- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബവുമൊന്നിച്ച് നാട്ടിലേക്ക് പോകാനിരിക്കുന്നവർക്ക് എയർ ഇന്ത്യ എകസ്പ്രസിന്റെ ഇരുട്ടടി; ഏപ്രിൽ മുതൽ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്
സലാല: കുടുംബം ഒരുമിച്ച് നാട്ടിൽ പോയി തിരിച്ചുവരുന്നതോടെ കീശ കാലിയാകുന്ന തരത്തിലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യയുടെ ഇരുട്ടടി. എയർ ഇന്ത്യ എക്സ്‌പ്രസ് കേരളത്തിലേക്ക് ഏപ്രിൽ മുതലുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചതാണ് നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ മ
സലാല: കുടുംബം ഒരുമിച്ച് നാട്ടിൽ പോയി തിരിച്ചുവരുന്നതോടെ കീശ കാലിയാകുന്ന തരത്തിലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യയുടെ ഇരുട്ടടി. എയർ ഇന്ത്യ എക്സ്‌പ്രസ് കേരളത്തിലേക്ക് ഏപ്രിൽ മുതലുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചതാണ് നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ മൂന്നു വിമാനത്താവള ങ്ങളിലേക്കും വൻ തുകയാണ് ഇവർ ടിക്കറ്റ് നിരക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. മസ്‌കത്തിൽ നിന്ന് ജൂണിലെ ടിക്കറ്റ് നിരക്കാണ് ഏറ്റവുമധികമായി രേഖപ്പെടുത്തിയിരിക്കു ന്നത്.
ജൂൺ ആദ്യവാരം മുതൽ കോഴിക്കോടിന് 98 റിയാലാണ് വൺവേ നിരക്ക്. റിട്ടേൺ ടിക്കറ്റിന് 160 മുതൽ 170 റിയാൽ വരെ വേണ്ടിവരും. കഴിഞ്ഞ വർഷം 65 മുതൽ 70 റിയാൽ വരെയായിരുന്നു ഓപണിങ് സമയത്തെ വൺവേ ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്ക് ജൂൺ 10 വരെ 84 റിയാലും പിന്നെ 98 റിയാലുമാണ് വൺവേ നിരക്കുകൾ. റിട്ടേൺ ടിക്കറ്റ് ആണെങ്കിൽ ഇത് യഥാക്രമം 150ഉം 170 ഉം റിയാൽ വരെയാകും. തിരുവനന്തപുരത്തേക്കാണെങ്കിൽ 93 റിയാലാണ് ജൂണിലെ ശരാശരി നിരക്ക്. റിട്ടേൺ ടിക്കറ്റ്ആണെങ്കിൽ ഇത് 165നും 170 റിയാലിനുമിടയിൽ ആകും. സാധാരണ കുറഞ്ഞ നിരക്കുകൾ കണ്ടുവരുന്ന മാർച്ചിലും വർധിച്ച നിരക്കായ 80 റിയാലാണ് എക്സ്‌പ്രസ് വെബ്‌സൈറ്റിൽ കാണിച്ചിട്ടുള്ളത്.
സലാലയിൽ നിന്ന് ജൂൺ ആദ്യത്തിൽ കോഴിക്കോട്ടേക്ക് 140 റിയാലാണ് വൺവേ നിരക്ക് . റിട്ടേൺ ടിക്കറ്റിന് 240 റിയാലോളം
വരും. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 110 വീതമാണ് ചാർജ്. സാധാരണ നിരക്ക് കുറയാറുള്ള സീസണല്ലാത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലും ഈ വർഷം വലിയ നിരക്കാണുള്ളത്.മറ്റ് ബജറ്റ് എയർ ലൈനുകൾ സർവീസ് നടത്തുന്ന മസ്‌കത്തിൽ നിന്ന് കേരളത്തിലേക്ക് ഓഫ് സീസണിൽ 40 റിയാൽ ടിക്കറ്റ് ചാർജുള്ളപ്പോൾ സലാലയിൽ നിന്ന് 100 റിയാലോളമാണ് നിരക്ക്.
ഖത്തർ എയർവേസ് അടക്കം വിമാനക്കമ്പനികൾക്ക് മസ്‌കത്തിൽ നിന്ന് എക്സ്‌പ്രസിനേക്കാൾ കുറഞ്ഞ നിരക്ക് നൽകിയാൽ മതിയെന്നതുകൊണ്ട് തന്നെ പല പ്രവാസികളും ഖത്തർ എയർവേസ് അടക്കം മറ്റു വിമാനക്കമ്പനികളുടെ ടിക്കറ്റെ ടുക്കാൻ തയ്യാറെടുക്കുകയാണ്.135 മുതൽ 140 റിയാൽ വരെയാണ് റിട്ടേൺ ടിക്കറ്റടക്കം ഖത്തർ എയർവേസിന്റെ നിരക്ക്.