ന്യൂഡൽഹി: എയർ ഇന്ത്യ വണ്ണിൽ ഉദ്ഘാടന പറക്കൽ നടത്തി രാഷ്ട്രപതി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകൾക്കായി യുഎസിൽനിന്നു വാങ്ങിയ ബോയിങ് 777 വിമാനമാണ് (എയർ ഇന്ത്യ വൺ) രാഷ്ട്രപതിയും പത്‌നിയുമായി ഉദ്ഘാടന പറക്കൽ നടത്തിയത്.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഭാര്യ സവിത എന്നിവരുമായി ഇന്നലെ രാവിലെ വിമാനം ഡൽഹിയിൽ നിന്നു ചെന്നൈക്കു പറന്നു. മിസൈൽ സുരക്ഷാ കവചം ഉൾപ്പെടെ സജ്ജമാക്കിയ വിമാനമാണിത്. ചെന്നൈയിൽ നിന്ന് രാവിലെ പത്തരയോടെ അദ്ദേഹം ആന്ധ്രയിലെ തിരുപ്പതിയിലേക്കു പറന്നു.