ന്ത്യയുടെ ഐടി നഗരമായ ബംഗളൂരുവിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്ക് ദീർഘദൂര വുമാന സർവ്വീസ് ആരംഭിക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ നിന്നു സാൻഫ്രാൻസിസ്‌കോയിലേക്ക് 17-18 മണിക്കൂറുകൾ കൊണ്ട് എത്താം. എയർഇന്ത്യ വക്താവ് മാദ്ധ്യമങ്ങളുമായി പങ്ക് വെയ്ക്കുന്ന വിവരപ്രകാരം ബംഗളുരുവോ ഡൽഹിയോ ആയിരിക്കും ഇന്ത്യയിൽ നിന്ന് സേവനം ആരംഭിക്കുന്നതിന് തിരഞ്ഞെടുക്കുന്നത്.

നരേന്ദ്രമോദിയുടെ സിലിക്കൺ വാലി സന്ദർശനത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകു മെന്നാണ് റിപ്പോർട്ടുകൾ. 14000കിലോമീറ്ററുകൾ മറികടന്നാണ് ഇരു നഗരങ്ങളും തമ്മിൽ നേരിട്ടൊരു ബന്ധത്തിനു ശ്രമിക്കുന്നത്. ബോയിങ് 777200 ലോങ് റേഞ്ച് എയർക്രാഫ്റ്റുകളാകും സർവീസന് ഉപയോഗിക്കുക.

നിലവിൽ ക്വണ്ടാസാണ് ആണ് ഏറ്റവും ദൈർഘ്യമുള്ള നോൺസ്റ്റോപ് യാത്ര നടത്തുന്നത് . 13730 കിലോമീറ്റർ ദൂരം പിന്നിട്ട് സിഡ്‌നിയിൽ നിന്ന് യുഎസിലുള്ള ഡലാസ്‌ഫോർത്ത് വർത്തിലേക്കുള്ളതാണ് ഈ റൂട്ട്. എന്നാൽ അടുത്ത വർഷം മുതൽ ക്വണ്ടാസിനും ഈ സ്ഥാനം നഷ്ടമാവും എമിറേറ്റ്‌സാണ് ഇതോടെ മുന്നിൽ വരുന്നത്. ദുബായ്ക്കും പനാമ സിറ്റിക്കും ഇടയിൽ ഇവർ സർവീസ് ആരംഭിക്കുന്നതോടെ പിന്നിടാൻ പോകുന്നത് 13760 കിലോമീറ്ററാണ്.

ഇത് കൂടാതെ ലണ്ടൻഅഹമ്മദാബാദ് നേരിട്ടുള്ള സർവീസിനും ആലോചനയുണ്ട്. ഇരു നഗരങ്ങൾക്കും ഇടയിൽ യാത്രകൾക്ക് ആവശ്യക്കാർ ഏറെയുള്ളതാണിതിന് കാരണം. അടുത്തവർഷം ഫെബ്രുവരിയിൽ തന്നെ എമിറേറ്റ്‌സ് സർവീസ് ആരംഭിക്കുന്നുണ്ട്. എന്നാൽ ഇറാഖ്, സിറിയ യുദ്ധമേഖല ഒഴിവാക്കുന്നതിന് പാതയിൽ ചിലമാറ്റങ്ങൾ ആവശ്യമായി വരും. എങ്കിൽ കൂടിയും എയർ ഇന്ത്യയുടെ മുന്നോട്ട് വച്ച യാത്രാ ദൂരത്തെ മറികടക്കുന്നതാവില്ല എമിറേറ്റ്‌സിന്റെ സർവീസ് .

ഇന്ത്യയും സാൻഫ്രാൻസിസ്‌കോയും തമ്മിൽ നേരിട്ടുള്ള വിമാന ബന്ധം ഇതുവരെയില്ല. ഇരുമേഖലയും സൈബർഹബുകളാണെങ്കിലും അവ പ്രയോജനപ്പെടുത്താവുന്ന വിധം വിമാന സർവീസില്ല. വടക്കൻ കാലിഫോർണിയയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാർക്ക് പുതിയ റൂട്ട് ഉപകരിക്കുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ യാത്രാ ദൈർഘ്യം സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതിനിടെ സിംഗപ്പൂർ എയർലൈൻ 19 മണിക്കൂർ നീളുന്ന സിംഗപ്പൂർന്യൂയോർക്ക് സർവീസ് വീണ്ടും കൊണ്ട് വരുന്നതായും അഭ്യൂഹങ്ങളുണ്ട്.

ലുഫ്താന, ബ്രിട്ടീഷ് എയർവെയ്‌സ്, എന്നിവയാണ് ഇപ്പോൾ പ്രധാനമായും ബാംഗളൂരിനും സാൻഫ്രാൻസിസ്‌കോയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്നത്. ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, ഹോങ് കോങ്, ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിർത്തി 20 മണിക്കൂറുളാണ് ഈ യാത്രയ്ക്കായി വേണ്ടി വരുന്ന സമയം.