- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുവിന്റെ അണുബോംബുകളെ പോലും നിർവീര്യമാക്കും; എല്ലാ രഹസ്യങ്ങളും ചോർത്തും; നാമമാത്രമായ പട്ടാളം ഉള്ളവർക്കുപോലും ലോകത്തെ കൈപ്പിടിയിലൊതുക്കാം; അണുബോംബുകളെ അപ്രസക്തമാക്കി ഇനി ലോകം ഭരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്നെ
അണുബോംബുകളെയാണ് ലോകം ഇന്ന് ഏറ്റവും കൂടുതൽ ഭയക്കുന്നത്. ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പ് പാക്കിസ്ഥാൻ ഭീകരർ ആക്രമിച്ചപ്പോഴും കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം കനത്ത നാശം വിതച്ചപ്പോഴും ലോകം ചർച്ച ചെയ്തത് അണുബോംബുകളെക്കുറിച്ചുതന്നെ. ഇന്ത്യയ്ക്കും പാക്കിസ്ഥാനും അണുബോംബുണ്ടെന്നതാണ് ഈ ചർച്ചകളുടെ കാതൽ. യുദ്ധത്തിലേക്ക് നീങ്ങിയാൽ പാക്കിസ്ഥാൻ അണുബോംബ് പ്രയോഗിച്ചേക്കുമെന്ന ആശങ്കയും ലോകത്തിനുണ്ട്. എന്നാൽ, അണുബോംബുകളെപ്പോലും അപ്രസക്തമാക്കുന്ന പുതിയ യുദ്ധ തന്ത്രമാണ് ഇപ്പോൾ ലോകത്ത് പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) ആണ് ലോകത്തെ അടുത്ത ഏറ്റവും മാരകമായ യുദ്ധതന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. ന്യൂക്ലിയർ ബോംബിനെക്കാൾ പത്തുമടങ്ങ് മാരകം എന്ന് യുദ്ധവിദഗ്ദ്ധർ വിലയിരുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആദ്യം ആര് കരഗതമാക്കുന്നുവോ അവർ ലോകത്തെ നിയന്ത്രിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനങ്ങളിലാണ്
അണുബോംബുകളെയാണ് ലോകം ഇന്ന് ഏറ്റവും കൂടുതൽ ഭയക്കുന്നത്. ഉറിയിൽ ഇന്ത്യൻ സൈനിക ക്യാമ്പ് പാക്കിസ്ഥാൻ ഭീകരർ ആക്രമിച്ചപ്പോഴും കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം കനത്ത നാശം വിതച്ചപ്പോഴും ലോകം ചർച്ച ചെയ്തത് അണുബോംബുകളെക്കുറിച്ചുതന്നെ.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും അണുബോംബുണ്ടെന്നതാണ് ഈ ചർച്ചകളുടെ കാതൽ. യുദ്ധത്തിലേക്ക് നീങ്ങിയാൽ പാക്കിസ്ഥാൻ അണുബോംബ് പ്രയോഗിച്ചേക്കുമെന്ന ആശങ്കയും ലോകത്തിനുണ്ട്. എന്നാൽ, അണുബോംബുകളെപ്പോലും അപ്രസക്തമാക്കുന്ന പുതിയ യുദ്ധ തന്ത്രമാണ് ഇപ്പോൾ ലോകത്ത് പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) ആണ് ലോകത്തെ അടുത്ത ഏറ്റവും മാരകമായ യുദ്ധതന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. ന്യൂക്ലിയർ ബോംബിനെക്കാൾ പത്തുമടങ്ങ് മാരകം എന്ന് യുദ്ധവിദഗ്ദ്ധർ വിലയിരുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആദ്യം ആര് കരഗതമാക്കുന്നുവോ അവർ ലോകത്തെ നിയന്ത്രിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനങ്ങളിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞർ. ശത്രുരാജ്യങ്ങളുടെ അണുബോംബുകളെപ്പോലും നിർവീര്യമാക്കാൻ കഴിയുന്ന, ഏത് രഹസ്യവും ചോർത്താനാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ചെടുക്കാനായാൽ, ആർക്കും ലോകത്തെ വരച്ച വരയിൽനിർത്താനാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ലോകത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സോൾട്ടൻ ഇസ്ത്വാൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യനെക്കാൾ ബുദ്ധിപൂർവമായി പ്രവർത്തിക്കുന്ന യന്ത്രങ്ങൾ കണ്ടുപിടിച്ചാൽ അവ ലോകം കീഴടക്കുമെന്ന് ശാസ്ത്രജ്ഞർപോലും വിശ്വസിക്കുന്നു.
താൻ അമേരിക്കൻ പ്രസിഡന്റായായാൽ ഏറ്റവുമധികം തുക ചെലവിടുക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുന്നതിനായിരിക്കുമെന്ന് സോൾട്ടൻ വാഗ്ദാനം ചെയ്തിരുന്നു. ലോകത്ത് നിലവിലുള്ള മുഴുവൻ സൈനിക ശക്തിയെയും കീഴ്‌പ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാകുമെന്നും അത് വരുന്നതോടെ, സൈനിക ബലതന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.