- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് വച്ച് വിമാനത്തിന് വഴി തെറ്റുമോ..? സിഡ്നിയിൽ നിന്നും മലേഷ്യയിലേക്ക് പുറപ്പെട്ട വിമാനം വഴി തെറ്റി മെൽബണിൽ ഇറങ്ങിയ കഥ
ബസും കാറുമൊക്കെ റൂട്ട് മാറി ഓടി വഴി തെറ്റുമെങ്കിലും ആകാശത്ത് പറക്കുന്ന വിമാനങ്ങൾ കിറുകൃത്യമായി വഴി തെറ്റാതെയാണ് പറക്കുന്നതെന്നാണ് നാം ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ വിമാനങ്ങൾക്കും വഴി തെറ്റുമെന്നാണ് ഏറ്റവും പുതിയൊരു റിപ്പോർട്ട് തെളിയിക്കുന്നത്. സിഡ്നിയിൽ നിന്നും മലേഷ്യയ്ക്ക് പോകാൻ പുറപ്പെട്ട് പോയ എയർ ഏഷ്യയുടെ വിമാനം വഴിതെറ്റി മെൽബണിലിറങ്ങിയതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.സിഡ്നിയിൽ നിന്നും കൊലാലംപൂരിലേക്ക് പുറപ്പെട്ട എയർബസ് എ330നാണ് വഴി തെറ്റിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 10ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്നലെയാണ് അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ കമ്പ്യൂട്ടറിൽ തെറ്റായ ഡാറ്റ എന്റർ ചെയ്തതിനെ തുടർന്നാണീ വഴി തെറ്റൽ സംഭവിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിമാനം വഴി തെറ്റിപ്പറക്കാൻ തുടങ്ങിയെന്ന് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഇത് അടിയന്തിരമായി മെൽബണിലിറക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാക്ക പ്പട്
ബസും കാറുമൊക്കെ റൂട്ട് മാറി ഓടി വഴി തെറ്റുമെങ്കിലും ആകാശത്ത് പറക്കുന്ന വിമാനങ്ങൾ കിറുകൃത്യമായി വഴി തെറ്റാതെയാണ് പറക്കുന്നതെന്നാണ് നാം ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ വിമാനങ്ങൾക്കും വഴി തെറ്റുമെന്നാണ് ഏറ്റവും പുതിയൊരു റിപ്പോർട്ട് തെളിയിക്കുന്നത്. സിഡ്നിയിൽ നിന്നും മലേഷ്യയ്ക്ക് പോകാൻ പുറപ്പെട്ട് പോയ എയർ ഏഷ്യയുടെ വിമാനം വഴിതെറ്റി മെൽബണിലിറങ്ങിയതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.സിഡ്നിയിൽ നിന്നും കൊലാലംപൂരിലേക്ക് പുറപ്പെട്ട എയർബസ് എ330നാണ് വഴി തെറ്റിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 10ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്നലെയാണ് അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ കമ്പ്യൂട്ടറിൽ തെറ്റായ ഡാറ്റ എന്റർ ചെയ്തതിനെ തുടർന്നാണീ വഴി തെറ്റൽ സംഭവിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
വിമാനം വഴി തെറ്റിപ്പറക്കാൻ തുടങ്ങിയെന്ന് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഇത് അടിയന്തിരമായി മെൽബണിലിറക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാക്ക പ്പട്ടിരിക്കുന്നത്. തുടർന്ന് അവർ ഇക്കാര്യം വിമാനത്തിന്റെ ക്രൂവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് 18 മാസങ്ങളോളമായി എ 330 പറത്തി ശീലമുള്ള പൈലറ്റ് വിമാനത്തെ സിഡ്നിയിലേക്ക് തിരിച്ചിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വിമാനത്തെ മെൽബണിലിറക്കാൻ അവർ നിർബന്ധിതരാവുക യായിരുന്നു. തുടർന്ന് വിമാനം അവിടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.
പൈലറ്റ് തെറ്റായ ലോൻഗിറ്റിയൂഡിനൽ പൊസിഷൻ എന്റർ ചെയ്തതിനെ തുടർന്നാണ് വിമാനം തെറ്റായ ദിശയിൽ പറക്കാൻ തുടങ്ങിയതെന്നാണ് അന്വേഷണത്തിലൂടെ എടിഎസ്ബി കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഓൺബോർഡ് നാവിഗേഷൻ സിസ്റ്റങ്ങളെ ഇത് ബാധിക്കുകയും വിമാനത്തിന് വഴി തെറ്റുകയുമായിരുന്നു. ഇത് ഉടൻ തിരിച്ചറിയാനും തിരുത്താനും വിമാനത്തിൽ ഒട്ടേറെ സംവിധാനങ്ങളുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോവുകയും വിമാനം വഴി തെറ്റിപ്പറക്കുകയുമായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്തന്. ഡാറ്റ എൻട്രിയിൽ വരുന്ന പാകപ്പിഴവുകളെ തടയുന്നതിനായുള്ള അപ്ഗ്രേഡ് ഫ്ലൈറ്റ് മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്താൻ ഈ വിമാനം അനുയോജ്യമല്ലെന്നും എടിഎസ്ബി കണ്ടെത്തിയിരുന്നു.
പ്രസ്തുത പിഴവ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഫ്ലൈറ്റ് ക്രൂ അത് തിരുത്താൻ ആകാശത്ത് വച്ച് തന്നെ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് കൂടുതൽ സങ്കീർണതയിലേക്ക് നയിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം നിലത്തിറക്കാൻ അവർ തീരുമാനിക്കുകയയായിരുന്നു.