- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർഹോസ്റ്റസുമാരും പൈലറ്റുമാരും സ്വന്തം പെട്ടി ചുമക്കണം; പോട്ടർമാരെ കൊണ്ട് ലഗേജ് എടുപ്പിക്കുന്ന ഏർപ്പാട് ഇനിയില്ല; വിഐപി സംസ്‌ക്കാരം അവസാനിപ്പിക്കാൻ നടപടികളുമായി എയർഇന്ത്യ
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയക്കാർ വിഐപി സംസ്‌ക്കാരം അവസാനിപ്പിക്കണമെന്ന നിർദ്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഇത് അനുസരിച്ചാണ് അദ്ദേഹം മന്ത്രിമാരും മറ്റ് പ്രമുഖരും വാഹനങ്ങളിലെ ബീക്കൺ ലൈറ്റുകൾ നീക്കണമെന്ന നിർദ്ദേശം കൊടുത്തത്. ഇത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇപ്പോഴിതാ എയർഇന്ത്യയിലെ വിഐപി സംസ്‌ക്കാരത്തിന് തടയിടാൻ രംഗത്തെത്തിയിരിക്കുന്നു. എയർഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്വാനി ലോഹാനി ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്. ജീവനക്കാരുടെ ലഗേജുകൾ ചുമക്കുന്നതിന് പോട്ടർമാരെ ഉപയോഗിക്കുന്ന രീതി മാറ്റണമെന്നും അവരവരുടെ ലഗേജുകൾ സ്വന്തം കൈകാര്യം ചെയ്യണമെന്നുമാണ് എയർഇന്ത്യ പൈലറ്റുമാർക്കും എയർഹോസ്റ്റസുമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. വിഐപി സംസ്‌ക്കാരത്തിന് അറുതി വരുത്തണമെന്ന പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശത്തിന്റെ പാത പിന്തുടർന്നാണ് ഇങ്ങനെയൊരു നിർദ്ദേശത്തിന് നൽകുന്നതെന്നും അദ്ദേഹം മുതിർന്ന എയർഇന്ത്യ ജീവനക്കാർക്ക് നൽകിയ വാട്‌സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു. എയർഇന്ത്യയിൽ
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയക്കാർ വിഐപി സംസ്‌ക്കാരം അവസാനിപ്പിക്കണമെന്ന നിർദ്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഇത് അനുസരിച്ചാണ് അദ്ദേഹം മന്ത്രിമാരും മറ്റ് പ്രമുഖരും വാഹനങ്ങളിലെ ബീക്കൺ ലൈറ്റുകൾ നീക്കണമെന്ന നിർദ്ദേശം കൊടുത്തത്. ഇത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇപ്പോഴിതാ എയർഇന്ത്യയിലെ വിഐപി സംസ്‌ക്കാരത്തിന് തടയിടാൻ രംഗത്തെത്തിയിരിക്കുന്നു. എയർഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷ്വാനി ലോഹാനി ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്.
ജീവനക്കാരുടെ ലഗേജുകൾ ചുമക്കുന്നതിന് പോട്ടർമാരെ ഉപയോഗിക്കുന്ന രീതി മാറ്റണമെന്നും അവരവരുടെ ലഗേജുകൾ സ്വന്തം കൈകാര്യം ചെയ്യണമെന്നുമാണ് എയർഇന്ത്യ പൈലറ്റുമാർക്കും എയർഹോസ്റ്റസുമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. വിഐപി സംസ്‌ക്കാരത്തിന് അറുതി വരുത്തണമെന്ന പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശത്തിന്റെ പാത പിന്തുടർന്നാണ് ഇങ്ങനെയൊരു നിർദ്ദേശത്തിന് നൽകുന്നതെന്നും അദ്ദേഹം മുതിർന്ന എയർഇന്ത്യ ജീവനക്കാർക്ക് നൽകിയ വാട്‌സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു.
എയർഇന്ത്യയിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗിനും ലഗേജ് ഹാൻഡിംഗിനും മറ്റുമായി എഐ സാറ്റ്‌സ് എന്ന പേരിൽ സംവിധാനമുണ്ട്. ഇത് കൂടാതെ ജീവനക്കാർക്കും വിഐപികളുടെ പരിഗണനയും ലഭിക്കുന്നുണ്ട്. ലഗേജ് എടുക്കാൻ പോട്ടർമാരെ വരെ നിയോഗിക്കുന്ന പതിവുണ്ട്. ഈ സംസ്‌ക്കാരം ഉപേക്ഷിക്കണം എന്നാണ് എയർഇന്ത്യ ചെയർമാൻ നിർദ്ദേശിച്ചിരിക്കുന്നത്.