- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുരൂപയ്ക്ക് വിമാനയാത്ര; മോഹനവാഗ്ദാനവുമായി തിരിച്ചുവരവ് അടിപൊളിയാക്കാൻ എയർ ഡെക്കാൻ; രണ്ടാം വരവിൽ ആദ്യ വിമാനസർവീസ് മുംബൈയിൽ നിന്ന് നാസിക്കിലേക്ക്; ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ഒരുരൂപയ്ക്ക് പറക്കാമെന്ന് ക്യാപ്റ്റൻ ഗോപിനാഥ്
ബെംഗളൂരു : രാജ്യത്തെ ആദ്യത്തെ ചെലവു കുറഞ്ഞ ആഭ്യന്തര വിമാനസർവീസായ എയർ ഡെക്കാൻ തിരിച്ചു വരുന്നു. 'ഒരു രൂപയ്ക്ക് വിമാനയാത്ര' ഓഫറുമായി തിരിച്ചുവരവ് ഗംഭീരമാക്കാനാണ് കമ്പനി നീക്കം. മലയാളിയായ ക്യാപ്റ്റൻ ഗോപിനാഥാണ് 2003 ൽ എയർ ഡെക്കാൻ അവതരിപ്പിച്ചത്. എന്നാൽ,സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008 ൽ വിജയ് മല്യയുടെ കിങ്ഫിഷർ എയർ ഡെക്കാൻ ഏറ്റെടുക്കുകയായിരുന്നു. ഇത് തന്റെ അവസാന ശ്രമമാണെന്നും ഇതിലും രക്ഷപെട്ടില്ലെങ്കിൽ എന്നന്നേക്കുമായി ഈ മേഖലയോട് വിടപറയുമെന്നും ഗോപിനാഥ് പറയുന്നു. ഡിസംബർ 22 നാകും സർവീസ് പുനഃരാരംഭിക്കുക. മുംബൈയിൽ നിന്നും നാസിക്കിലേയക്ക് ആയിരിക്കും രണ്ടാം വരവിലെ ആദ്യ യാത്ര. മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിൽ നിന്നും സർവീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടാകും രണ്ടാം വരവ്. 19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങൾ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. 1400 രൂപയാണ് മുംബൈ-നാസിക് യാത്രയ്ക്ക് ഈടാക്കുന്നത്. എന്നാൽ, ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേർക്ക് ഒരു രൂപയ്ക്ക് പറക്കാൻ അവസരം ഉണ്ടാകുമ
ബെംഗളൂരു : രാജ്യത്തെ ആദ്യത്തെ ചെലവു കുറഞ്ഞ ആഭ്യന്തര വിമാനസർവീസായ എയർ ഡെക്കാൻ തിരിച്ചു വരുന്നു. 'ഒരു രൂപയ്ക്ക് വിമാനയാത്ര' ഓഫറുമായി തിരിച്ചുവരവ് ഗംഭീരമാക്കാനാണ് കമ്പനി നീക്കം.
മലയാളിയായ ക്യാപ്റ്റൻ ഗോപിനാഥാണ് 2003 ൽ എയർ ഡെക്കാൻ അവതരിപ്പിച്ചത്. എന്നാൽ,സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008 ൽ വിജയ് മല്യയുടെ കിങ്ഫിഷർ എയർ ഡെക്കാൻ ഏറ്റെടുക്കുകയായിരുന്നു. ഇത് തന്റെ അവസാന ശ്രമമാണെന്നും ഇതിലും രക്ഷപെട്ടില്ലെങ്കിൽ എന്നന്നേക്കുമായി ഈ മേഖലയോട് വിടപറയുമെന്നും ഗോപിനാഥ് പറയുന്നു.
ഡിസംബർ 22 നാകും സർവീസ് പുനഃരാരംഭിക്കുക. മുംബൈയിൽ നിന്നും നാസിക്കിലേയക്ക് ആയിരിക്കും രണ്ടാം വരവിലെ ആദ്യ യാത്ര. മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിൽ നിന്നും സർവീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടാകും രണ്ടാം വരവ്. 19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങൾ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
1400 രൂപയാണ് മുംബൈ-നാസിക് യാത്രയ്ക്ക് ഈടാക്കുന്നത്. എന്നാൽ, ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേർക്ക് ഒരു രൂപയ്ക്ക് പറക്കാൻ അവസരം ഉണ്ടാകുമെന്നും ക്യാപ്റ്റൻ ഗോപിനാഥ് പയുന്നു. കേന്ദ്രസർക്കാരിന്റെ ചെലവു കുറഞ്ഞ വിമാനയാത്രാ പദ്ധതിയായ ഉഡാൻ സർവീസ് ഉപയോഗപ്പെടുത്താമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ.