- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധി രൂക്ഷം,എയർ ബർലിൻ പാപ്പരാകുന്നു; 12000 ജോലിക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ; ഒരു വർഷത്തെ കമ്പനിയുടെ നഷ്ടം 782 മില്യൺ യൂറോ; കമ്പനി ഏറ്റെടുക്കൽ ചർച്ച പരാജയമെങ്കിലും ഉടൻ തന്നെ പൂട്ട് വീഴും
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ബർലിൻ പാപ്പർ ഹർജി ഫയൽ ചെയ്തു. പ്രധാന ഓഹരി ഉടമകളായ എത്തിഹാദ് എയർവെയ്സ് ഇനി ധന സഹായം നൽകില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി. 2016 ൽ 782 മില്യൻ യൂറോ നഷ്ടമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത്. നിരന്തരം സർവീസുകൾ തടസപ്പെടുത്തുന്നതു കാരണം ബുക്കിങ് കാൻസൽ ചെയ്യപ്പെട്ട് 1.2 ബില്യൻ യൂറോയോളമാണ് കഴിഞ്ഞ 2 വർഷത്തിനിടെ കമ്പനിയുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കമ്പനിയുടെ 29.2 ശതമാനം ഓഹരികളാണ് എത്തിഹാദിന്റെ പക്കലുള്ളത്. പാപ്പർ ഹർജി നൽകാനുള്ള തീരുമാനം നിരാശാജനകമെന്ന് എത്തിഹാദ് അധികൃതരുടെ പ്രതികരണം. ഈ വർഷം ഏപ്രിലിൽ 250 മില്യൻ യൂറോ എത്തിഹാദ് ഇടക്കാല സഹായധനമായി നൽകിയെങ്കിലും ഇതുകൊണ്ടൊന്നും കമ്പനിക്ക് പിടിച്ചുനിൽക്കാനായില്ല. പാപ്പർ ഹർജിയെ തുടർന്ന് 150 മില്യൻ യൂറോയുടെ സർക്കാർ വായ്പ ലഭിച്ചിട്ടും കമ്പനിക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. കമ്പനിയുടെ ചില ഭാഗങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ചു ലുഫ്താൻസ അധികൃതരുമായി ചർച്ച നടത്തിവരുകയാണ്. ഇതിനിടെ യൂ
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ബർലിൻ പാപ്പർ ഹർജി ഫയൽ ചെയ്തു. പ്രധാന ഓഹരി ഉടമകളായ എത്തിഹാദ് എയർവെയ്സ് ഇനി ധന സഹായം നൽകില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി. 2016 ൽ 782 മില്യൻ യൂറോ നഷ്ടമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത്.
നിരന്തരം സർവീസുകൾ തടസപ്പെടുത്തുന്നതു കാരണം ബുക്കിങ് കാൻസൽ ചെയ്യപ്പെട്ട് 1.2 ബില്യൻ യൂറോയോളമാണ് കഴിഞ്ഞ 2 വർഷത്തിനിടെ കമ്പനിയുടെ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കമ്പനിയുടെ 29.2 ശതമാനം ഓഹരികളാണ് എത്തിഹാദിന്റെ പക്കലുള്ളത്. പാപ്പർ ഹർജി നൽകാനുള്ള തീരുമാനം നിരാശാജനകമെന്ന് എത്തിഹാദ് അധികൃതരുടെ പ്രതികരണം. ഈ വർഷം ഏപ്രിലിൽ 250 മില്യൻ യൂറോ എത്തിഹാദ് ഇടക്കാല സഹായധനമായി നൽകിയെങ്കിലും ഇതുകൊണ്ടൊന്നും കമ്പനിക്ക് പിടിച്ചുനിൽക്കാനായില്ല. പാപ്പർ ഹർജിയെ തുടർന്ന് 150 മില്യൻ യൂറോയുടെ സർക്കാർ വായ്പ ലഭിച്ചിട്ടും കമ്പനിക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. കമ്പനിയുടെ ചില ഭാഗങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ചു ലുഫ്താൻസ അധികൃതരുമായി ചർച്ച നടത്തിവരുകയാണ്. ഇതിനിടെ യൂറോവിങ്സുമായും ഏറ്റെടുക്കൽ ചർച്ചകൾ നടത്തിയെന്ന് എയർബർലിൻ അധികൃതർ വ്യക്തമാക്കുന്നു. പാപ്പർ ഹർജി തീർപ്പാക്കിയാലും കുറച്ചു കാലത്തേക്ക് സർവീസ് തുടരും. ദീർഘകാലത്തേക്ക് പ്രവർത്തനം തുടരണമെങ്കിൽ ലുഫ്താൻസ എയർ ബർലിനെ ഏറ്റെടുക്കുക തന്നെവേണം.
കമ്പനിയിൽ 8,500 ജോലിക്കാരാണുള്ളത്. നിലവിൽ ലുഫ്ത്താൻസയുമായി ചേർന്ന് നിരവധി സർവീസുകൾ നടത്തിയത് ഒട്ടുംതന്നെ ലാഭത്തിലല്ലാതായതും പാപ്പരായതിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ 12000 ജോലിക്കാരുടെ നില പരുങ്ങലിലാണ്. 40 ഓളം വിമാനങ്ങൾ വാടകയ്ക്കെടുത്തു സർവീസ് നടത്തിയതും മറ്റൊരു കാണമാവുന്നു.
ജർമനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ എയർബർലിൻ 1977 ലാണ് ആരംഭിച്ചത്. കമ്പനി ആരംഭിച്ചത് ഒരു സ്വകാര്യ വ്യക്തിയായിരുന്നെങ്കിലും പിന്നീട് മറ്റൊരു വിമാന കമ്പനിയായ ട്യുയി സർവീസുമായി സംയോജിപ്പിച്ചാണ് എയർബർലിൻ വികസിപ്പിച്ച് വലിയ നേട്ടങ്ങൾ കൊയ്തത്. പക്ഷെ നിരന്തരമുള്ള ലോ കോസ്റ്റ, ബഡ്ജറ്റ് സർവീസായി മാറിയ കമ്പനിക്ക് വരവിൽ കൂടുതൽ ചെലവുണ്ടായത് സാമ്പത്തികമായി കടബാധ്യതയും മറ്റും ഉണ്ടായപ്പോൾ എത്തിഹാദ് എയർവേയ്സിന് ഓഹരികൾ നൽകി കൂട്ടുകക്ഷിയാക്കുകയായിരുന്നു.
യൂറോപ്പിലെ മിക്ക സ്ഥലങ്ങളിലേയ്ക്കും സർവീസ് നടത്തിയിരുന്ന കമ്പനി നിലവിൽ സമ്മർ വെക്കേഷൻ ശൈലിയിൽ ഒട്ടനവധി ടിക്കറ്റുകളുടെ ബുക്കിങ് ഇതിനോടകം നടത്തിയിട്ടുള്ളത് കാൻസലാവില്ല എന്നും കമ്പനി അറിയിച്ചത് ടിക്കറ്റുടമകളെ സന്തോഷിപ്പിച്ചിട്ടുണ്ട്.യൂറോപ്പയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമായ മയോർക്കയിലേയ്ക്കായിരുന്നു എയർബർിന്റെ ഏറ്റവും കൂടുതൽ സർവീസ്. അതും ഏറ്റവും കുറഞ്ഞ നിരക്കിൽ. എന്നാൽ മേലിൽ ഇവിടേയ്ക്ക് കമ്പനി
കുറഞ്ഞ നിരക്കിൽ പറക്കില്ലയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയിൽ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകളൊന്നും അസാധുവാകില്ലെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള എല്ലാ സർവീസുകളിലേക്കും തുടർന്നും ടിക്കറ്റ് നൽകുകയും ചെയ്യും.