- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പറന്നുയർന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിച്ചു; ഹൈദരാബാദിലേക്കുള്ള എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ ഇറക്കി; ലാൻഡിങ് ഗിയറിൽ തകരാറെന്ന് പ്രാഥമിക നിഗമനം
മുംബൈ: ലാൻഡിങ് ഗിയറിലുണ്ടായ തകരാറിനെ തുടർന്ന് ഹൈദരാബാദിലേക്ക് പോവുന്ന എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ സാഹസികമായി ഇറക്കി. ഒരു രോഗിയും ഡോക്ടറുമടക്കം 5 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ മുംബൈ വിമാനത്താളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ഫയർ എഞ്ചിനുകളും ആംബുലൻസുകളും തയാറാക്കി നിർത്തിയിരുന്നു. ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തതിനാൽ പൈലറ്റ് ബെല്ലി ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story