കുവൈറ്റ്: എയർഇന്ത്യ എക്‌സ്പ്രസ് നിർത്തലാക്കിയ കുവൈറ്റ്- മംഗലാപുരം സർവീസ് ഈ വർഷം പുനഃരാരംഭിക്കും. ഒക്ടോബർ 27ന് പുനഃരാരംഭിക്കുന്ന സർവീസ് തുടക്കത്തിൽ മൂന്നു ദിവസമായിരിക്കും. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലാണ് മംഗലാപുരത്തു നിന്ന് കുവൈറ്റിലേക്ക് എയർ ഇന്ത്യ നേരിട്ടു വിമാന സർവീസ് നടത്തുക.

മംഗലാപുരത്തുനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം ബഹ്‌റൈൻ വഴി 11.15നാണ് കുവൈത്തിലത്തെുക. തിരിച്ച് ഉച്ചക്ക് 12.15ന് കുവത്തെിൽനിന്ന് പുറപ്പെട്ട് രാത്രി 19.25ന് മംഗലാപുരത്തത്തെും. തിരിച്ചുള്ള സർവീസ് കുവൈത്തിൽനിന്ന് നേരിട്ട് മംഗലാപുരത്തേക്കാണ്.
ഫെബ്രുവരിയിലാണ് മംഗലാപുരത്തു നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള സർവീസ് എയർ ഇന്ത്യ നിർത്തലാക്കിയത്. സർവീസ് ലാഭകരമല്ലാത്തതിനാൽ നിർത്തലാക്കുന്നു എന്നതായിരുന്നു അധികൃതരുടെ നിലപാട്. സർവീസ് നിർത്തലാക്കിയതോടെ മാസങ്ങളായി കുവൈറ്റിൽ നിന്ന് മംഗലാപുരത്തേക്ക് സർവീസുകളൊന്നുമുണ്ടായിരുന്നില്ല. എയർ ഇന്ത്യയെ കൂടാതെ മറ്റു വിമാനകമ്പനികളൊന്നും ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നില്ല.

തുടർന്ന് ഈ റൂട്ടിൽ യാത്ര ദുരിതമായതോടെ പ്രവാസികളുടെ നിരവധി സംഘടന ഉന്നത ഉദ്യോഗസ്ഥരെ കണ്ട് നിവേദനം നൽകിയതിനെത്തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.