- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് മാത്രമല്ല തൊഴിൽ അന്വേഷിക്കുന്നവർക്കും എയർ ഇന്ത്യയെ കണ്ടുകൂടാ; 197 പൈലറ്റുമാരെ നിയമിക്കാൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തിയപ്പോൾ എത്തിച്ചേർന്നത് ഒരേ ഒരാൾ!
പൈലറ്റ് പണി പഠിച്ചെങ്കിലും തൊഴിലൊന്നുമില്ലാതെ വീട്ടിലിരുന്നാലും എയർ ഇന്ത്യയിലെ ജോലി വേണ്ടേ വേണ്ടെന്ന ലൈനാണ് പൈലറ്റ് ഉദ്യോഗാർത്ഥികൾക്കുള്ളത്. യാത്രക്കാർക്ക് മാത്രമല്ല തൊഴിൽ അന്വേഷിക്കുന്നവർക്കും എയർ ഇന്ത്യ ചതുർത്ഥിയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 197 പൈലറ്റുമാരുടെ ഒഴിവുകൾ നികത്താൻ എയർ ഇന്ത്യ നടത്തിയ ഇന്റർ
പൈലറ്റ് പണി പഠിച്ചെങ്കിലും തൊഴിലൊന്നുമില്ലാതെ വീട്ടിലിരുന്നാലും എയർ ഇന്ത്യയിലെ ജോലി വേണ്ടേ വേണ്ടെന്ന ലൈനാണ് പൈലറ്റ് ഉദ്യോഗാർത്ഥികൾക്കുള്ളത്. യാത്രക്കാർക്ക് മാത്രമല്ല തൊഴിൽ അന്വേഷിക്കുന്നവർക്കും എയർ ഇന്ത്യ ചതുർത്ഥിയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 197 പൈലറ്റുമാരുടെ ഒഴിവുകൾ നികത്താൻ എയർ ഇന്ത്യ നടത്തിയ ഇന്റർവ്യൂവിന് എത്തിയത് ഒരേ ഒരാൾ മാത്രമാണത്രെ!!
ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹൈദ്രബാദിൽ വച്ചായിരുന്നു എയർ ഇന്ത്യ പൈലറ്റുമാർക്കുള്ള ഇന്റർവ്യൂ നടത്തിയിരുന്നത്. കമാൻഡർ, ഫസ്റ്റ് ഓഫീസകർ(സഹപൈലറ്റ്) എന്നീ തസ്തികകൾക്ക് വേണ്ടിയുള്ള ഇന്റവ്യൂവിൽ പൈലറ്റ് തസ്തികയിലേക്ക് മാത്രമാണ് ഒരാളെത്തിയത്. എന്നാൽ കമാൻഡർ തസ്തികയിലേക്ക് ആരുമെത്തിയില്ലെന്നാണ് എയർ ഇന്ത്യ വക്താവ് അറിയിക്കുന്നത്.
എയർ ഇന്ത്യ നടത്തിയ ഒരു വാക്ക് ഇൻ ഇന്റർവ്യൂ ഇത്തരത്തിൽ അമ്പേ പരാജയപ്പെടുന്നത് സമീപകാലത്ത് ഇതാദ്യമായാണെന്നാണ് ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്. ഉദ്യോഗാർത്ഥികളെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കാമെന്ന ആഗ്രഹത്തോടെ തയ്യാറായി വന്ന ഇന്റർവ്യൂ ബോർഡിലെ എയർ ഇന്ത്യ ഓഫീസർമാരും പുറത്ത് നിന്നുള്ള വിദഗ്ധന്മാരും ഇളിഭ്യരായി മടങ്ങേണ്ടി വരികയും ചെയ്തു. ബോർഡംഗങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു തങ്ങിയിരുന്നതെന്നും ഒരാളെ ഇന്റർവ്യൂ ചെയ്യാൻ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പൊടിഞ്ഞുവെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.
സാധാരണയായി അപേക്ഷകൾ എയർ ഇന്ത്യ ഓൺലൈനായാണ് ക്ഷണിക്കാറുള്ളതെന്നും അപേക്ഷകർ ഉണ്ടെങ്കിൽ മാത്രമെ ബോർഡംഗങ്ങൾ ഇന്റർവ്യൂവിനായി എത്താറുള്ളുവെന്നും മറ്റൊരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറയുന്നു. ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് ഇതിനെക്കുറിച്ച് ഒരു മുതിർന്ന പൈലറ്റ് പ്രതികരിച്ചിരിക്കുന്നത്. പൈലറ്റുമാരെ നേരിട്ട് ഹയർ ചെയ്യുന്നതിനുള്ള നീക്കത്തിനെതിരെ അടുത്തിടെ എയർ ഇന്ത്യ പൈലറ്റ് യൂണിയൻ രംഗത്തെത്തിയിരുന്നു. ഇതിലൂടെ ഈ രംഗത്ത് അസ്വസ്ഥതയുണ്ടാകുമെന്ന മുന്നറിയിപ്പും അവർ നൽകിയിരുന്നു.