- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നാലു പ്രധാന ആഭ്യന്തര റൂട്ടുകളിൽ എയർ ഇന്ത്യ ടിക്കറ്റ് നിരക്കു കുറയ്ക്കും; രാജധാനി എക്സ്പ്രസിലെ സെക്കൻഡ് എസിക്കു തുല്യമാക്കും: നടപടി സ്വകാര്യ കമ്പനികൾ അവസാന നിമിഷം ടിക്കറ്റ് നിരക്കു കൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ
ന്യൂഡൽഹി: ആഭ്യന്തര സർവീസുകളിൽ നിരക്കു കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. നാലു പ്രധാന റൂട്ടുകളിലാണ് ടിക്കറ്റ് നിരക്കു കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. രാജധാനി എക്സ്പ്രസ് ട്രെയിനിലെ സെക്കന്റ് ടയർ എ.സി ക്ലാസിനുള്ള നിരക്കിനൊപ്പമാക്കാനാണു തീരുമാനം. ഡൽഹി - മുംബൈ, ഡൽഹി - ചെന്നൈ, ഡൽഹി - കൊൽക്കത്ത, ഡൽഹി - ബംഗളൂരു എന്നീ നാല് റൂട്ടുകളിലാണ് ടിക്കറ്റ് നിരക്ക് കുറക്കുന്നത്. അവസാനനിമിഷം ടിക്കറ്റ് നിരക്ക് കുതിച്ചു കയറുന്നതിനാൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടിയെന്ന് എയർ ഇന്ത്യ ചെയർമാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വരെയാണ് ഇളവ് ലഭിക്കുക. നിലവിൽ ഡൽഹി - മുംബൈ: 2870, ഡൽഹി - ചെന്നൈ : 3905, ഡൽഹി - കൊൽക്കത്ത: 2890, ഡൽഹി - ബംഗളൂരു: 4,095 എന്നിങ്ങനെയാണ് രാജധാനി സെക്കന്റ് ടയർ എ.സി നിരക്കുകൾ. ടിക്കറ്റ് നിരക്ക് കുറക്കുന്നതിലൂടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കും യാത്രക്കാരെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ. അവസാന മിനിറ്റ് ബുക്കിംഗുകൾക്
ന്യൂഡൽഹി: ആഭ്യന്തര സർവീസുകളിൽ നിരക്കു കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. നാലു പ്രധാന റൂട്ടുകളിലാണ് ടിക്കറ്റ് നിരക്കു കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
രാജധാനി എക്സ്പ്രസ് ട്രെയിനിലെ സെക്കന്റ് ടയർ എ.സി ക്ലാസിനുള്ള നിരക്കിനൊപ്പമാക്കാനാണു തീരുമാനം. ഡൽഹി - മുംബൈ, ഡൽഹി - ചെന്നൈ, ഡൽഹി - കൊൽക്കത്ത, ഡൽഹി - ബംഗളൂരു എന്നീ നാല് റൂട്ടുകളിലാണ് ടിക്കറ്റ് നിരക്ക് കുറക്കുന്നത്.
അവസാനനിമിഷം ടിക്കറ്റ് നിരക്ക് കുതിച്ചു കയറുന്നതിനാൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടിയെന്ന് എയർ ഇന്ത്യ ചെയർമാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വരെയാണ് ഇളവ് ലഭിക്കുക.
നിലവിൽ ഡൽഹി - മുംബൈ: 2870, ഡൽഹി - ചെന്നൈ : 3905, ഡൽഹി - കൊൽക്കത്ത: 2890, ഡൽഹി - ബംഗളൂരു: 4,095 എന്നിങ്ങനെയാണ് രാജധാനി സെക്കന്റ് ടയർ എ.സി നിരക്കുകൾ. ടിക്കറ്റ് നിരക്ക് കുറക്കുന്നതിലൂടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കും യാത്രക്കാരെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ.
അവസാന മിനിറ്റ് ബുക്കിംഗുകൾക്ക് സ്വകാര്യ എയർലൈൻസ് കമ്പനികൾ സാധാരണ നിരക്കിൽ നിന്ന് മൂന്ന് മടങ്ങു വരെ അധികം തുക ഈടാക്കുന്നതിനിടയിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. നേരത്തെ രാജധാനിയിൽ ഫസ്റ്റ് ക്ലാസ് എ.സി ടിക്കറ്റ് ബുക്ക് ചെയ്ത് കൺഫമേഷൻ ലഭിക്കാത്തവർക്ക് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതി ഐആർസിടിസിയുമായി ചേർന്ന് എയർ ഇന്ത്യ ഒരുക്കിയിരുന്നു.