- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല! ശബരിമലയിൽ ഇനി പറന്നുള്ള നിരീക്ഷണവും; വ്യോമ-നാവികസേനയുടെ ആകാശ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി സർക്കാർ; ഹെലികോപ്റ്ററുകൾക്ക് പിന്നാലെ ഡ്രോണുകളുമെത്തും; അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഹെലിപാഡ് സജ്ജമാക്കി നിർത്താനും തീരുമാനം; പൊലീസ് പാസില്ലാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിലേക്ക് നോ എൻട്രി; ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ കെഎസ്ആർടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തി
തിരുവനന്തപുരം; മണ്ഡല മകരവിളക്ക് കാലത്തെ ശബരിമലയിലെ സുരക്ഷ ഒന്നുകൂടി ശക്തമാക്കി സർക്കാർ. സംഘർഷ സാധ്യത കണക്കിലെടുത്താണ് പുത്തൻ സുരക്ഷയും നിരീക്ഷണവും സർക്കാർ ശബരിമലയിൽ ഒരുക്കുന്നത്. മണ്ഡല മകരവിളക്ക് ഉൽസവത്തിനും അതിനുശേഷം നട തുറക്കുന്ന ദിവസങ്ങളിലും വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. സാധ്യമെങ്കിൽ മിക്ക ദിവസവും നിരീക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം.വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫീസർ പത്തനംതിട്ട ഡിസിപി ആയിരിക്കും. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആകാശ നിരീക്ഷണം നടത്തുന്നതിനായി ഡ്രോണും ഉടനെയെത്തും. ആളില്ലാത്ത ചെറുവിമാനമാണ് ഡ്രോൺ. മോണിട്ടർ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ സന്നി ധാനത്ത് എത്തിക്കഴിഞ്ഞു. ഭക്തർ ഉൾപ്പെടെ എല്ലാവർക്കും കാണത്തക്കവിധം സന്നിധാനത്തിന് സമീപമായിരിക്കും മോണിട്ടറുകൾ സ്ഥാപിക്കുക. തിരുവനന്തപുരത്തുള്ള ഏജൻസിയാണ് ഇതിന്റെ ഇൻസ്റ്റലേഷൻ ജോലികൾ നിർവഹിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് നിലയ്ക്കലി
തിരുവനന്തപുരം; മണ്ഡല മകരവിളക്ക് കാലത്തെ ശബരിമലയിലെ സുരക്ഷ ഒന്നുകൂടി ശക്തമാക്കി സർക്കാർ. സംഘർഷ സാധ്യത കണക്കിലെടുത്താണ് പുത്തൻ സുരക്ഷയും നിരീക്ഷണവും സർക്കാർ ശബരിമലയിൽ ഒരുക്കുന്നത്. മണ്ഡല മകരവിളക്ക് ഉൽസവത്തിനും അതിനുശേഷം നട തുറക്കുന്ന ദിവസങ്ങളിലും വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. സാധ്യമെങ്കിൽ മിക്ക ദിവസവും നിരീക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം.വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫീസർ പത്തനംതിട്ട ഡിസിപി ആയിരിക്കും.
സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആകാശ നിരീക്ഷണം നടത്തുന്നതിനായി ഡ്രോണും ഉടനെയെത്തും. ആളില്ലാത്ത ചെറുവിമാനമാണ് ഡ്രോൺ. മോണിട്ടർ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ സന്നി ധാനത്ത് എത്തിക്കഴിഞ്ഞു. ഭക്തർ ഉൾപ്പെടെ എല്ലാവർക്കും കാണത്തക്കവിധം സന്നിധാനത്തിന് സമീപമായിരിക്കും മോണിട്ടറുകൾ സ്ഥാപിക്കുക. തിരുവനന്തപുരത്തുള്ള ഏജൻസിയാണ് ഇതിന്റെ ഇൻസ്റ്റലേഷൻ ജോലികൾ നിർവഹിക്കുക.
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കി നിർത്തും.കൊച്ചി നേവൽ ബേസിൽ നിന്നായിരിക്കും സർവീസ്. നേവൽ ടീമിനെ ഒരു ഐപിഎസ് ഓഫിസർ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കായിരിക്കും മേൽനോട്ടം. നവംബർ 16, ഡിസംബർ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്തുന്നത്.
ഹെലികോപ്ടർ വാടകയ്‌ക്കെടുത്താണ് നിരീക്ഷണം ഏർപ്പെടുത്താൻ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ ഹെലികോപ്ടർ നിരീക്ഷണം സംബന്ധിച്ച അന്തിമ തീരുമാനം മാറ്റുകയായിരുന്നു.. കേന്ദ്ര ഏജൻസികൾ നൽകിയ മാർഗനിർദേശത്തിനനുസൃതമായിരിക്കും ആകാശനിരീക്ഷണം ഉൾപ്പെടെ ശക്തമാക്കുന്നത്. 15 ലക്ഷം രൂപയാണ് ഇതിലേക്കു ചെലവു പ്രതീക്ഷിക്കുന്നത്.
ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന നിർദേശമാണ് എതിർപ്പിനു കാരണമായത്. ചെലവാകുന്ന പണം പിന്നീട് സർക്കാർ മടക്കി നൽകാമെന്നായിരുന്നു നിർദ്ദേശം. ദേവസ്വം ബോർഡ് പണം നൽകിയില്ലെങ്കിൽ നാവികസേനയുടെ ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്ന ആലോചനയാണ്. ഇപ്പോൾ നടപ്പാകുന്നത് പൊലീസ് കമാൻഡോകളെ ഹെലികോപ്ടറിൽ നിരീക്ഷണത്തിനു വയ്ക്കാനായിരുന്നു തീരുമാനം. ക്ഷേത്രപരിസരം, വനപ്രദേശം, സമീപമുള്ള മറ്റു തീർത്ഥാടകവിശ്രമകേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. വനപ്രദേശങ്ങളിൽ പൊലീസും വനംവകുപ്പും സംയുക്ത പരിശോധന നടത്തും. വേഷംമാറിയ പൊലീസിന്റെ സാന്നിധ്യം പൂങ്കാവനത്തിൽ ഉണ്ടാകും
അതേസമയം ശബരിമലയിൽ പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും. പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്നാണ് പാസ് കൈപ്പറ്റേണ്ടത്. കൂടാതെ ഇത് വാഹനത്തിന്റെ മുകളിൽ പതിപ്പിക്കുകയും വേണം.
ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
പ്രളയത്തെ തുടർന്ന് പാർക്കിങ് മുഴുവനായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു. പാസ് പതിപ്പിക്കാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിലും മറ്റു പ്രദേശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.തീർത്ഥാടന കാലത്ത് പ്രവർത്തിക്കുന്ന കടകളിലെയും മറ്റും എല്ലാ ജോലിക്കാർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി
ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ കെഎസ്ആർടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. www.sabarimalaq.com എന്ന സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. കൂപ്പണുള്ളവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് നൽകും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽനിന്ന് കടത്തിവിടൂ.
പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാൻ കഴിയാത്ത ഈ കാർഡുള്ളവർക്കു മാത്രമേ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ നൽകൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവർ മാത്രമേ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തിലേക്കു പോകുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ദുരുപയോഗം ഒഴിവാക്കാൻ എൻട്രി കാർഡിന്റെ കൗണ്ടർ ഫോയിൽ സന്നിധാനത്തു ശേഖരിക്കും.
കാർഡ് പരിശോധിക്കാൻ പത്തു കേന്ദ്രങ്ങൾ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഒൻപത് എസ്‌ഐമാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റൽ ക്യൂ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. എസ്സിആർബി എഡിജിപിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല.