- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം സ്ഥലത്തെത്തി കഴിഞ്ഞാൽ എയർഹോസ്റ്റസ്സുമാർ എങ്ങോട്ടാണ് പോകുന്നത്? ഏറ്റവും കൂടുതൽ സുന്ദരികൾ ജോലി ചെയ്യുന്ന വിമാന ജീവനക്കാരികളുടെ അടിപൊളി ആഘോഷങ്ങൾ ഇങ്ങനെ
വിദേശത്തെയോ സ്വദേശത്തെയോ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തുകഴിഞ്ഞാൽ, പെട്ടിയും തൂക്കി വിമാനത്താവളത്തിലൂടെ അടിവച്ച് അടിവച്ച് അവർ എങ്ങോട്ടാണ് പോകുന്നത്? അതിസുന്ദരികളായ എയർ ഹോസ്റ്റസ്സുമാരുടെ ഈ പോക്ക് വിമാനത്താവളത്തിലെത്തുന്ന എല്ലാവരെയും ആകർഷിക്കാറുണ്ട്. എന്നാൽ, അവരെവിടേക്കാണ് പോകുന്നതെന്നും മാത്രം അവർ അറിയാറില്ലെന്ന് മാത്രം. ഇൻസ്റ്റഗ്രാമിലെ കാബിൻക്രൂലൈഫ് എന്ന അക്കൗണ്ട് ഈ സുന്ദരിമാരുടെ അടിപൊളി ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്. എമിറേറ്റ്‌സുൾപ്പെടെ ലോകത്തെ വൻകിട വിമാനക്കമ്പനികളിൽ ജോലി ചെയ്യുന്ന എയർഹോസ്റ്റസുമാരുടെ ജീവിതം വെളിപ്പെടുത്തുന്നതാണ് ഈ അക്കൗണ്ട്. ശരീരത്തിന്റെ അഴകളവുകൾ ജോലിക്ക് അനിവാര്യമായതുകൊണ്ടുതന്നെ പലരും ബീച്ചുകളിൽ വെയിൽകായാനും തിരകളിൽ ആർത്തുല്ലസിക്കാനുമായാണ് അത്തരം സ്‌റ്റോപ്പോവറുകൾ ഉപയോഗിക്കുന്നത്. എയർഹോസ്റ്റസ്സായി ജോലി ചെയ്യേണ്ടതില്ലാത്ത സമയങ്ങളിൽ ടിവി അവതാരകരായും മോഡലുകളായും ഇവരിൽ പലരും മാറുന്നു. പക്ഷേ, ഈ ജോലി അത്ര സുഖകരമാണെന്ന് കരുതേണ്ടതില്ലെന്നും എയർഹോസ്റ്റസുമാർ പറയുന്നു.
വിദേശത്തെയോ സ്വദേശത്തെയോ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തുകഴിഞ്ഞാൽ, പെട്ടിയും തൂക്കി വിമാനത്താവളത്തിലൂടെ അടിവച്ച് അടിവച്ച് അവർ എങ്ങോട്ടാണ് പോകുന്നത്? അതിസുന്ദരികളായ എയർ ഹോസ്റ്റസ്സുമാരുടെ ഈ പോക്ക് വിമാനത്താവളത്തിലെത്തുന്ന എല്ലാവരെയും ആകർഷിക്കാറുണ്ട്. എന്നാൽ, അവരെവിടേക്കാണ് പോകുന്നതെന്നും മാത്രം അവർ അറിയാറില്ലെന്ന് മാത്രം. ഇൻസ്റ്റഗ്രാമിലെ കാബിൻക്രൂലൈഫ് എന്ന അക്കൗണ്ട് ഈ സുന്ദരിമാരുടെ അടിപൊളി ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടമാണ്.
എമിറേറ്റ്‌സുൾപ്പെടെ ലോകത്തെ വൻകിട വിമാനക്കമ്പനികളിൽ ജോലി ചെയ്യുന്ന എയർഹോസ്റ്റസുമാരുടെ ജീവിതം വെളിപ്പെടുത്തുന്നതാണ് ഈ അക്കൗണ്ട്. ശരീരത്തിന്റെ അഴകളവുകൾ ജോലിക്ക് അനിവാര്യമായതുകൊണ്ടുതന്നെ പലരും ബീച്ചുകളിൽ വെയിൽകായാനും തിരകളിൽ ആർത്തുല്ലസിക്കാനുമായാണ് അത്തരം സ്‌റ്റോപ്പോവറുകൾ ഉപയോഗിക്കുന്നത്.
എയർഹോസ്റ്റസ്സായി ജോലി ചെയ്യേണ്ടതില്ലാത്ത സമയങ്ങളിൽ ടിവി അവതാരകരായും മോഡലുകളായും ഇവരിൽ പലരും മാറുന്നു. പക്ഷേ, ഈ ജോലി അത്ര സുഖകരമാണെന്ന് കരുതേണ്ടതില്ലെന്നും എയർഹോസ്റ്റസുമാർ പറയുന്നു. ചില നഗരങ്ങളിൽ വിമാനം ലാൻഡ് ചെയ്തുകഴിഞ്ഞാൽ അത്താഴം കഴിച്ച് ഒന്നു മയങ്ങാനേ സമയമുണ്ടാകൂ. അപ്പോഴേക്കും തിരിച്ചുപോരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.
ജെറ്റ് ലാഗും ഉറക്കക്കുറവുമാണ് എയർഹോസ്റ്റസ്സുമാരെ ബാധിക്കുന്ന രണ്ട് വലിയ പ്രതിസന്ധികൾ. സമ്മർദമില്ലാതെ ജോലി ചെയ്യാനുള്ള മാനസികാവസ്ഥ കൈവരിക്കുന്നതിന് ഇതെങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്. ഇത്തരം മാനസികാവസ്ഥയ്ക്കുവേണ്ടിയാണ് വിമാനം ലാൻഡ് ചെയ്തുകഴിഞ്ഞാൽ പരമാവധി ഉല്ലാസ ജീവിതത്തിന് അവർ തയ്യാറാവുന്നതും.
ജോലിയുടെ കാഠിന്യം ഏറെയാണെങ്കിലും ഇതുതരുന്ന സംതൃപ്തിയും അവസരങ്ങളും മറ്റെല്ലാ കുറവുകളെയും ഇല്ലാതാക്കുമെന്ന് എയർഹോസ്റ്റസ്സുമാർ പറയുന്നു. ദിവസവും ഒട്ടേറെ പുതിയ ആളുകളെ കാണുന്നതും പുതിയ നഗരങ്ങൾ പരിചയപ്പെടുന്നതുമൊക്കെ ഈ ജോലിയുടെ പ്രത്യേകതയാണ്. ജീവിതം പരമാവധി ആസ്വദിക്കാനും ഈ ജോലി അവസരം നൽകുന്നതായി എയർഹോസ്റ്റസ്സുമാർ പറയുന്നു.