- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ആശ്വാസമായി അൽജൗഫിൽ കേരളത്തിലേക്ക് വിമാന സർവീസ്; എയർ അറേബ്യ സർവ്വീസിന് വൻ വരവേല്പ്
സൗദിയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് ആശ്വാസമായി എയർ അറേബ്യ അൽജൗഫിൽ നിന്നും കേരളത്തിലേക്ക് സർവ്വീസ് ആരംഭിച്ചു. ഇതോടെ ഏറെ നാളായി ഈ പ്രദേശത്തുള്ള പ്രവാസി മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായി. പ്രവാസികൾ 1000 ത്തോളം കിലോ മീറ്ററുകൾ സഞ്ചരിച്ച് റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ വഴിയായിരുന്നു ഇതുവരെ നാട്ടിലേക്ക് വിമാനം
സൗദിയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് ആശ്വാസമായി എയർ അറേബ്യ അൽജൗഫിൽ നിന്നും കേരളത്തിലേക്ക് സർവ്വീസ് ആരംഭിച്ചു. ഇതോടെ ഏറെ നാളായി ഈ പ്രദേശത്തുള്ള പ്രവാസി മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായി.
പ്രവാസികൾ 1000 ത്തോളം കിലോ മീറ്ററുകൾ സഞ്ചരിച്ച് റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ വഴിയായിരുന്നു ഇതുവരെ നാട്ടിലേക്ക് വിമാനം കയറിയിരുന്നത്. അതിനാൽ വളരെ അടിയന്തിരമായി നാട്ടിൽ പോവേണ്ടവർക്ക് പോലും അതിനു സാധിക്കുമായിരുന്നില്ല. ഇതുകൊണ്ട് തന്നെ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന സൗകര്യങ്ങൾ ഏറെ ആവേശത്തോടെയാണ് പ്രവാസികൾ വരവേറ്റിരിക്കുന്നത്.
അന്താരാഷ്ട്ര പദവി ലഭിച്ചതോടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളുൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് അൽജൗഫിൽ നിന്നും ഷാർജ വഴി എയർ അറേബ്യ സർവീസ് നടത്തും. നേരത്തെ ആഭ്യന്തര സർവീസുകൾ നടത്തിയിരുന്ന അൽ ജൗഫ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതിനു മുന്നോടിയായി 2 മാസം മുമ്പ് ഈജിപ്തിലേക്ക് സർവീസ് തുടങ്ങിയിരുന്നു. എയർ അറേബ്യക്കാണ് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതിനുള്ള പ്രാരംഭ അനുമതി ലഭിച്ചിരിക്കുന്നത്. ദുബായ്, ദോഹ വഴിയുള്ള സർവീസുകളും ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.