- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ചികിത്സാരംഗത്ത് മാറ്റത്തിന്റെ ചിറകുമായി പറക്കും ആംബുലൻസ് ജനുവരിയിൽ; ദൂരസ്ഥലങ്ങളിൽ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തിര സഹായം ഇനി ഞൊടിയിടയിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ ചികിത്സാ രംഗത്ത് മാറ്റത്തിന്റെ കാറ്റുമായി പറക്കും ആംബുലൻസ് സർവീസ് അടുത്ത ജനുവരിയോടെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. പ്രാഥമികഘട്ടം എന്നനിലക്ക് ആറുമാസത്തേക്ക് ഈ മൂന്ന് ഹെലികോപ്ടറുകളെയായിരിക്കും ആംബുലൻസ് സർവീസുകൾക്കായി ഉപയോഗിക്കുക. തുടർന്ന് സാധ്യതകൾ വിലയിരുത്തിയ ശേഷം ഇതിനായി കൂടുതൽ ഹെലികോപ്ടറുക
കുവൈത്ത് സിറ്റി: കുവൈറ്റിൽ ചികിത്സാ രംഗത്ത് മാറ്റത്തിന്റെ കാറ്റുമായി പറക്കും ആംബുലൻസ് സർവീസ് അടുത്ത ജനുവരിയോടെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. പ്രാഥമികഘട്ടം എന്നനിലക്ക് ആറുമാസത്തേക്ക് ഈ മൂന്ന് ഹെലികോപ്ടറുകളെയായിരിക്കും ആംബുലൻസ് സർവീസുകൾക്കായി ഉപയോഗിക്കുക. തുടർന്ന് സാധ്യതകൾ വിലയിരുത്തിയ ശേഷം ഇതിനായി കൂടുതൽ ഹെലികോപ്ടറുകൾ വരുത്തിക്കുകയാണ് ചെയ്യുക.
വിദൂരസ്ഥലങ്ങളിൽ റോഡപകടങ്ങളിലും മറ്റും പെടുന്ന അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്ക് പരമാവധി വേഗത്തിൽ അത് ലഭ്യമാക്കുക എന്നതാണ് പറക്കും ആംബുലൻസുകൾ എത്രയും വേഗം തുടങ്ങുന്നതിന്റെ ലക്ഷ്യമെന്ന് അലി അൽ ഫൗദരി പറഞ്ഞു. ഇതുകൂടാതെ സാധാരണ ആംബുലൻസുകൾ 130 എണ്ണംകൂടി ഉടൻ നിരത്തിലിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതീവ സുരക്ഷാ സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുള്ളതാവും ഹെലികോപ്ടറുകളെന്നും അലി അൽ ഫൗദരി കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിലെ മെഡിക്കൽ സേവനകാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽഹറബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി മൂന്ന് ഹെലികോപ്ടറുകൾ മന്ത്രാലയം അമേരിക്കയിൽനിന്ന് വാങ്ങിയിട്ടുണ്ട്. മൂന്ന് ഹെലികോപ്ടറുകളിൽ രണ്ടെണ്ണം അബ്ദുല്ല അൽ മുബാറക് താവളത്തിലും മൂന്നാമത്തേത് സഅദ് അൽ അബ്ദുല്ല വിമാനത്താവളത്തിലുമാണ് നിർത്തിയിട്ടിരിക്കുന്നത്. ആംബുലൻസ് സേവനം ആരംഭിക്കുന്നതോടെ മൂന്ന് ഹെലികോപ്ടറുകളും ഫർവാനിയ, അദാൻ, ജഹ്‌റ എന്നിവിടങ്ങളിലെ പ്രത്യേക താവളങ്ങളിലേക്ക് മാറ്റും.
വാഹനാപകടങ്ങളുണ്ടാകുമ്പോൾ റോഡിൽനിന്നും ജനങ്ങളിൽനിന്നും ചുരുങ്ങിയത് 30 മീറ്റർ ദൂരെയായിരിക്കും സർവസന്നാഹങ്ങളുമായി
ഹെലികോപ്ടർ ആംബുലൻസുകൾ പറന്നിറങ്ങുക. അൽ സഫ്വ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് സിസ്റ്റംസ് കമ്പനിയുമായി സഹകരിച്ചാണ് ഹെലികോപ്ടർ ആംബുലൻസ് സർവീസ് നടത്തുക.
സബാഹ് മെഡിക്കൽ ഏരിയയിൽ പറക്കും ആംബുലൻസുകൾക്കുവേണ്ടി ഹെലിപാഡ് സ്ഥാപിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രവർത്തനം പൂർത്തിയാവുന്നതുവരെ കുവൈത്ത് വിമാനത്താവളത്തിലെ സഅദ് അൽ അബ്ദുല്ല ടെർമിനലിനോട് ചേർന്നുള്ള ഹെലിപാഡാണ് പറക്കും ആംബുലൻസുകൾക്കായി ഉപയോഗിക്കുക. റിട്ടയേഡ് പൈലറ്റുമാരും മറ്റുമായിരിക്കും ഇവ പറത്തുക. പുതിയ പൈലറ്റുമാർക്കും ഇതിനായി പരിശീലനം നൽകുന്നുണ്ട്. മണിക്കൂറിൽ 237 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഹെലികോപ്ടറുകളിൽ പരിക്കേറ്റ രണ്ടുപേർക്ക് പുറമെ ഒരാൾക്ക് രണ്ട് സഹായികളെയും പ്രവേശിപ്പിക്കും.