- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയ്‌ക്കെത്തിയ മെയിന്റനൻസ് എൻജിനീയർ മൊബൈൽ വിമാനത്തിൽ മറന്നുവച്ചു; വിമാനം പുറപ്പെടുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് മൊബൈൽ കണ്ടെത്തിയ കമാൻഡോ കാബിൻ ക്രൂവിനോട് നിർദ്ദേശിച്ചത് താഴേക്ക് എറിഞ്ഞു കൊടുക്കാൻ: മൊബൈൽ ഉണ്ടാക്കിയ പൊല്ലാപ്പിൽ ലണ്ടനിൽ നിന്നും അഹമ്മദാബാദിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം വൈകിയത് രണ്ട് മണിക്കൂർ
മുംബൈ: പരിശോധനയ്‌ക്കെത്തിയ ഗ്രൗണ്ട് എഞ്ചിനീയർ മൊബൈൽ വിമാനത്തിൽ വെച്ച് മറന്നതിനെ തുടർന്ന് വിമാനം വൈകിയത് രണ്ട് മണിക്കൂർ. ലണ്ടനിലെ ഹീത്രൂവിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് ഗ്രൗണ്ട് എഞ്ചിനീയറുടെ മൊബൈൽ മറവി മൂലം രണ്ട് മണിക്കൂർ വൈകി പുറപ്പെട്ടത്. എയർഇന്ത്യയുടെ ബോയിങ് 787 വിമാനത്തിൽ മാർച്ച് 18നാണ് സംഭവം നടന്നത്. വിമാനം പുറപ്പെടുന്നതിന് സെക്കൻഡുകൾക്ക് മുൻപാണ്് ഗ്രൗണ്ട് ജീവനക്കാരൻ മൊബൈൽ ഫോൺ മറന്നുവച്ചത് കമാൻഡോയുടെ ശ്രദ്ധയിൽ പെടുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം പുറപ്പെടുന്നതിനായി വിമാനത്താവളത്തിലെ ടാക്‌സി ബേയിലേക്ക് എത്താൻ തുടങ്ങുന്നതിനിടെയാണ് സംഭവം. മൊബൈൽ മറന്നുവെച്ചതായി ശ്രദ്ധയിൽപ്പെട്ട കമാൻഡോ ഉടൻ തന്നെ എൻജിനീയറോട് എത്തി മൊബൈൽ ഫോൺ കൈപ്പറ്റാൻ അറിയിച്ചു. വിമാനത്തിന്റെ ചുമതലുണ്ടായിരുന്ന കാബിൻ ക്രൂവിനോട് വാതിൽ തുറന്ന് തലയണയിൽ പൊതിഞ്ഞ് ഭദ്രമായി വച്ചിരുന്ന ഫോൺ താഴേക്ക് എറിഞ്ഞു കൊടുക്കാൻ കമാൻഡർ നിർദ്ദേശിച്ചു. ഇതിനായി വാതിൽ റീസൈക്കിൾ ചെയ്യാനും നിർദ്ദേശിച്ചു. ഇതാണ് പുലിവാലായത
മുംബൈ: പരിശോധനയ്‌ക്കെത്തിയ ഗ്രൗണ്ട് എഞ്ചിനീയർ മൊബൈൽ വിമാനത്തിൽ വെച്ച് മറന്നതിനെ തുടർന്ന് വിമാനം വൈകിയത് രണ്ട് മണിക്കൂർ. ലണ്ടനിലെ ഹീത്രൂവിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് ഗ്രൗണ്ട് എഞ്ചിനീയറുടെ മൊബൈൽ മറവി മൂലം രണ്ട് മണിക്കൂർ വൈകി പുറപ്പെട്ടത്.
എയർഇന്ത്യയുടെ ബോയിങ് 787 വിമാനത്തിൽ മാർച്ച് 18നാണ് സംഭവം നടന്നത്. വിമാനം പുറപ്പെടുന്നതിന് സെക്കൻഡുകൾക്ക് മുൻപാണ്് ഗ്രൗണ്ട് ജീവനക്കാരൻ മൊബൈൽ ഫോൺ മറന്നുവച്ചത് കമാൻഡോയുടെ ശ്രദ്ധയിൽ പെടുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം പുറപ്പെടുന്നതിനായി വിമാനത്താവളത്തിലെ ടാക്‌സി ബേയിലേക്ക് എത്താൻ തുടങ്ങുന്നതിനിടെയാണ് സംഭവം. മൊബൈൽ മറന്നുവെച്ചതായി ശ്രദ്ധയിൽപ്പെട്ട കമാൻഡോ ഉടൻ തന്നെ എൻജിനീയറോട് എത്തി മൊബൈൽ ഫോൺ കൈപ്പറ്റാൻ അറിയിച്ചു.
വിമാനത്തിന്റെ ചുമതലുണ്ടായിരുന്ന കാബിൻ ക്രൂവിനോട് വാതിൽ തുറന്ന് തലയണയിൽ പൊതിഞ്ഞ് ഭദ്രമായി വച്ചിരുന്ന ഫോൺ താഴേക്ക് എറിഞ്ഞു കൊടുക്കാൻ കമാൻഡർ നിർദ്ദേശിച്ചു. ഇതിനായി വാതിൽ റീസൈക്കിൾ ചെയ്യാനും നിർദ്ദേശിച്ചു. ഇതാണ് പുലിവാലായത്.
വിമാനതിൽ വാതിൽ റീസൈക്കിൾ എന്നത് അടിയന്തരഘട്ടങ്ങളിൽ മാത്രം ചെയ്യുന്നതാണ്. സധാരണ വിമാനത്തിന്റെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്ന തരത്തിലോ അല്ലാതെയോ പ്രവർത്തിക്കുന്ന തരത്തിലായിരിക്കും സംവിധാനം ചെയ്തിരിക്കുക. വിമാനം പുറപ്പെടുന്നതിന് മുൻപ് മാനുവൽ മോദിലോ അല്ലെങ്കിൽ സ്വയം അടയുന്ന സംവിധാനം (ഓട്ടോമറ്റിക് അല്ലെങ്കിൽ ആംഡ് മോഡ്) പ്രവർത്തിപ്പിക്കാനോ ആണ് കമാൻഡർ നിർദ്ദേശം നൽകുക.
എന്നാൽ, കമാൻഡറുടെ നിർദ്ദേശം എത്തിയപ്പോൾ പരിഭ്രാന്തയായ കാബിൻ ക്രൂ വാതിൽ, മാനുവൽ മോദിലേക്ക് മാറ്റാൻ മറന്നുപോയി. ഇതോടെ ആംഡ് മോദിൽ നിന്ന് തന്നെ വിമാനത്തിന്റെ വാതിൽ തുറന്നു. അടിയന്തര ഒഴിപ്പിക്കൽ ഘട്ടങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ വാതിൽ തുറക്കാറുള്ളത്. വിമാനത്തിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർക്ക് നിരങ്ങി താഴേക്കിറങ്ങി രക്ഷപ്പെടുന്നതിനുള്ള പ്‌ളാറ്റ്‌ഫോമും തയ്യാറായി. ആറ് സെക്കൻഡിനുള്ളിൽ തന്നെ ഈ പ്രക്രിയ പൂർത്തിയായി. എന്നാൽ, തലയണയിൽ പൊതിഞ്ഞ മൊബൈൽ ഫോണും പിടിച്ച് കാബിൻ ക്രൂ മാത്രമാണ് വാതിൽക്കൽ ഉണ്ടായിരുന്നത്. ഇതോടെ ഗ്രൗണ്ട് എഞ്ചിനീയറുടെ അനാസ്ഥ മൂലം രണ്ട് മണിക്കൂർ പുറപ്പെടേണ്ട വിമാനം പുറപ്പെട്ടപ്പോൾ മണി 3.46 ആയി.
മാനുവൽ മോദിലേക്ക് മാറ്റിയില്ലെങ്കിൽ പുറത്തേക്ക് വരുന്ന പ്‌ളാറ്റ്‌ഫോം കാർഗോ കംപാർട്ട്‌മെന്റിൽ പൂർവാവസ്ഥയിൽ എത്തിക്കണമെങ്കിൽ എൻജിനീയറിങ് വിഭാഗം തന്നെ വേണം. തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് പ്‌ളാറ്റ്‌ഫോം പൂർവാവസ്ഥയിൽ എത്തിച്ചത്.