ചെന്നൈ: എഐഎഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ പി ചെന്ദുർ പാണ്ഡ്യൻ അന്തരിച്ചു. 65 വയസായിരുന്നു. ശനിയാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. തിരുനെൽവേലി കാദിയന്നല്ലൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണു പാണ്ഡ്യൻ. പാണ്ഡ്യന്റെ നിര്യാണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുശോചിച്ചു.