ലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണകുമാർ. സിനിമയിൽ നിന്നും കൃഷ്ണകുമാർ ഒരു ബ്രേക്കിലേക്ക് പോയപ്പോൾ ആ ഇടവേള നികത്താൻ എത്തിയ താരമാണ് മകൾ അഹാനാ കൃഷ്ണകുമാർ. നിവിൻ പോളിയുടെ നായികയായി അഹാന തകർത്ത് അഭിനയിച്ച ഞണ്ടുകളുടെനാട്ടിൽ എന്ന ചിത്രം തിയറ്ററുകളിൽ കയ്യടി നേടുകയാണ്. ഒപ്പം തന്റെ പ്രണയ സങ്കൽപ്പത്തെ കുറിച്ച് അഹാനയും മനസ് തുറക്കുന്നു.

'ചെറിയ ചില പ്രണയങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാലും ഇരുപത്തൊന്നു വയസേയുള്ളൂ എനിക്ക്. കരിയർ മാത്രമേ ഇപ്പോൾ മനസിലുള്ളൂ. സിനിമയിൽ എത്ര പ്രണയിക്കാം. എത്ര ബൈക്കിൽ പോകാം. ലവ്, അറേഞ്ച്ഡ് എന്നതൊന്നും പ്രശ്‌നമല്ല. നല്ല സ്വഭാവമുള്ള പയ്യനാകണമെന്നേയുള്ളൂ. നല്ല പയ്യൻ എന്നാൽ വ്യക്തിത്വവും സത്യസന്ധതയുമുള്ളയാൾ. സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കിൽ തീർന്നില്ലേ? ഒരു അഭിമുഖത്തിൽ അഹാന ചോദിക്കുന്നു.