- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ കരുത്തിനെ മറി കടക്കാൻ ഇന്ത്യ; അയൽ രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി17 ഗ്ലോബ്മാസ്റ്റർ തന്ത്രപ്രധാനമായ അരുണാചൽപ്രദേശിലെ റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തു; ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ വ്യോമസേന
ന്യൂഡൽഹി: ചൈനയെ ഞെട്ടിച്ച് ഇന്ത്യയുടെ വമ്പൻ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ ചൊവ്വാഴ്ച അരുണാചൽപ്രദേശിലെ റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തു. ഇന്ത്യയുടെ അതിർത്തിപ്രദേശത്തേക്കു ചൈന റോഡ് നിർമ്മിച്ചതിനെ തുടർന്ന് ഇരുരാജ്യത്തെയും സൈനികർ ഡിസംബർ ജനുവരി മാസങ്ങളിൽ വൻ സംഘർഷാവസ്ഥ സൃഷ്ടിച്ച ബിഷിങ് ഗ്രാമത്തിനു സമീപമാണു റ്റുറ്റിങ് എന്ന സ്ഥലമുള്ളത. ചൈന അതിർത്തിയിൽ അനായാസമായി ഇന്ത്യയ്ക്കു സൈനിക നീക്കം നടത്താമെന്ന സന്ദേശമാണ് വിമാനത്തിന്റെ ലാന്റിങ്ങോടെ സംഭവിച്ചത്. വലിയ പർവതങ്ങൾക്കും ചെങ്കുത്തായ താഴ്‌വാരങ്ങൾക്കും ഇടയിലുള്ള റ്റുറ്റിങ് അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിൽ (എഎൽഡി) സാധാരണ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സി-17 ഗ്ലോബ്മാസ്റ്റർ വിജയകരമായി ലാൻഡ് ചെയ്തത്. ടാങ്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സൈനികരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വിമാനമായ സി17 റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തതിനെ ചരിത്രനിമിഷമെന്നാണ് ഇന്ത്യൻ വ്യോമസേന വിശേഷിപ്പിച്ചത്.പ്രതിരോധമന്ത്രി നിർമല
ന്യൂഡൽഹി: ചൈനയെ ഞെട്ടിച്ച് ഇന്ത്യയുടെ വമ്പൻ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ ചൊവ്വാഴ്ച അരുണാചൽപ്രദേശിലെ റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തു. ഇന്ത്യയുടെ അതിർത്തിപ്രദേശത്തേക്കു ചൈന റോഡ് നിർമ്മിച്ചതിനെ തുടർന്ന് ഇരുരാജ്യത്തെയും സൈനികർ ഡിസംബർ ജനുവരി മാസങ്ങളിൽ വൻ സംഘർഷാവസ്ഥ സൃഷ്ടിച്ച ബിഷിങ് ഗ്രാമത്തിനു സമീപമാണു റ്റുറ്റിങ് എന്ന സ്ഥലമുള്ളത.
ചൈന അതിർത്തിയിൽ അനായാസമായി ഇന്ത്യയ്ക്കു സൈനിക നീക്കം നടത്താമെന്ന സന്ദേശമാണ് വിമാനത്തിന്റെ ലാന്റിങ്ങോടെ സംഭവിച്ചത്. വലിയ പർവതങ്ങൾക്കും ചെങ്കുത്തായ താഴ്‌വാരങ്ങൾക്കും ഇടയിലുള്ള റ്റുറ്റിങ് അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിൽ (എഎൽഡി) സാധാരണ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സി-17 ഗ്ലോബ്മാസ്റ്റർ വിജയകരമായി ലാൻഡ് ചെയ്തത്.
ടാങ്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സൈനികരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വിമാനമായ സി17 റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തതിനെ ചരിത്രനിമിഷമെന്നാണ് ഇന്ത്യൻ വ്യോമസേന വിശേഷിപ്പിച്ചത്.പ്രതിരോധമന്ത്രി നിർമല സീതാരാമൻ അടുത്തമാസം ചൈന സന്ദർശിക്കാനിരിക്കേ, ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക നടപടികളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന സന്ദർശിക്കുന്നുണ്ട്.
റോഡ് മാർഗം ഇന്ത്യൻ സൈന്യത്തിന് ഇവിടേക്കു സൈനികനീക്കം എളുപ്പമല്ലെന്നിരിക്കേ, മുമ്പ ഹെലികോപ്റ്ററുകളാണു കൂടുതലും ഇവിടെയെത്താറ്. ഇപ്പോഴത്തെ സി17 വിമാനത്തിന്റെ വിജയകരമായ ലാൻഡിങ് മേഖലയിൽ ഇന്ത്യയ്ക്കു നിർണായകമായ മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് വിമാനക്കമ്പനിയായ ബോയിങ് നിർമ്മിച്ച സി17 വിമാനം ഇന്ത്യയ്ക്കു പുറമേ, യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ന്യൂഡൽഹി ഹിൻഡണിലുള്ള സ്‌കൈലോർഡ്‌സ് സ്‌ക്വാഡ്രണിലെ ഗ്രൂപ്പ് ക്യാപ്റ്റൻ കെ. രാമറാവു, വിങ് കമാൻഡർമാരായ അമിയ കാന്ത് പട്‌നായിക്, കെ.ത്രിവേദി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ചരിത്രലാൻഡിങ്ങിനു നേതൃത്വംനൽകിയത്.