- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തണം - എ.ഐ.ഡി.എസ്. ഒ
തൃപ്പൂണിത്തുറ:മഹാരാജാസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ റോബിൻസനു നേരെയുണ്ടായ റാഗിങ് അപലപനീയമാണന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും എ.ഐ.ഡി.എസ്. ഒ എറണാകുളം ജില്ലാ സെക്രട്ടറി നിലീന മോഹൻകുമാർ അഭിപ്രായപ്പെട്ടു.
കോളേജിലെ എസ്.എഫ്.ഐ യുടെ പൊതു പിരിവിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനാലാണ് റോബിൻസനു നേരെ ക്രൂരമായ റാഗിങ് ഉണ്ടായത്. ഹോസ്റ്റൽ മുറിയിൽ മണിക്കൂറുകളോളം പൂട്ടി ഇട്ട് ക്രൂരമായി എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യാവസ്ഥ മോശമായതിനാൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
ജനാധിപത്യത്തിന്റെ ഉറവിടങ്ങളാകേണ്ട കലാലയങ്ങൾ ജനാധിപത്യത്തിന്റെ അറവുശാലകളായി മാറ്റുന്നതിന് എസ്എഫ്‌ഐ ചുക്കാൻ പിടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. കൊടിയിൽ മാത്രം ജനാധിപത്യം എഴുതിവച്ചിരിക്കുകയും പ്രവർത്തിയിൽ ജനാധിപത്യ വിരുദ്ധത കാണിക്കുകയും ചെയ്ത ചരിത്രമാണ് എസ് എഫ്.ഐ ക്ക് ഉള്ളത്. ഇത്തരം നീചമായ പ്രവർത്തികൾ വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ മറവിൽ എസ്എഫ്‌ഐ ആവർത്തിക്കുന്നത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുവാൻ അധികൃതർ വിമുഖത കാണിക്കുന്നതിനാലാണ്. നിരവധി വിദ്യാർത്ഥികൾ ഇത്തരം പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ ജസ്റ്റിസ് ഷംസുദ്ദീൻ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരും പൊലീസുമുൾപ്പടെയുള്ള അധികൃതർ പാലിച്ച മൗനത്തിന്റെ കൂടി ഇരയാണ് റോബിൻസ്.നിരവധി വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കുന്ന മഹാരാജാസ് പോലുള്ള ഒരു പ്രബുദ്ധ കലാലയത്തിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് അപലപനീയമാണ്.
റാഗിങ് നടത്തിയ SFI മഹാരാജാസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാനുമുള്ള നടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നും എ.ഐ.ഡി.എസ്. ഒ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ പാർട്ടി സെന്ററിൽ വെച്ചു നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ്, നിള മോഹൻകുമാർ, അജ്ഞലി സുരേന്ദ്രൻ, വിവേക് ആഗസ്തി എന്നിവർ പ്രസംഗിച്ചു.