്കുമ്പോൾ വരും നാളുകൾ കൃഷിയുടെത് തന്നെ എന്ന ശുഭസൂചനായണ് ലഭിക്കുന്നത് പക്ഷെ മണ്ണിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ഇതിന്റെ ഗുണം എത്രത്തോളം ഉണ്ടാകുമെന്ന് കാലം തെളിയിക്കേണ്ട വസ്തുതതായണ്
മറുനാടന് മലയാളി ബ്യൂറോ