- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സർവീസില്ലെന്ന് എയർ ഇന്ത്യ; നടപടി യുഎഇ സർക്കാറിന്റെ യാത്രാ നിയന്ത്രണങ്ങൾ കാരണം; കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലഭ്യമാക്കും
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ അന്വേഷണങ്ങൾക്കുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 23 മുതൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശനാനുമതി നൽകിയതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികൾ ഇതോടെ വീണ്ടും ആശങ്കയിലാണ്.
യുഎഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ കാരണം ജൂലൈ ആറ് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസുകളുണ്ടാകില്ലെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് വരാമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് സർവീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് എയർലൈൻസും അറിയിച്ചു. ചില വിമാനക്കമ്പനികൾ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിർത്തിവെച്ചു.
മറുനാടന് മലയാളി ബ്യൂറോ