- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തി എയർ ഇന്ത്യാ എക്സ്‌പ്രസ്; കോഴിക്കോട്-കുവൈറ്റ് സെക്ടറിൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ കൂടി
കുവൈറ്റ്: പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളുമായി എയർ ഇന്ത്യാ എക്സ്‌പ്രസ്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവ്വീസുകൾ ആരംഭിക്കുവാൻ തീരുമാനമായി. നിലവിലുള്ള മൂന്ന് സർവ്വീസുകൾക്കു പുറമെ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ കൂടിയാണ് കോഴിക്കോട്-കുവൈറ്റ് സെക്ടറിൽ ആരംഭിക്കുന്നത്. മാർച്ച് അവസാനം മുതൽ ആരംഭിക്കുന്
കുവൈറ്റ്: പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളുമായി എയർ ഇന്ത്യാ എക്സ്‌പ്രസ്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവ്വീസുകൾ ആരംഭിക്കുവാൻ തീരുമാനമായി. നിലവിലുള്ള മൂന്ന് സർവ്വീസുകൾക്കു പുറമെ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ കൂടിയാണ് കോഴിക്കോട്-കുവൈറ്റ് സെക്ടറിൽ ആരംഭിക്കുന്നത്. മാർച്ച് അവസാനം മുതൽ ആരംഭിക്കുന്ന സമ്മർ ഷെഡ്യൂളിലായിരിക്കും ഈ സർവ്വീസുകൾ ഉൾപ്പെടുത്തുക.
ഇതിനു പുറമെ കോഴിക്കോട് നിന്നും ബഹ്‌റിൻ, ദോഹ സർവ്വീസുകളിലും രണ്ടും നോൺസ്‌റ്റോപ്പ് സർവ്വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. കൊച്ചി-ദമാം സർവ്വീസുകളിലും നോൺസ്‌റ്റോപ്പ് സർവ്വീസുകൾ ആരംഭിക്കും. ഇതോടെ കോഴിക്കോട്-ദുബായ് റൂട്ടിൽ ദിവസവും രണ്ട് സർവ്വീസുകളാണ് ഉണ്ടാവുക. റാസൽഖൈമയിലേക്ക് ആഴ്ചയിൽ നാലു സർവ്വീസുകളും തുടങ്ങും. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മടങ്ങിവരുന്ന യാത്രക്കാരുടെ ബാഗേജ് പരിധി 30 കിഗ്രാമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.