മുംബൈ: രാജ്യത്തെ ആദ്യത്തെ ചെലവു കുറഞ്ഞ ആഭ്യന്തര വിമാനസർവീസായ എയർ ഡെക്കാൻ തിരിച്ചെത്തി. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ജൽഗാവിലേക്കാണ് സർവീസ് നടത്തിയത്. കിങ്ഫിഷർ എയർലൈൻസും എയർ ഡെക്കാനും 2008 ൽ ലയിച്ചിരുന്നുവെങ്കിലും സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.

ആദ്യ ഘട്ടത്തിൽ മുംബൈ, പുണെ എന്നിവിടങ്ങളിൽനിന്ന് ജൽഗാവ്, നാസിക്, കോലാപ്പൂരിലേക്കാവും സർവീസ് നടത്തുക. ഡിഎൻ 1320 ഫ്‌ളൈറ്റാണ് ജ്ൽഗാവിലേക്ക് പറന്നത്. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു ഇന്നലെ ആദ്യയാത്ര.

മലയാളിയായ ക്യാപ്റ്റൻ ഗോപിനാഥാണ് 2003 ൽ എയർ ഡെക്കാൻ അവതരിപ്പിച്ചത്. എന്നാൽ,സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008 ൽ വിജയ് മല്യയുടെ കിങ്ഫിഷർ എയർ ഡെക്കാൻ ഏറ്റെടുക്കുകയായിരുന്നു. ഇത് തന്റെ അവസാന ശ്രമമാണെന്നും ഇതിലും രക്ഷപെട്ടില്ലെങ്കിൽ എന്നന്നേക്കുമായി ഈ മേഖലയോട് വിടപറയുമെന്നും ഗോപിനാഥ് പറയുന്നു.

'ഇതൊരു നല്ല തുടക്കമാണ്. ഏറെ പ്രതീക്ഷയോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്. വൈകാതെ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം ,'എയർ ഡെക്കാൻ ചെയർമാൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് പറയുന്നു. അഹമ്മദ്ബാദ് ആസ്ഥാനമായ ജിഎസ്ഇസിയുടെ ശൈശവ് ഷാ, നെറ്റ്‌വർക്ക് ക്യാപിറ്റലിന്റെ ഹിമാൻഷു ഷാ എന്നിവരാണ് പങ്കാളികൾ.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക വിമാന സർവീസുകളുടെ പദ്ധതിയായ ഉഡാനിൽ പങ്കാളിയായതോടെയാണ് ഡെക്കാന് വീണ്ടും പറക്കാൻ വഴിയൊരുങ്ങിയത്. നാലു വിമാനങ്ങളും 10 ഹെലികോപ്റ്ററുകളും സ്വന്തമായുള്ളഡെക്കാൻ വ്യോമ മേഖലയിൽനിന്ന് പിന്മാറിയിരുന്നില്ല. ചാർട്ടർ സർവീസുകളിലും വിമാന അറ്റകുറ്റ പണികളിലും വ്യാപൃതരായിരുന്നു. 19 സീറ്റുള്ള വിമാനമാണ് എയർ ഡെക്കാൻ നിലവിൽ ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ 34 റൂട്ടുകളിൽ സർവീസ് നടത്താൻ ഉഡാൻ പദ്ധതി പ്രകാരം എയർ ഡെക്കാന് അനുമതി ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ വിവിധ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ തയാറാക്കിയ പദ്ധതിയാണ് ഉഡേ ദേശ് കാ ആം നാഗരിക് അഥവാ ഉഡാൻ . ഒരു മണിക്കൂർ വിമാനയാത്രയ്ക്ക് 2500 രൂപയായിരിക്കും നിരക്ക്. സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകളുടെ പകുതിയെങ്കിലും സീറ്റുകൾ ഈ നിരക്കിലുള്ള യാത്രയ്ക്കായി നീക്കി വെക്കണം.

വിമാനസർവീസുകളില്ലാത്തതോ വളരെക്കുറവുള്ളതോ ആയ 70 ചെറുനഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചാണ് കൂടുതലും സർവീസുകൾ. 500 കിലോ മീറ്റർ വരെ ദൈർഘ്യമുള്ള(ഒരു മണിക്കൂർ) യാത്രക്ക് 2500 രൂപയേ ഈടാക്കാവൂ. ഓരോ വിമാനത്തിലും പകുതി സീറ്റുകളെങ്കിലും ഈ നിരക്കിൽ അനുവദിക്കുകയും വേണം.

ദ്യ യാത്ര. മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിൽ നിന്നും സർവീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടാകും രണ്ടാം വരവ്. 19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങൾ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

1400 രൂപയാണ് മുംബൈ-നാസിക് യാത്രയ്ക്ക് ഈടാക്കുന്നത്. എന്നാൽ, ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേർക്ക് ഒരു രൂപയ്ക്ക് പറക്കാൻ അവസരം ഉണ്ടാകുമെന്നും ക്യാപ്റ്റൻ ഗോപിനാഥ് പയുന്നു. കേന്ദ്രസർക്കാരിന്റെ ചെലവു കുറഞ്ഞ വിമാനയാത്രാ പദ്ധതിയായ ഉഡാൻ സർവീസ് ഉപയോഗപ്പെടുത്താമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ.