- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാർ എയർ ഇന്ത്യയെ ലാഭത്തിലാക്കിയെന്ന പ്രചാരണം പച്ചക്കള്ളമോ...? 52,000 കോടി നഷ്ടത്തിലോടുന്ന ഇന്ത്യൻ വിമാനക്കമ്പനിയെ രക്ഷിക്കാൻ ജീവനക്കാരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു
പലവിധ പ്രതിസന്ധികളിലൂടെ പറക്കുന്ന എയർ ഇന്ത്യയെ ലാഭകരമാക്കിയെന്ന അവകാശവാദവും പ്രചാരണവും മോദി സർക്കാർ ഉയർത്തുന്നുണ്ട്. എന്നാൽ വർധിച്ച തോതിലുള്ള ചെലവ് ചുരുക്കൽ നടപടികൾ വിമാനക്കമ്പനിയിൽ നടപ്പിലാക്കുന്നതിന്റെ പശ്ചാത്തലത്തിൽ എയർഇന്ത്യ നഷ്ടത്തിലാണെന്നും തകർച്ചയുടെ വക്കിലാണെന്നുമുള്ള മറുവാദവും ശക്തമാണ്. 52,000 കോടി നഷ്ടത്തിലോടുന്ന ഇന്ത്യൻ വിമാനക്കമ്പനിയെ രക്ഷിക്കാൻ ജീവനക്കാരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുവെന്ന വാർത്തയും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്കണോമി ക്ലാസ് മീൽസിൽ നിന്നും സലാഡ് നീക്കം ചെയ്യുന്നതിനെ കുറിച്ചും കുറച്ച് മാഗസിനുകൾ മാത്രം വിമാനത്തിൽ ലഭ്യമാക്കി വിമാനത്തിന്റെ ഭാരം കുറച്ച് ഇന്ധനം ലാഭിക്കുന്നത് വരെയുള്ള നീക്കങ്ങൾ നടത്തുന്നതിനെ കുറിച്ച് എയർ ഇന്ത്യ ജീവനക്കാരോട് വിമാനക്കമ്പനി നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. എട്ട് വർഷങ്ങളായി പ്രീ-ടാക്സ് നഷ്ടങ്ങൾ മാത്രമുണ്ടായിരുന്ന എയർ ഇന്ത്യ കഴിഞ്ഞ വർഷം ലാഭത്തിലെത്തിയിരുന്നുവെന്ന് ഈ വർഷം മാർച്ചിൽ രാജ്യത്തെ ഓഡിറ്റർ പുറത്ത് വിട്
പലവിധ പ്രതിസന്ധികളിലൂടെ പറക്കുന്ന എയർ ഇന്ത്യയെ ലാഭകരമാക്കിയെന്ന അവകാശവാദവും പ്രചാരണവും മോദി സർക്കാർ ഉയർത്തുന്നുണ്ട്. എന്നാൽ വർധിച്ച തോതിലുള്ള ചെലവ് ചുരുക്കൽ നടപടികൾ വിമാനക്കമ്പനിയിൽ നടപ്പിലാക്കുന്നതിന്റെ പശ്ചാത്തലത്തിൽ എയർഇന്ത്യ നഷ്ടത്തിലാണെന്നും തകർച്ചയുടെ വക്കിലാണെന്നുമുള്ള മറുവാദവും ശക്തമാണ്. 52,000 കോടി നഷ്ടത്തിലോടുന്ന ഇന്ത്യൻ വിമാനക്കമ്പനിയെ രക്ഷിക്കാൻ ജീവനക്കാരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുവെന്ന വാർത്തയും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്കണോമി ക്ലാസ് മീൽസിൽ നിന്നും സലാഡ് നീക്കം ചെയ്യുന്നതിനെ കുറിച്ചും കുറച്ച് മാഗസിനുകൾ മാത്രം വിമാനത്തിൽ ലഭ്യമാക്കി വിമാനത്തിന്റെ ഭാരം കുറച്ച് ഇന്ധനം ലാഭിക്കുന്നത് വരെയുള്ള നീക്കങ്ങൾ നടത്തുന്നതിനെ കുറിച്ച് എയർ ഇന്ത്യ ജീവനക്കാരോട് വിമാനക്കമ്പനി നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
എട്ട് വർഷങ്ങളായി പ്രീ-ടാക്സ് നഷ്ടങ്ങൾ മാത്രമുണ്ടായിരുന്ന എയർ ഇന്ത്യ കഴിഞ്ഞ വർഷം ലാഭത്തിലെത്തിയിരുന്നുവെന്ന് ഈ വർഷം മാർച്ചിൽ രാജ്യത്തെ ഓഡിറ്റർ പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ ഭാവി സംശയത്തിന്റെ നിഴലിലാണെന്നാണ് ഓഡിറ്ററുടെ റിപ്പോർട്ട് ഉത്കണ്ഠപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം 2012നും 2015നും ഇടയിൽ എയർ ഇന്ത്യ ഓപ്പറേറ്റ് ചെയ്ത് വകയിലുണ്ടായ നഷ്ടം 64.2 ബില്യൺ രൂപ അഥവാ 964 മില്യൺ ഡോളറാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പുറത്ത് വിട്ട് റിപ്പോർട്ട് പ്രകാരവും എയർ ഇന്ത്യയുടെ സ്ഥിതി മോശമാണ്.
കടത്തിൽ നിന്നും കരകയറാനായി ചില ആസ്തികൾ വിൽക്കാൻ ഈ വിമാനക്കമ്പനി പദ്ധതിയിട്ടിരുന്നുവെങ്കിലും അത് യാഥാർത്ഥ്യമാക്കാൻ സാധിച്ചിരുന്നില്ലെന്നും അതിനാൽ ചെലവേറിയ ഹ്രസ്വകാല ലോണുകളെടുക്കാൻ എയർ ഇന്ത്യ നിർബന്ധിതമായെന്നും അത് വിമാനക്കമ്പനിയുടെ സ്ഥിതി വഷളാക്കിയിരിക്കുന്നുവെന്നും സിഎജി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കിങ്ഫിഷർ എയർലൈൻസ്, സ്പൈസ് ജെറ്റ് തുടങ്ങിയ എതിരാളികളോട് പിടിച്ച് നിൽക്കാൻ എയർ ഇന്ത്യ പാടുപെടുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 2016 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ സംസാരിക്കവെയാണ് എയർ ഇന്ത്യ പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. അതനുസരിച്ച് കഴിഞ്ഞ വർഷം എയർ ഇന്ത്യ ലാഭത്തിലായിത്തുടങ്ങിയെന്നും മോദി അവകാശപ്പെട്ടിരുന്നു.
എന്നാൽ നോൺ-ഫ്രിൽസ് എയർലൈനുകളിൽ നിന്നുമുള്ള കടുത്ത മത്സരങ്ങളും ഉയർന്ന ഓപ്പറേഷൻ ചെലവുകളും റൂട്ടുകളിലും ചാർജുകളിലുമുള്ള സർക്കാരിന്റെ അമിതമായ സമ്മർദവും കാരണം എയർഇന്ത്യ പിടിച്ച് നിൽക്കാൻ പാടുപെടുന്നുവെന്നും അതിന് മേൽ ഇവിടുത്തെ ബജറ്റ് എയർലൈനുകൾ പിടിമുറുക്കുന്നവെന്നുമാണ് സ്വതന്ത്ര അനലിസ്റ്റുകൾ വിലയിരുത്തുന്നത്. എയർ ഇന്ത്യയുടെ എതിരാളികളായ ഇൻഡിഗോ, ഗോഎയർ എന്നിവ നടപ്പിലാക്കി ലാഭകരമാക്കിയ കുറഞ്ഞ ചെലവിലുള്ള പ്രവർത്തന രീതി നടപ്പിലാക്കാൻ എയർ ഇന്ത്യ പരാജയപ്പെട്ടതിനെയും ഓഡിറ്ററുടെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
എയർ ഇന്ത്യ ലാഭത്തിലാണെന്ന് മോദി സർക്കാർ അവകാശപ്പെടുന്നുവെങ്കിലും അത് 52,000 കോടി നഷ്ടത്തിലാണോടുന്നതെന്ന് കമ്പനിയുടെ തലപ്പത്തുള്ളവർ സൂചന നൽകുന്നുണ്ട്. അതിൽ നിന്നും കര കയറുന്നതിനാണ് നടപ്പിലാക്കാവുന്ന ചെലവ് ചുരുക്കൽ മാർഗങ്ങളെക്കുറിച്ച് ജീവനക്കാരിൽ നിന്നും ഇപ്പോൾ നിർദ്ദേശങ്ങൾ തേടിയിരിക്കുന്നത്. ഇന്റർനാഷണൽ ഫ്ലൈറ്റ് എക്കണോമി ക്ലാസിൽ വെറും 20 ശതമാനം യാത്രക്കാർ മാത്രമാണ് സലാഡ് കഴിക്കുന്നത്.അതിനാൽ ഇത് വിളമ്പുന്നത് അധികച്ചെലവാണെന്നും അത് റദ്ദാക്കണമെന്നുമുള്ള നിർദ്ദേശം ഉയർന്നിരിക്കുന്നത്.
ഇക്കാര്യം ഒരു വിമാനത്തിലെ കാബിൻക്രൂ ഇൻചാർജ് അടുത്തിടെ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ഒരു മുതിർന്ന എയർ ഇന്ത്യ ഒഫീഷ്യൽ ടോപ് മാനേജ്മെന്റിനയച്ച ഒരു ഇന്റേണൽ ഇമെയിലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒരു വിമാനത്തിൽ വെറും 25 ശുഭയാത്രാ മാഗസിനുകൾ മാത്രം ലഭ്യമാക്കിയാൽ മതിയെന്ന് അതേ കാബിൻ ക്രൂ തന്നോട് നിർദ്ദേശിച്ചതായും ഈ മുതിർന്ന ഒഫീഷ്യൽ വെളിപ്പെടുത്തുന്നു. കോക്ക്പിറ്റ് ഡോറിന് മുന്നിലെ കർട്ടൻ നീക്കം ചെയ്ത് ഭാരം കുറയ്ക്കാമെന്ന മാതൃക ഇൻഡിഗോ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്നും അത് എയർഇന്ത്യക്കും നടപ്പിലാക്കാമെന്നും ഈ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്നു.