- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ പറഞ്ഞ വഴിയിൽ കെഎസ്ആർടിസി നന്നാവാൻ ശ്രമിക്കുമെന്ന് തോന്നിയതോടെ വായ്പയെടുക്കാൻ അനുമതി നൽകി തോമസ് ഐസക്; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിനായി 3500 കോടി രൂപ വായ്പയെടുക്കാൻ ഉപാധികളോടെ സമ്മതംമൂളി ധനമന്ത്രി; ലാഭവും നഷ്ടവുമില്ലാത്ത നിലയിലേക്ക് വൈകാതെ എത്തണമെന്ന് അന്ത്യശാസനം
തിരുവനന്തപുരം: ഒടുവിൽ ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ച ഫോർമുല പരീക്ഷിച്ച് അന്തിമ രക്ഷപ്പെടൽ ശ്രമത്തിന് ഒരുങ്ങി കെഎസ്ആർടിസി. കോർപ്പറേഷന്റെ ബാധ്യത തീർക്കാൻ നിരന്തരം ധനസഹായം ചെയ്യുന്ന രീതി ഇനിയുണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രക്ഷപ്പെടുന്നതിന് മന്ത്രി നിർദ്ദേശിച്ച പ്രകാരം അവസാനവട്ട ശ്രമംനടത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. ഇതോടെ സർക്കാരും സഹായവുമായി എത്തുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് താൽകാലികാശ്വാസമായി ധനവകുപ്പിന്റെ വായ്പാനുമതി നൽകിയിരിക്കുകയാണ് ഐസക്. 3500 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് കെ.എസ്.ആർ.ടി.സിക്ക് അനുമതി നൽകികൊണ്ടുള്ള നിർദ്ദേശമാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. എസ്.ബി.ഐ കൺസോർഷ്യത്തിൽ നിന്നാണ് വായ്പയെടുക്കുന്നത്. കൂടുതൽ തീരുമാനങ്ങൾ അടുത്ത മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനിക്കും. സാമ്പത്തിക നഷ്ടം മൂലം പെൻഷനുകളും, ശമ്പളവും നൽകുന്നതിൽ നിരവധി പ്രതിസന്ധികളാണ് ഇപ്പോൾ കോർപ്പറേഷൻ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് നേരിടാനും, കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്
തിരുവനന്തപുരം: ഒടുവിൽ ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ച ഫോർമുല പരീക്ഷിച്ച് അന്തിമ രക്ഷപ്പെടൽ ശ്രമത്തിന് ഒരുങ്ങി കെഎസ്ആർടിസി. കോർപ്പറേഷന്റെ ബാധ്യത തീർക്കാൻ നിരന്തരം ധനസഹായം ചെയ്യുന്ന രീതി ഇനിയുണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രക്ഷപ്പെടുന്നതിന് മന്ത്രി നിർദ്ദേശിച്ച പ്രകാരം അവസാനവട്ട ശ്രമംനടത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. ഇതോടെ സർക്കാരും സഹായവുമായി എത്തുന്നു.
ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് താൽകാലികാശ്വാസമായി ധനവകുപ്പിന്റെ വായ്പാനുമതി നൽകിയിരിക്കുകയാണ് ഐസക്. 3500 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് കെ.എസ്.ആർ.ടി.സിക്ക് അനുമതി നൽകികൊണ്ടുള്ള നിർദ്ദേശമാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. എസ്.ബി.ഐ കൺസോർഷ്യത്തിൽ നിന്നാണ് വായ്പയെടുക്കുന്നത്. കൂടുതൽ തീരുമാനങ്ങൾ അടുത്ത മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനിക്കും.
സാമ്പത്തിക നഷ്ടം മൂലം പെൻഷനുകളും, ശമ്പളവും നൽകുന്നതിൽ നിരവധി പ്രതിസന്ധികളാണ് ഇപ്പോൾ കോർപ്പറേഷൻ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് നേരിടാനും, കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിനുമാണ് ഇപ്പോൾ വായ്പയെടുക്കുന്നതെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നത്. വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 3261 കോടി രൂപയാണ് നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ സർക്കാരിതര വായ്പ. അതുകൊണ്ട് തന്നെ വരുമാനത്തിന്റെ ഭൂരിഭാഗവും വായ്പാ തിരിച്ചടവിനാണ് ഉപയോഗിക്കുന്നത്.
ദീർഘകാല വായ്പയെടുത്ത് നിലവിലെ വായ്പകളെല്ലാം ഒഴിവാക്കുകയെന്നാണ് കോർപ്പറേഷന്റ തീരുമാനം. എസ്.ബി.ഐ കൺസോർഷ്യത്തിൽ നിന്നെടുക്കുന്നതിനാൽ പലിശ കുറവാണെന്നതും ദീർഘകാലത്തിനുള്ളിൽ തിരിച്ചടയ്ക്കാൻ സാധിക്കുമെന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. അടുത്ത മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുമെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയെ രക്ഷിക്കാൻ അവർതന്നെ ശ്രമിക്കണമെന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. ആദ്യം സ്വയം നന്നാകാൻ ശ്രമിച്ചു തുടങ്ങൂ എന്നും എന്നിട്ടാവാം സർക്കാരിന്റെ സഹായമെന്നും നയം വ്യക്തമാക്കി ഐസക് കഴിഞ്ഞമാസം ഫേസ്‌ബുക്ക ്‌പോസ്റ്റുമിട്ടു. എന്നാൽ മന്ത്രിയുടെ ഉപദേശം കേൾക്കാനൊന്നും നിൽക്കാതെ ഉള്ള ആസ്തികൾ ശമ്ബളത്തിനും പെൻഷനുമായി പണയംവച്ച് മുന്നോട്ടു നീങ്ങാനാണ് കോർപ്പറേഷൻ ശ്രമിച്ചത്.
ഇതോടെ വായ്പകൾക്ക് ബാങ്കുകൾ ഉയർന്ന പലിശ ഈടാക്കുന്നതിനാൽ കെഎസ്ആർടിസി കൂടുതൽ സാമ്ബത്തിക പ്രതിസന്ധിയിലുമായി. തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ് പലതിലും. ബാങ്കുകളുടെ കൺസോർഷ്യം നൽകാമെന്നേറ്റിരിക്കുന്ന 3,000 കോടി രൂപയിലാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. എന്നാൽ അപ്പോഴും ലാഭവും നഷ്ടവുമില്ലാത്ത നിലയിലേക്ക് സ്ഥാപനം എത്താതെ രക്ഷയില്ലെന്നതാണ് സ്ഥിതി. കൂടിയ പലിശനിരക്കിലും കുറഞ്ഞ കാല തിരിച്ചടവിലും എടുത്തിട്ടുള്ള വായ്പകൾ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിലേക്ക് മാറ്റാനുള്ള ചർച്ചകളാണ് നടക്കുന്നത്.
ബാങ്കുകൾ കുറഞ്ഞ പലിശനിരക്കിൽ ദീർഘകാല വായ്പ അനുവദിക്കുകയാണെങ്കിൽ തിരിച്ചടവ് തുകയിൽ ഒരു മാസം 60 കോടിരൂപ ലാഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. ഇതു നടന്നില്ലെങ്കിൽ ആസന്നഭാവിയിൽ തന്നെ ഇപ്പോൾ ഈടുനൽകിയ പല ആസ്തികളും ബാങ്കുകൾ കൊണ്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയേക്കും.