- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി 9.10-ന് പുറപ്പടേണ്ട വിമാനം യാത്ര തിരിച്ചത് 27 മണിക്കൂർ കഴിഞ്ഞ്; കുട്ടികൾക്ക് പോലും ഭക്ഷണം നൽകാതെ എയർ ഇന്ത്യ അധികൃതരുടെ ക്രൂരത; യാത്രക്കാർ കിടന്നത് എയർപോർട്ടിലെ വെറും തറയിൽ; ജീവനക്കാരുടെ പ്രതിഷേധങ്ങൾക്കും വില കൽപ്പിക്കാതെ അധികൃതർ; അബുദാബി - തിരുവനന്തപുരം വിമാനത്തിൽ പോകാനായി നിന്നവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിത പർവ്വം
അബുദാബി: ഒരു ദുരിത പർവ്വമാണ് അബുദാബി-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനായി കാത്തിരുന്നവർക്ക് അനുഭവിക്കേണ്ടി വന്നത്. 30-ന് രാത്രി 9.10-ന് 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് 27 മണിക്കൂർ താമസിച്ച് യാത്ര തുടങ്ങിയത്. ഒരു ദിവസം മുഴുവനായി കുട്ടികൾ അടക്കമുള്ളവരെയാണ് എയർ ഇന്ത്യ ഇത്തരം അവസ്ഥയിലേക്ക് തള്ളി വിട്ടത്. 9.10-ന് പോകേണ്ട വിമാനം രാത്രി 11.55-നുമാത്രമേ പുറപ്പെടുകയുള്ളൂവെന്നാണ് കമ്പനി ആദ്യം അറിയിച്ചത്. അത് കണക്കാക്കി ഈ സമയത്താണ് എല്ലാ യാത്രക്കാരും എത്തിയത്. എന്നാൽ ഇവരെയെല്ലാം ബുദ്ധിമുട്ടിച്ച് വിമാനം വീണ്ടും താമസിക്കുമെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് ഈ യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയിരുത്തുകയായിരുന്നു. ഇവർ പുലർച്ചെ ഒന്നര വരെ വിമാനത്തിൽ കാത്തിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞ് വിമാനം പുറപ്പെടാൻ താമസിക്കുമെന്നും വിമാനത്തിന് സാങ്കേതിക തകരാറാണ് എന്നും എയർ ഇന്ത്യ അധികൃതർ അറിയിക്കുകയായിരുന്നു. പിന്നീട് അതികൃതർ യാത്രക്കാരെ തിരിഞ്ഞ് നോക്കിയില്ല, ശനിയാഴ്ച രാവിലെ ആയിട്ടും ഒരു വിവരവും ലഭിക്
അബുദാബി: ഒരു ദുരിത പർവ്വമാണ് അബുദാബി-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനായി കാത്തിരുന്നവർക്ക് അനുഭവിക്കേണ്ടി വന്നത്. 30-ന് രാത്രി 9.10-ന് 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് 27 മണിക്കൂർ താമസിച്ച് യാത്ര തുടങ്ങിയത്. ഒരു ദിവസം മുഴുവനായി കുട്ടികൾ അടക്കമുള്ളവരെയാണ് എയർ ഇന്ത്യ ഇത്തരം അവസ്ഥയിലേക്ക് തള്ളി വിട്ടത്.
9.10-ന് പോകേണ്ട വിമാനം രാത്രി 11.55-നുമാത്രമേ പുറപ്പെടുകയുള്ളൂവെന്നാണ് കമ്പനി ആദ്യം അറിയിച്ചത്. അത് കണക്കാക്കി ഈ സമയത്താണ് എല്ലാ യാത്രക്കാരും എത്തിയത്. എന്നാൽ ഇവരെയെല്ലാം ബുദ്ധിമുട്ടിച്ച് വിമാനം വീണ്ടും താമസിക്കുമെന്ന് അറിയിക്കുകയായിരുന്നു.
പിന്നീട് ഈ യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയിരുത്തുകയായിരുന്നു. ഇവർ പുലർച്ചെ ഒന്നര വരെ വിമാനത്തിൽ കാത്തിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞ് വിമാനം പുറപ്പെടാൻ താമസിക്കുമെന്നും വിമാനത്തിന് സാങ്കേതിക തകരാറാണ് എന്നും എയർ ഇന്ത്യ അധികൃതർ അറിയിക്കുകയായിരുന്നു. പിന്നീട് അതികൃതർ യാത്രക്കാരെ തിരിഞ്ഞ് നോക്കിയില്ല, ശനിയാഴ്ച രാവിലെ ആയിട്ടും ഒരു വിവരവും ലഭിക്കാത്തതോടെ എയർ ഇന്ത്യ അധികൃതരോട് യാത്രക്കാർ പരാതിയുമായി ചെല്ലുകയായിരുന്നു.
എന്നാൽ എയർ ഇന്ത്യ അധികൃതർ കൈമലർത്തുക മാത്രമാണ് ചെയ്തത്. പിന്നീട് നിരന്തരമായി യാത്രക്കാർ എയർ ഇന്ത്യ അധികൃതരെ കണ്ട് പരാതി അറിയിച്ചതോടെ പുറത്തുള്ള ഹോട്ടലിലേക്ക് മാറ്റാം എന്ന് അറിയിക്കുകയായിരുന്നു. എന്നാൽ വിസകഴിഞ്ഞ് മടങ്ങുന്നവരും വിസിറ്റ് വിസയിൽ വന്നവരുമായി നാല്പതോളം യാത്രക്കാർ വേറെയുമുണ്ടായിരുന്നതിനാൽ അവർക്ക് പുറത്ത് പോവാൻ സാധിക്കില്ലായിരുന്നു. ഇവരെ എയർ ഇന്ത്യ അധികൃതർ തിരിഞ്ഞ് നോക്കിയില്ല.
ഒടുവിൽ എല്ലാവരും വിമാനത്താവളത്തിന്റെ ലോബിയിൽ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു. ഇതിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. കുട്ടികൾക്കോ സ്ത്രീകൾക്കോ ആവശ്യമായ ഭക്ഷണം നൽകുന്ന കാര്യത്തിലും എയർഇന്ത്യ നിരുത്തരവാദിത്വം കാണിക്കുകയായിരുന്നു. ഇവർക്ക് ഭക്ഷണമോ ആവശ്യമായ മറ്റ് സൗകര്യങ്ങളോ നൽകുന്നതിലും കമ്പനി വിമുഖത കാണിച്ചു. ഒടുവിൽ യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് ഒരു ചെറിയ ബർഗറും ജ്യൂസും രാവിലെയും ഉച്ചയ്ക്കും നൽകി. വൈകീട്ടും ഇതുമാത്രമാണ് ഭക്ഷണമായി ലഭിച്ചത്.
ജോലിമതിയാക്കിയും വിസ കഴിഞ്ഞും മറ്റും പോകുന്ന യാത്രക്കാരുടെ കൈയിൽ ആവശ്യത്തിന് പണം ഇല്ലാതിരുന്നതിനാൽ ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പലരും ഉണ്ടായിരുന്നത്. യാത്രികർ പരസ്പരം സഹായിച്ചതിനാൽ മാത്രമാണ് മറ്റ് പലർക്കും ആവശ്യമുള്ള ഭക്ഷണവും വെള്ളവും ലഭിച്ചത്.
വിശന്നുകരഞ്ഞ ചെറിയ കുട്ടികൾക്ക് ആവശ്യമായ ബേബിഫുഡ് ലഭ്യമാക്കാൻ പോലും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയ്യാറായിരുന്നില്ല. അത് പോലെത്തന്നെ രാത്രി കിടക്കാനാവശ്യമായ സൗകര്യവും അവർനൽകിയില്ല. വെറും നിലത്തായിരുന്നു കുഞ്ഞു കുട്ടികൾ അടക്കമുള്ളവർ കിടന്നത്. തണുപ്പകറ്റാൻ ഒരു പുതപ്പുകൾ നൽകാൻ പോലും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയ്യാറായില്ല.
ഒടുവിൽ ശനിയാഴ്ച 9.10ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഈ 156 ആളുകളെയും കയറ്റിവിട്ടതിനുശേഷംമാത്രമേ ശനിയാഴ്ച ബുക്ക് ചെയ്തവർക്ക് യാത്രാനുമതി നൽകുകയുള്ളൂവെന്ന ഉറപ്പ് വിമാനത്താവളത്തിലെ പൊലീസ് മേധാവിയിൽനിന്ന് രാത്രി എട്ടരയ്ക്ക് ലഭിച്ചതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.