- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ നിന്ന് മലബാറിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കുന്നു
മുംബൈ: മുംബൈയിൽ നിന്ന് കരിപ്പൂർ, മംഗലാപുരം സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കി. മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ് എയർ ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. അതേസമയം എയർ ഇന്ത്യയുടെ ഈ തീരുമാനം സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് യാത്രക്കാർ ആരോപിക്കുമ്പോൾ, രാജ്യാന്തര സർവീസ് വിപ
മുംബൈ: മുംബൈയിൽ നിന്ന് കരിപ്പൂർ, മംഗലാപുരം സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കി. മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ് എയർ ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. അതേസമയം എയർ ഇന്ത്യയുടെ ഈ തീരുമാനം സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് യാത്രക്കാർ ആരോപിക്കുമ്പോൾ, രാജ്യാന്തര സർവീസ് വിപുലമാക്കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
മുംബൈ-കരിപ്പൂർ സെക്ടറിലെ തിങ്കൾ, ബുധൻ ദിവസങ്ങളിലെ സർവീസ് നാളെ മുതൽ നിർത്തുന്നതായി അംഗീകൃത വിമാന ടിക്കറ്റിങ് ഏജൻസികളെ കമ്പനി അറിയിക്കുകയായിരുന്നു. താരതമ്യേന കുറഞ്ഞ നിരക്കുള്ള എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നതോടെ ഇനി യാത്രക്കാർക്ക് പൊള്ളുന്ന യാത്രാ നിരക്കുള്ള സ്വകാര്യ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട ഗതികേടാണ്. കുറഞ്ഞ നിരക്കിൽ മുംബൈ-കരിപ്പൂർ സർവീസ് നടത്തിയിരുന്നത് എയർ ഇന്ത്യ എക്സ്‌പ്രസ് മാത്രമാണ്.
സീസൺ അനുസരിച്ച് 3500നും എണ്ണായിരത്തിനും ഇടയ്ക്കായിരുന്നു എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ടിക്കറ്റ് നിരക്ക്. അതേസമയം ദിവസേന ഈ സെക്ടറിൽ നേരിട്ട് സർവീസ് നടത്തുന്ന ജെറ്റ് എയർവേസിന്റെ ടിക്കറ്റ് നിരക്ക് 8,800 രൂപയാണ് തുടക്കം. മുംബൈയിൽ നിന്ന് കോയമ്പത്തൂർ വഴി കരിപ്പൂരിലേക്ക് ദിവസേന സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്കും ഏഴായിരത്തിനും എണ്ണായിരത്തിനും ഇടയിലാണ്. ജെറ്റ് എയർവേസിൽ മുംബൈ-കരിപ്പൂർ ടിക്കറ്റ് 3500 രൂപയ്ക്ക് ലഭിക്കണമെങ്കിൽ മൂന്നു മാസം മുമ്പ് ബുക്ക് ചെയ്യണം.
മുംബൈ-കരിപ്പൂർ സെക്ടറിലെ യാത്രക്കാർ കൂടുതലായും ആശ്രയിച്ചിരുന്നത് എയർ ഇന്ത്യയെയാണ്. ഈ സെക്ടറിൽ മിക്കവാറും ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞിരുന്നതായി ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. മുംബൈ-കരിപ്പൂർ സെക്ടറിനൊപ്പം മുംബൈ- മാംഗളൂരു സെക്ടറിലെ സർവീസും നിർത്തലാക്കി. എന്നാൽ കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്കുള്ള സർവീസുകൾ തുടരും.