- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇനിയും വിമാനത്തിൽ കയറിയിട്ടില്ലെങ്കിൽ കൊച്ചിയിൽ ചെന്നാൽ 699 രൂപയ്ക്കു പറക്കാം; 2599 കൊടുത്താൽ മലേഷ്യയിലേക്കും പോകാം: എയർ ഏഷ്യ സർവ്വ നിരക്കുകളും ഒരാഴ്ചത്തേക്കു കുറച്ചു
ഇന്ത്യയിൽ ആഭ്യന്തര വ്യോമയാന രംഗത്ത് ടിക്കറ്റ് നിരക്ക് യുദ്ധത്തിനു പുതിയ മാനം നൽകി രംഗപ്രവേശം നടത്തിയ ബജറ്റ് വിമാനമായ എയർ ഏഷ്യ വീണ്ടും കുറഞ്ഞ നിരക്കുകൾ അവതരിപ്പിച്ചു. ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്ന ഓഫർ അനുസരിച്ച് നികുതികളെല്ലാം അടക്കം 699 രൂപയുടെ വൺ വേ ഓഫറാണ് നൽകുന്നത്. ബാംഗ്ലൂർ, കൊച്ചി, ഗോവ, ജയ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക
ഇന്ത്യയിൽ ആഭ്യന്തര വ്യോമയാന രംഗത്ത് ടിക്കറ്റ് നിരക്ക് യുദ്ധത്തിനു പുതിയ മാനം നൽകി രംഗപ്രവേശം നടത്തിയ ബജറ്റ് വിമാനമായ എയർ ഏഷ്യ വീണ്ടും കുറഞ്ഞ നിരക്കുകൾ അവതരിപ്പിച്ചു. ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്ന ഓഫർ അനുസരിച്ച് നികുതികളെല്ലാം അടക്കം 699 രൂപയുടെ വൺ വേ ഓഫറാണ് നൽകുന്നത്.
ബാംഗ്ലൂർ, കൊച്ചി, ഗോവ, ജയ്പൂർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഈ നിരക്കിൽ യാത്ര സാധ്യമാക്കുന്നത്. നവംബർ 16 വരെ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യണെമെങ്കിൽ അൽപ്പം കാത്തിരിക്കേണ്ടി വരും. 2015 ജൂൺ 10 മുതൽ 2016 ജനുവരി 17 വരേയുള്ള ടിക്കറ്റുകൾക്കാണ് ഈ ഓഫർ നൽകുന്നത്.
മലേഷ്യയിലെ മാതൃ കമ്പനി അവതരിപ്പിച്ച ബിഗ് സെയിൽ ഓഫറിന്റെ ഭാഗമായാണ് എയർ ഏഷ്യ ഇന്ത്യയും ഓഫർ നൽകുന്നത. കൊച്ചി, ചെന്നൈ, കൊൽക്കത്ത, ബംഗലൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മലേഷ്യയിലെ ക്വലാ ലംപൂരിലേക്ക് എയർ ഏഷ്യ ബെർഹദിൽ 2599 രൂപയ്ക്കു പറക്കാം. ചെന്നൈയിൽ നിന്നും ബാങ്കോക്കിലേക്ക് പറക്കുന്ന തായ് എയർ ഏഷ്യയിലും 2599 രൂപയ്ക്കു പറക്കാം.
മൂന്ന് ദലക്ഷം സീറ്റുകളാണ് കമ്പനി ഇന്ത്യ, മലേഷ്യ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലെ ഓഫറുകൾക്കായി മാറ്റി വച്ചിരിക്കുന്നത്. എയർ ഏഷ്യ ബെർഹദ്, തായ് എയർ ഏഷ്യ, എയർ ഏഷ്യ ഇന്ത്യ എന്നീ വിമാനങ്ങളാണ് വമ്പൻ ഓഫറിൽ അന്താരാഷട്ര വിമാന യാത്രാ സൗകര്യമൊരുക്കിയിരിക്കുന്നത്.