- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്സ് ചാറ്റിങ്ങിനിടെ നിർണായക രേഖകൾ വെളിപ്പെടുത്തി; പാക്കിസ്ഥാൻ ചാരസംഘടനയുടെ പഞ്ചാരക്കെണിയിൽ കുടുങ്ങിയ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ചോർന്നത് വ്യോമ സേനയുടെ സൈബർ, സ്പേസ്, സ്പെഷൽ ഓപ്പറേഷൻസ് വിഭാഗത്തിന്റെ രഹസ്യങ്ങൾ; ഫേസ്ബുക്ക് ചാറ്റിംഗിൽ തുടങ്ങിയ ബന്ധം വാട്സ് ആപ്പിലേക്ക് മാറിയപ്പോൾ അരുൺ മർവഹ ചെയ്തത് ഏഴ് വർഷം തടവു ലഭിക്കാവുന്ന കുറ്റം
ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ ഹണി ട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമം ശക്തമാണെന്നും അതുകൊണ്ട് ജാഗ്രത പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ നേരത്തെ സൈന്യത്തിന് ലഭിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ വേണ്ട വിധത്തിൽ ഗുണം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പാക് ചാരസംഘടനയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയതോടെ വ്യക്തമാകുന്നത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്ടനായ അരുൺ മർവഹയെ പാക് ചാരസംഘടനായ ഐസഎസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായത്. ഡൽഹി പൊലീസാണ് അദ്ദേഹത്തെ അറസ്റ്റു ചെയത്. ഇന്ത്യൻ വ്യോമസേനയുടെ നിർണായക രേഖകളും, വിവരങ്ങളും പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തിനൽകിയെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വാട്സ്ആപ്പിൽ സ്ത്രീയെന്ന് പരിചയപ്പെടുത്തിയ ആളുമായുള്ള സെക്സ് ചാറ്റിങ്ങിനിടെയാണ് വിവരങ്ങൾ 51 കാരനായ ഉദ്യോഗസ്ഥൻ ചോർത്തി നൽകിയത്. ഏഴുവർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐഎസ്ഐ ഏജന്റായ ആൾ ഫേസ്‌ബുക്കിലൂടെയാണ് വ്യോ
ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ ഹണി ട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമം ശക്തമാണെന്നും അതുകൊണ്ട് ജാഗ്രത പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ നേരത്തെ സൈന്യത്തിന് ലഭിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ വേണ്ട വിധത്തിൽ ഗുണം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പാക് ചാരസംഘടനയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയതോടെ വ്യക്തമാകുന്നത്. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്ടനായ അരുൺ മർവഹയെ പാക് ചാരസംഘടനായ ഐസഎസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായത്. ഡൽഹി പൊലീസാണ് അദ്ദേഹത്തെ അറസ്റ്റു ചെയത്.
ഇന്ത്യൻ വ്യോമസേനയുടെ നിർണായക രേഖകളും, വിവരങ്ങളും പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോർത്തിനൽകിയെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വാട്സ്ആപ്പിൽ സ്ത്രീയെന്ന് പരിചയപ്പെടുത്തിയ ആളുമായുള്ള സെക്സ് ചാറ്റിങ്ങിനിടെയാണ് വിവരങ്ങൾ 51 കാരനായ ഉദ്യോഗസ്ഥൻ ചോർത്തി നൽകിയത്. ഏഴുവർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐഎസ്ഐ ഏജന്റായ ആൾ ഫേസ്‌ബുക്കിലൂടെയാണ് വ്യോമസേന ഉദ്യോഗസ്ഥനുമായി പരിചയത്തിലാകുന്നത്. തുടർന്ന് വാട്സ്ആപ്പിലേയ്ക്കു ചാറ്റ് മാറുകയായിരുന്നു. വിശ്വാസത്തിലായതിനു പിന്നാലെയാണ് ചാറ്റിലൂടെ പാക് ചാരസംഘടനയുടെ ഏജന്റ് നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥനിൽ നിന്ന് ചോർത്തിയത്. സൈബർ യുദ്ധം, സ്പേസ്, പ്രത്യേക ഓപ്പഷനുകളിൽ തുടങ്ങിയ വിവരങ്ങളാണ് ഇയാളിൽ നിന്ന് ചോർത്തിയത്.
ആഴ്ചകൾക്കു മുമ്പ് മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥന വിവരം മചാർന്നതായതു സംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് സേനയ്ക്കുള്ളിൽ തന്നെ രഹസ്യാന്വേഷണം നടത്തി. ഇതേതുടർനന്നാണ് മർവഹയുടെ പങ്ക് വ്യക്തമാകുന്നത്. തുടർന്ന് വ്യോമസേന ഡൽഹി പൊലീസിന് വിവരം കൈമാറുകയായിരുന്നു. എയർ ഫോഴ്സ് ഹെഡ്ക്വാട്ടേഴ്സിൽ വെച്ചു തന്നെയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
നേരത്തെ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി സുപ്രധാന വിഷയങ്ങൾ ചോർത്താൻ പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐ ശ്രമിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭവത്തെ കുറിച്ച് ഇന്ത്യ വിശദമായ അന്വേഷണം തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ തുടർ നടപടികൾ കൈക്കൊള്ളും. ചാരവനിതകളെ ഉപയോഗിച്ച് ശത്രുരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സുപ്രധാന വിവരങ്ങൾ ചോർത്തുന്നത് ലോകവ്യാപകമായി പതിവാണെങ്കിലും പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇത്തരത്തിൽ കെണിയിൽ പെടുത്താനുള്ള ശ്രമം അപൂർവമാണെന്നും റിപ്പോർട്ടുകളുണ്ട്.
വിവരങ്ങൾ ചോർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഇന്ത്യൻ ഉദ്യോഗസ്ഥർ ഇക്കാര്യം ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐഎസ്ഐ ശ്രമം അന്ന് പൊളിഞ്ഞത്. ഈ ഉദ്യോഗസ്ഥരെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഭാഷാ വിഭാഗത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സുപ്രധാന വിവരങ്ങളടങ്ങിയ ഔദ്യോഗിക രേഖകളുടെ പരിഭാഷ നിർവഹിക്കുന്നതും ഇവരാണ്. ഇന്ത്യയിൽനിന്നെത്തുന്ന ജൂനിയർ ഓഫിസർമാരെ ചാരവനിതകളെ ഉപയോഗിച്ച് ഹോട്ടലുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. അവിടെവച്ച് ഇവരുടെ വിഡിയോ പകർത്തി കുടുക്കാനായിരുന്നു ശ്രമം.
2010ൽ ഇന്ത്യൻ ഹൈക്കമ്മിഷനിലെ പ്രസ് വിഭാഗത്തിൽ സെക്കൻഡ് സെക്രട്ടറി ആയിരുന്ന മാധുരി ഗുപ്ത യുവ ഐ.എസ്.ഐ ഉദ്യോഗസ്ഥനുമായി പ്രണയത്തിലാവുകയും അഫ്ഗാനിലെ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ചാരവൃത്തിയിൽ ഏർപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇന്ത്യയും പാക്കിസ്ഥാനും ഏതാനും സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയിരുന്നു.